ചെന്നൈ: തുടർച്ചയായ മൂന്ന് പരാജയങ്ങള്‍… അതോടുകൂടി ടി 20 ലോകകപ്പ് ഇന്ത്യൻ മണ്ണിലെത്തിച്ചതില്‍ നെടുംതൂണായ സഞ്ജു സാംസണെ പലരും മറന്നു, വിമർശന ശരങ്ങള്‍ തൊടുത്തുവിട്ടുതുടങ്ങി… എന്നാല്‍ നാലാം മത്സരത്തില്‍ വിമർശകർ തൊടുത്തുവിട്ട അമ്പിന്റെ മുനയൊടിച്ച് കൊടുത്തിരിക്കുകയാണ് മലയാളി താരം സഞ്ജു.
ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരേ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസണ്‍ കളം നിറഞ്ഞാടിയപ്പോള്‍ ഡല്‍ഹിക്കെതിരെ ചെന്നൈയ്ക്ക് ഈ സീസണിലെ കന്നി ജയം. ചെപ്പോക്കില്‍ ഡല്‍ഹിക്കെതിരേ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ സഞ്ജു 26 പന്തില്‍ ഫിഫ്റ്റി തികച്ചു. പിന്നാലെ 52 പന്തില്‍ സെഞ്ചുറിയും തൊട്ടു. ക
ആദ്യ ഓവറില്‍ തന്നെ ബൗണ്ടറിയോടെയാണ് സഞ്ജു തുടങ്ങിയത്. ഓവറില്‍ താരം എട്ട് റണ്‍സ് കണ്ടെത്തി. പിന്നാലെ മുകേഷ് കുമാർ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന രണ്ട് പന്തുകളും സഞ്ജു ബൗണ്ടറി നേടി. തുടർന്നുള്ള രണ്ട് ഓവറുകളിലും ഫോറുകളുമായി കളം നിറഞ്ഞ മലയാളി താരം നാലോവറില്‍ ടീമിനെ 40 റണ്‍സിലെത്തിച്ചു. അതേസമയം കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ ശ്രദ്ധയോടെ ബൗണ്ടറികള്‍ നേടിയാണ് സഞ്ജു ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. ഒൻപതാം ഓവറില്‍ സഞ്ജു അമ്പത് കടന്നു. 26 പന്തിലാണ് ഫിഫ്റ്റി. ഒരു സിക്സർ പോലും നേടാതെയായിരുന്നു താരത്തിന്റെ ഫിഫ്റ്റി.
പിന്നീട് ട്രാക്ക് മാറ്റിയ സഞ്ജു ഡല്‍ഹി ബൗളർമാരെ പലകുറി അതിർത്തികടത്തി. 11-ാം ഓവറില്‍ ചെന്നൈ സ്‌കോർ നൂറുകടന്നു. ആയുഷ് മാത്രെയുമായി ചേർന്ന് സഞ്ജു തകർത്തടിക്കാൻ തുടങ്ങിയതോടെ ഡല്‍ഹി പ്രതിരോധത്തിലായി. 12-ാം ഓവറില്‍ 16 റണ്‍സും 13-ാം ഓവറില്‍ 11 റണ്‍സുമാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ആയുഷ് മാത്രെയെ ഒരുവശത്തുനിർത്തി സഞ്ജു സ്കോറുയർത്തിക്കൊണ്ടിരുന്നു. അതോടെ സഞ്ജു സെഞ്ചുറിക്കരികിലെത്തി. 16 ഓവർ അവസാനിക്കുമ്പോള്‍ ടീം 168-1 എന്ന നിലയിലായിരുന്നു. സഞ്ജു 95 റണ്‍സെന്ന നിലയിലും. പിന്നാലെ താരത്തിന്റെ സെഞ്ചുറിയുമെത്തി. 18-ാം ഓവറില്‍ താരം മൂന്നക്കം തൊട്ടു. 2026 ഐപിഎല്ലിലെ ആദ്യ സെഞ്ചുറി കൂടിയാണ് സഞ്ജുവിന്റേത്.
