തെലങ്കാന: മൈസൂരില്‍ മലയാളി നഴ്സിംഗ് വിദ്യാർഥികള്‍ ദുരിതത്തില്‍. 5 കോളേജുകളില്‍ നല്‍കുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന പരാതിയുമായി വിദ്യാർഥികള്‍.
ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികള്‍ പറഞ്ഞു. വിദ്യാർത്ഥികള്‍ക്ക് നല്‍കുന്നത് കോമണ്‍ മെസ്സില്‍ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ്. കോഴിക്കറിയില്‍ തൂവലും ചോരയും അടക്കും ഉണ്ടാകും. കഴിഞ്ഞ ദിവസം ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കിട്ടി.
ചോറില്‍നിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികള്‍ പറയുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികള്‍ക്ക് അനുവാദമില്ല. ചോദ്യം ചെയ്താല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഇന്റേണല്‍മാർക്ക് കട്ട് ചെയ്യുകയും സർട്ടിഫിക്കറ്റുകള്‍ നല്‍കില്ല എന്ന് പറയുകയും ചെയ്യും. കോളേജുകളുമായി ഒത്തുകളിക്കുകയാണ് ഗ്ലോബല്‍ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയെന്ന് വിദ്യാർത്ഥികള്‍ പറയുന്നു.
വിദ്യാർത്ഥികളെ സംഘടിപ്പിച്ചു നല്‍കുന്നതിന് പ്രതിഫലമായി കോളേജുകള്‍ ഭക്ഷണം ഇവരില്‍ നിന്നുമാണ് വാങ്ങുന്നത്. ഗ്ലോബല്‍ എഡ്യൂക്കേഷൻ സർവീസ് 5 കോളേജുകള്‍ക്കാണ് ഭക്ഷണം എത്തിക്കുന്നത്. കോമണ്‍ മെസ്സിലെ സാഹചര്യം അതിദയനീയമാണ്. ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നും വിദ്യാർത്ഥികള്‍ പറയുന്നു. വിദ്യാർത്ഥികള്‍ പകർത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പരാതിപ്പെട്ടാലും എല്ലാം പഴയ പടി തന്നെ ആയിരിക്കും. അതേസമയം മെസ്സ് നടത്തുന്നത് മലയാളികളാണ്.
Related Post
'നിന്റെ അമ്മയാണെങ്കില്‍ നീ പറയുവോടാ അങ്ങനെ, നിന്റെ മുഖം ഞാൻ മറക്കില്ല'- സിനിമാ പ്രമോഷൻ പരിപാടിയ്ക്കിടെ മോശമായ കമന്റ് പറഞ്ഞയാളോട് കനത്തഭാഷയില്‍ പ്രതികരിച്ച് രഞ്ജിനി ഹരിദാസ്
May 2, 2026
നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം 'എന്ന വിലൈ' ക്ക് ദാദാസാഹിബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാര നേട്ടം
May 2, 2026
'ഞങ്ങള്‍ ഒരുതരത്തില്‍ കടല്‍ക്കൊള്ളക്കാരെപ്പോലെതന്നെ… ഇറാനിയൻ തുറമുഖങ്ങള്‍ ഉപരോധിക്കുന്നത് ഞങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസ്'- ട്രംപ്
May 2, 2026
ആറാം ക്ലാസുകാരന്റെ കാലില്‍ കയറുകെട്ടി തല കീഴായി ഫാനിന്റെ ഹുക്കില്‍ കെട്ടിത്തൂക്കി, കൂടുതല്‍ ഉപദ്രവിച്ചത് പാചകക്കാരൻ, സൂപ്രണ്ട് കുട്ടിയുടെ ചെകിട്ടത്ത് അടിച്ചു!! മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്, 'കുട്ടിയെ നോക്കാൻ യാതൊരു നിവർത്തിയുമില്ലാത്തത് കൊണ്ടാണ് ഹോസ്‌റ്റലില്‍ നിർത്തുന്നത്'… കുട്ടിയുടെ പിതാവ്, വാർഡനും കുക്കും അറസ്റ്റില്‍, പ്രതിഷേധം
May 2, 2026
Tags:food poison

