താനെ: മുംബൈയില്‍ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികള്‍ക്ക് നേരെ വെടിയുതിർത്ത് മലയാളിയായ മുൻ കരസേന ഉദ്യോഗസ്ഥൻ.
വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. അക്ബർ അബ്ദുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയില്‍ ആണ് സംഭവം. സംഭവത്തില്‍ കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരാണു (51) പിടിയിലായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നില്‍ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ മലയാളിയായ ജയൻ എന്നയാള്‍ വെടിയുതിർക്കുകയായിരുന്നു.
രാവിലെ 11.30 ഓടെ കൈലാഷ് നഗറിലെ സ്കൂളിന് മുന്നില്‍ വെച്ച് അബ്ദുള്‍ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുള്‍ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു. കുറച്ച് നാളുകളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പല തവണ ലൈംഗിക അതിക്രമണത്തിന് ശ്രമിച്ചു. ഇന്നലെയും അക്രമികള്‍ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ചു. ഈ സമയത്ത് ജയൻ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതർക്കമുണ്ടായി. പിന്നാലെ ജയൻ ഇവർക്കുനേരെ വെടി ഉതിർക്കുകയായിരുന്നു. താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്നാണ് ജയൻ പ്രതികരിച്ചത്.
യുവാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് ജയൻ ശിവാനന്ദൻ നായർ യുവാക്കളെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെച്ചത്. നാടൻ തോക്കുപയോഗിച്ചാണ് വെടി വെച്ചതെന്നാണ് വിവരം. ജയൻ കരസേനയില്‍ സൈനികനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതര പരുക്കേറ്റ അക്ബർ അബ്ദുള്‍ ഷെയ്ഖ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വെടിയേറ്റ അബ്ദുള്‍ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരെ കല്‍സേക്കർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related Post
ഇന്ത്യയെ കാത്തിരിക്കുന്നത് കഴിഞ്ഞ വർഷത്തേക്കാള്‍ വലിയ അപമാനം, അവരുടെ മണ്ണില്‍ കടന്നുകയറി വീടുകള്‍ക്കുള്ളില്‍ വരെ പ്രഹരമേല്‍പ്പിക്കും, ഇനിയുള്ള സംഘര്‍ഷങ്ങളൊന്നും അതിര്‍ത്തിയില്‍ ഒതുങ്ങില്ല, വെല്ലുവിളിച്ച് പാകിസ്ഥാന്‍, ഓപ്പറേഷന്‍ സിന്ദൂര്‍ തുടക്കം മാത്രമെന്ന് രാജ്നാഥ് സിങ്
April 5, 2026
ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 11 കാരൻ അലിറേസ ജാഫാരിയെത്തിയത് ബാസിജ് അംഗമായ പിതാവിനെ സഹായിക്കാൻ!! 12, 13 വയസുള്ള ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇറാൻ സുരക്ഷാ സേനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി മനുഷ്യാവകാശ സംഘടന, റിക്രൂട്ട്മെന്റ് മാതൃഭൂമിയെ സംരക്ഷിക്കാനെന്ന പേരില്‍
April 5, 2026
ബാറില്‍ വച്ച് തർക്കം, യുവാവിനെ പിൻതുടർന്നെത്തി വെട്ടി, പ്രാണരക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ശരത്തിനെ പിന്തുടർന്ന് എത്തിയ സംഘം ദേഹമാസകലം വെട്ടിയും കുത്തിയും പരുക്കേല്‍പ്പിച്ചു!! കൊലപാതകത്തില്‍ നാലുപേർ പിടിയില്‍
April 5, 2026
'ഇനി 48 മണിക്കൂർ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനു മേല്‍ നരകം പെയ്തിറങ്ങും… അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ വൻ സൈനിക നീക്കം നേരിടേണ്ടി വരും'… 10 ദിവസത്തെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ട്രംപിന്റെ അന്ത്യശാസനം
April 5, 2026
അഞ്ച് വര്‍ഷത്തെ പ്രണയം, വിവാഹിതരായത് രണ്ട് മാസം മുമ്പ്, പിന്നാലെ സ്ത്രീധനവും പണവും ആവശ്യപ്പെട്ട് ക്രൂര പീഡനം, വിഷമം സഹിക്കാനാകാതെ 26കാരി ജീവനൊടുക്കി
Tags:shooting-kerala-soldierwoman-molestation