Related Post
പരസ്പരം അടുത്ത് അമേരിക്കയും ചൈനയും!!! ഹോര്‍മുസ് തുറന്നതുകൊണ്ട് ഷി ജിൻപിങ് വളരെ സന്തോഷത്തിലാണ്, വൈകാതെ താന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നുണ്ട്, ഞങ്ങള്‍ ഒന്നിച്ച് വലിയ കാര്യങ്ങള്‍ നേടിയെടുക്കാൻ പോകുന്നു,, ചരിത്രത്തില്‍ തന്നെ ഇത് ഇടംപിടിച്ചേക്കുമെന്ന് ട്രംപ്
April 18, 2026
നിതിൻ രാജിന്റെ മരണം, അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഓർത്തോഡോന്റിക് വിഭാഗം ഇനി ശൂന്യം, അധ്യാപകർ ഉള്‍പ്പെടെ മുഴുവൻ ജീവനക്കാരും രാജിവെച്ചു, രാജിവച്ചത് ഏഴ് ജീവനക്കാർ
April 18, 2026
'പണം ഇനി കിട്ടില്ല, അദ്നാൻ മരിച്ചു'- നസ്രീനയുടെ ഫോണില്‍ നിന്ന് നല്ലളത്തെ ഒരു യുവാവിന് സന്ദേശം ചെന്നു; ചുരുളഴിയാതെ കോഴിക്കോട്ടെ പതിനാറുകാരിയുടെയും യുവാവിന്റെയും മരണം
April 18, 2026
2025 മെഗാ താരലേലം, മൂന്നാം കിരീടം നേടിത്തന്ന ശ്രേയസിനിന് കൊല്‍ക്കത്ത ഇട്ട വില 9.75 കോടി… അയ്യരെ പഞ്ചാബ് തൂക്കിയത് ഏകദേശം രണ്ടിരട്ടിക്കടുത്ത് ഇറക്കി!! ശ്രേയസ് അയ്യരെ മറന്ന് വെങ്കിടേഷ് അയ്യർക്ക് കൈ കൊടുത്തതില്‍ തുടങ്ങി കൊല്‍ക്കത്ത നിങ്ങളുടെ പതനം… പിന്നീടങ്ങോട്ട് ഷാരൂഖിനും പിള്ളേർക്കും തോല്‍വി മാത്രം പരിചയം…
April 18, 2026
അതേസമയം കഴിഞ്ഞ മൂന്ന് മത്സരത്തിലും മലയാളി താരത്തിന് ഫോം കണ്ടെത്താനായിരുന്നില്ല. രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ആറ് റണ്‍സും പഞ്ചാബിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. ബെംഗളൂരുവിനെതിരേ എടുത്തതാകട്ടെ ഒൻപത് റണ്‍സ് മാത്രം.
അതേസമയം ചെന്നൈ ഉയർത്തിയ 213 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 189 റണ്‍സിന് എല്ലാവരും പുറത്തായി. ഡല്‍ഹിക്കായി ട്രിസ്റ്റണ്‍ സ്റ്റബ്സ് അർധസെഞ്ചുറിയോടെ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടേത് മികച്ച തുടക്കമായിരുന്നു. ഓപ്പണർമാരായ പാത്തും നിസ്സങ്കയും കെ.എല്‍. രാഹുലും അടിച്ചുതുടങ്ങിയതോടെ ടീം നാലോവറില്‍ അമ്പത് കടന്നു. അഞ്ചാം ഓവറില്‍ രാഹുലും ആറാം ഓവറില്‍ നിസ്സങ്കയും പുറത്തായതോടെ ഡല്‍ഹി പ്രതിരോധത്തിലായി. രാഹുല്‍ 10 പന്തില്‍ നിന്ന് 18 റണ്‍സും നിസ്സങ്ക 24 പന്തില്‍ നിന്ന് 41 റണ്‍സുമെടുത്തു. പിന്നാലെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈ ബൗളർമാർ കരുത്തുകാട്ടി. അക്ഷർ പട്ടേലും(1) സമീർ റിസ്‌വിയും(6) കൂടാരം കയറി.
പിന്നീട് അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മില്ലറും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ചേർന്നാണ് ടീമിനെ കരകയറ്റിയത്. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ സ്‌കോർ നൂറ് കടന്നു. 12 ഓവറില്‍ 121-4 എന്ന നിലയിലായിരുന്നു ഡല്‍ഹി. പിന്നാലെ മില്ലറും(17) അശുതോഷ് ശർമയും (19) ആഖിബ് നബിയും(4) പുറത്തായി. അതോടെ ഡല്‍ഹി 154-7 എന്ന നിലയിലേക്ക് വീണു. വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ച ട്രിസ്റ്റണ്‍ സ്റ്റബ്സ് ഡല്‍ഹിക്ക് പ്രതീക്ഷയേകി. 30 പന്തില്‍ ഫിഫ്റ്റി നേടിയ താരം ഡല്‍ഹി ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. എന്നാല്‍ 60 റണ്‍സെടുത്ത് താരം മടങ്ങിയതോടെ ഡല്‍ഹിയുടെ വിജയപ്രതീക്ഷ മങ്ങി. ഒടുക്കം 189 റണ്‍സിന് ഡല്‍ഹിയുടെ ഇന്നിങ്സ് അവസാനിച്ചു. ചെന്നൈക്കായി ജാമി ഓവർ ട്ടണ്‍ നാലുവിക്കറ്റെടുത്തു.
ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണെടുത്തത്. സഞ്ജുവിനെ കൂടാതെ ആയുഷ് മാത്രെയും ഫിഫ്റ്റിനേടി. പിന്നാലെ റിട്ടയേർഡ് ഔട്ടായികൂടാരം കയറി. 36 പന്തില്‍ 59 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീടിറങ്ങിയ ശിവം ദുബെയും സഞ്ജുവും ചേർന്ന് ടീമിനെ 200 കടത്തി. സഞ്ജു 56 പന്തില്‍ നിന്ന് 115 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ 10 പന്തില്‍ നിന്ന് 20 റണ്‍സെടുത്തും പുറത്താവാതെ നിന്നു.
Tags:sanju samsan

