Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടി കെ ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍: 'തികച്ചും വ്യക്തിപരമായ സന്ദര്‍ശനം; ആരെങ്കിലും പറയുന്നത് കേട്ട് അടിമയാവാൻ കഴിയില്ല; മറ്റുള്ളവര്‍ എന്ത് പറയുമെന്ന് ഞാൻ ചിന്തിക്കുന്നില്ല' - കോടിയേരിയുടെ ഭാര്യ

ടി കെ ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍: 'തികച്ചും വ്യക്തിപരമായ സന്ദര്‍ശനം; ആരെങ്കിലും പറയുന്നത് കേട്ട് അടിമയാവാൻ കഴിയില്ല; മറ്റുള്ളവര്‍ എന്ത് പറയുമെന്ന് ഞാൻ ചിന്തിക്കുന്നില്ല' - കോടിയേരിയുടെ ഭാര്യ

Pathram Online 1 week ago

ണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദൻ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ പി രമണിക്കൊപ്പമാണ് ടികെ ഗോവിന്ദനെത്തിയത്.

കോടിയേരിയുടെ കുടുംബാംഗങ്ങളുമായി ഗോവിന്ദൻ കൂടിക്കാഴ്ച്ച നടത്തി. കൂടാതെ കോടിയേരിയുടെ വീട്ടിലെ ഓർമ്മ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു. ടികെ ഗോവിന്ദൻ്റെ സന്ദർശനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു. അതേസമയം, പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ആദ്യമാണ്. പാർട്ടിയില്‍ പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഗോവിന്ദൻ്റെ സന്ദർശനം.

ടികെ ഗോവിന്ദൻ്റേയും കുടുംബത്തിൻ്റേയും സന്ദർശത്തില്‍ കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബം പ്രതികരിച്ചു. ടികെ ഗോവിന്ദൻ്റേത് പെട്ടെന്നുള്ള സന്ദർശനമാണെന്നും അമ്മയെ വിളിച്ചാണ് അവർ എത്തിയതെന്നും മകൻ ബിനീഷ് കോടിയേരി പറഞ്ഞു. അച്ഛനുമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് അവർ വന്നത്. സന്ദർശനത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ ബന്ധത്തിൻ്റെ പുറത്താണ് അവരെത്തിയതെന്നും ബിനീഷ് പ്രതികരിച്ചു.

എല്ലാ പാർട്ടി നേതാക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധമുണ്ട്. മാഷ് അങ്ങനെയൊരു നിലപാട് എടുത്തു. അതിന് ശേഷം ഇവിടെ വരണമെന്ന് തോന്നി. ഈ വീട്ടില്‍ ആർക്കും വരാം. ആരെങ്കിലും വരാൻ പാടില്ലെന്ന് പറയാൻ പറ്റുന്ന വീടല്ലല്ലോ ഇത്. സ്വാഭാവികമായും ജനങ്ങള്‍ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന വീടാണ്. ഏത് വിഭാഗത്തില്‍പെട്ട ആളുകള്‍ക്കും വരാൻ കഴിയുന്ന വീടാണ്. വീട് ആരുടെ മുന്നിലും കൊട്ടിയടക്കാറില്ലെന്നും ബിനീഷ് പറഞ്ഞു. തോല്‍വിയെ കുറിച്ച്‌ പാർട്ടി അന്വേഷിക്കേണ്ടതാണ്. ഇന്ന് സെക്രട്ടേറിയറ്റ് നടക്കുന്നുണ്ട്. മറ്റു കീഴ്ഘടകങ്ങളിലൂടെ അന്വേഷിക്കും. പാർട്ടി തിരുത്തേണ്ടപ്പോള്‍ തിരുത്തുമെന്നും ബിനീഷ് പറഞ്ഞു.

Related Post

'സമൂഹമാധ്യമങ്ങളും ഫ്ളക്സുകളുമൊന്നുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; ഹൈക്കമാൻഡ് ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും; അത് എല്ലാവരും അംഗീകരിക്കും': രമേശ് ചെന്നിത്തല
May 6, 2026

തത്തീരിലാ ഗുണമുണ്ടായതെന്ന് പറയുന്നത് ഇതാണല്ലേ സഖാവേ… പാർട്ടി വിശദമായി തോല്‍വി പരിശോധിക്കും, ജനങ്ങളെയും പാർട്ടി ഘടകങ്ങളെയും പൂർണമായി കേള്‍ക്കും, സഖാക്കള്‍ക്ക് നിർഭയം അഭിപ്രായം പറയാൻ അവസരമൊരുക്കും- എംവി ഗോവിന്ദൻ
May 6, 2026

'മലയാളത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട്, ആലിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ്, അതേ പ്രവണതയാണ് കോണ്‍ഗ്രസില്‍… എംപിമാർ മുഖ്യമന്ത്രിയാകുന്നതില്‍ നിയമതടസമില്ല, പക്ഷെ, എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയർന്നു വരുന്നത് വിരോധാഭാസം'- കെസിയെ വിമർശിച്ച്‌ ഓർത്തഡോക്സ് സഭ
May 6, 2026

കണക്ക് പുറത്തുവിട്ട് ചാണ്ടി ഉമ്മൻ: 'തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി എനിക്ക് ചിലവായത് 21 ലക്ഷം രൂപയോളമാണ്; 79 ലക്ഷം രൂപ ലാഭിച്ചിട്ടുണ്ട്; അത് ജനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കും'
May 6, 2026

തികച്ചും വ്യക്തിപരമായതാണ് ടികെ ഗോവിന്ദൻ്റെ സന്ദർശനമെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി പറഞ്ഞു. കോടിയേരിയെ ഇന്നും ജനങ്ങള്‍ ആദരിക്കുന്നു. അദ്ദേഹത്തോട് സ്നേഹമുള്ള ആര് വീട്ടില്‍ വന്നാലും സ്വീകരിക്കും. കൊടിയേരിയെ ഓർമ്മിക്കുന്നു എന്നതാണ് അടിസ്ഥാനം. വീട്ടില്‍ വരുന്നവരെ വർഗവഞ്ചകരെന്ന് വിളിക്കില്ല. കോടിയേരിയോട് സ്നേഹമുള്ളവരാണ് ഇവിടെ വരുന്നത്. ആരെങ്കിലും പറയുന്നത് കേട്ട് അടിമയാവാൻ കഴിയില്ല. എനിക്ക് എൻ്റേതായ ശരികളുണ്ട്. മറ്റുള്ളവർ എന്ത് പറയുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. കോടിയേരിയുടെ വിയോഗം വ്യക്തിപരമായ വിടവാണ്. അത് മരണം വരെ അങ്ങനെ തന്നെയായിരിക്കുമെന്നും വിനോദിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിസിനസ് തകർന്നു; കരകയറാനായി കണ്ടെത്തിയ വളഞ്ഞ വഴി- ഉറ്റ ബന്ധുവായ മന്ത്രിയുടെ അമ്മവീട്ടില്‍ മോഷണം; കവർന്നത് 1.13 കോടി രൂപ വിലവരുന്ന 1300ഗ്രാം സ്വർണം

Tags:t.k goveinden visit Kodiyeri's homeri

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online