Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചൈനയുടെ നീക്കം നിരീക്ഷിക്കാന്‍ രാത്രിയില്‍ ചിനൂക് പറത്തി ഇന്ത്യ

ചൈനയുടെ നീക്കം നിരീക്ഷിക്കാന്‍ രാത്രിയില്‍ ചിനൂക് പറത്തി ഇന്ത്യ

Pathram Online 6 years ago

ഇന്ത്യാ- ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ലഡാക്കിലെ തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയില്‍ ചിനൂക് ഹെലികോപ്റ്റര്‍ രാത്രിയില്‍ പറത്തി വ്യോമസേന. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തില്‍ലുള്ള ദൗലത് ബേഗ് ഓള്‍ഡി ഇന്ത്യന്‍ സൈന്യത്തിന്റെ യഥാര്‍ഥ നിയന്ത്രണരേഖയിലെ അവസാനത്തെ ഔട്ട് പോസ്റ്റാണ്. കാരക്കോറം ചുരത്തിന് സമീപമുള്ള ഇവിടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

സൈനികരെയും ആയുധങ്ങളും പെട്ടെന്ന് എത്തിക്കാന്‍ സഹായിക്കുന്ന ഹെലികോപ്റ്ററാണ് ബോയിങ് കമ്ബനിയുടെ ചിനൂക്ക്. ദൗതല് ബേഗ് ഓള്‍ഡിയിലെ എയര്‍ സ്ട്രിപ്പില്‍ വിമാനമിറക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ആയുധങ്ങളും മറ്റും എത്തിക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കേണ്ടി വരും.

ഇത്രയും ഉയരത്തില്‍ ചിനൂക് രാത്രിയില്‍ എത്തിച്ച്‌ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനാകുമോയെന്ന പരിശോധനയാണ് നടത്തിയത്.

ഇതിന് സമീപമാണ് ചൈന കൈവശപ്പെടുത്തിയ അക്സായ് ചിന്‍ ഉള്ളത്. ഈ പ്രദേശത്ത് ചൈന വലിയ തോതില്‍ സൈന്യത്തെ നിലനിര്‍ത്തിയിട്ടുണ്ടെന്ന കണ്ടത്തെലിന്റെ അടിസ്ഥാനത്തിലാണ് രാത്രിയില്‍ ചിനൂക് ഇവിടെ പറന്നത്.

അമേരിക്കന്‍ നിര്‍മിത ചിനൂക്കിന് രാത്രിയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. അഫ്ഗാന്‍ യുദ്ധസമയത്ത് അവിടുത്തെ മലനിരകളില്‍ കാര്യക്ഷമമായ പോരാട്ടത്തിന് അമേരിക്കന്‍ സൈന്യത്തെ സഹായിച്ചതില്‍ ചിനൂക്കിന്റെ സാന്നിധ്യം ഒരു ഘടകമാണ്. ഇതിന്റെ മുന്നിലും പിന്നിലും അതീവ ശക്തിയേറിയ യന്ത്രത്തോക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. താഴെയുള്ള സൈന്യത്തിന് പിന്തുണ നല്‍കാന്‍ ഇതിലൂടെ സാധിക്കും.

#CHINOOK_ARICRAFT #CHINA_ISSUE #INDIAN_AIRFORCE

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online