തൃശൂര്‍: ടിപ്പു സുല്‍ത്താൻ കേരളത്തെ ആക്രമിച്ചയാളാണെന്നും നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്നും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ.
ഗുരുവായൂർ മണ്ഡലത്തിലെ ഏങ്ങണ്ടിയൂരില്‍ റോഡിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കിയതിലാണ് ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. 'ടിപ്പു സുല്‍ത്താനും ഈ നാടും തമ്മില്‍ എന്ത് ബന്ധം,ഈ നാട്ടില്‍ അക്രമിച്ചു വന്നയാളാണ്,കൂടാതെ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ കൊല്ലുകയും ചെയ്തു.ഗുരുവായൂര്‍ മണ്ഡലത്തിലടക്കം ടിപ്പു സുല്‍ത്താന്‍ ആക്രമിച്ചിട്ടുണ്ട്.
എന്തുകൊണ്ട് വേലായുധന്‍ പണിക്കശ്ശേരി എന്ന് പറയുന്ന ഭാരതത്തിന്‍റെ,കേരളത്തിന്‍റെ ചരിത്രം രചിച്ചയാളുടെ പേര് റോഡിന് ഇടാത്തത്. ഇതെല്ലാം മാറണം..' ഗോപാലകൃഷ്ണന്‍ പറഞ്ഞു. നേരത്തെ ഗുരുവായൂരില്‍ മുസ്‌ലിം നാമധാരികളായ എംഎല്‍എമാരുടെ പേരുകളുള്ള ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചതും വിവാദത്തിലായിരുന്നു.
1977 മുതല്‍ മണ്ഡലത്തില്‍ വിജയിച്ച എംഎല്‍എമാരുടെ പേരുകള്‍ മാത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് ചാവക്കാട് ഭാഗത്ത് ബിജെപി ബോർഡുകള്‍ ഉയർത്തിയത്. മുസ്‌ലിം നാമധാരികളായ ജനപ്രതിനിധികളുടെ പട്ടിക നിരത്തി വോട്ട് ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു.
Related Post
'കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു'… രാഹുലിന്റെ നിലപാട് ശരിവച്ച് ചെന്നിത്തല, 'ഭാവിയില്‍ അത് സംഭവിക്കും!! തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ എല്‍ഡിഎഫ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും നാടകം!! ലൈഫ് പദ്ധതിയില്‍ പകുതിയും പൂർത്തിയാകാത്ത വീടുകള്‍'
April 6, 2026
വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികർ, വൻതോതില്‍ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും സന്നാഹങ്ങളും…ട്രംപിന്റെ ആ നീക്കത്തിനു പിന്നിലെ ലക്ഷ്യം പൈലറ്റിന്റെ ജീവനോ, അതോ മലയിടുക്കില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയമോ?
April 6, 2026
'പറയാനുളളത് പാർട്ടിക്കുള്ളില്‍ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങള്‍ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രംഗത്ത്
April 6, 2026
ലോക്ക്ഡൗണില്‍ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തില്‍ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതല്‍ ദേഹോപദ്രവം ഏല്‍പിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി
April 6, 2026
Tags:b gopalakrishnan

