ചെന്നൈ: കേരളം മുഖ്യമന്ത്രിയെ കണ്ടെത്താനാണ് വൈകുന്നതെങ്കില്‍ അയല്‍ക്കാരായ തമിഴ്‌നാട്ടില്‍ അടിമുടി പൊളിറ്റിക്കല്‍ ത്രില്ലറാണ് നാലാംദിവസവും ഓടിക്കൊണ്ടിരിക്കുന്നത്.
നായകസ്ഥാനത്തുള്ള വിജയ്, സർക്കാർ രൂപവത്കരണത്തിനാവശ്യമായ കേവലഭൂരിപക്ഷം തികയ്ക്കുന്നതിനായി എംഎല്‍എമാർക്കുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ്.
അതേസമയം 234 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷം തികയ്ക്കണമെങ്കില്‍ 118 എംഎല്‍എമാരുടെ പിന്തുണ വേണം. വിജയ് വിജയിച്ച രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ 108 സീറ്റാണ് ടിവികെയുടെ സമ്പാദ്യം. അഞ്ച് എംഎഎല്‍മാരുള്ള കോണ്‍ഗ്രസ് വിജയ്ക്ക് പിന്തുണ നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും കേവലഭൂരിപക്ഷം തികയ്ക്കാൻ ഇനിയും വേണം എംഎല്‍എമാർ.
ഇതിനിടെ ടിവികെ എംഎല്‍എമാരുടെ യോഗം രാവിലെ പാർട്ടി ആസ്ഥാനത്ത് വിജയ് വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തില്‍ തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നിച്ച് ഗവർണർക്ക് വിജയ് കത്തുനല്‍കിയിരുന്നു. എന്നാല്‍, ടിവികെയ്ക്ക് ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചതിന് ശേഷമേ സത്യപ്രതിജ്ഞയ്ക്ക് അദ്ദേഹത്തെ ക്ഷണിക്കേണ്ടതുള്ളൂ എന്ന നിലപാട് ഗവർണർ കൈക്കൊള്ളുകയായിരുന്നു എന്നാണ് വിവരം. ഇതോടെ മേയ് ഏഴിന് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിജയ്‌യുടെ സത്യപ്രതിജ്ഞ നീട്ടിവെച്ചു.
Related Post
'ഒരു സീറ്റ് പോയാല്‍ അങ്ങ് പോട്ടേന്നുവെക്കും, ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട'… 'എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാല്‍… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും'- കോണ്‍ഗ്രസ് സൈബർ
May 7, 2026
ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് പരസ്യ മദ്യപാനം, കുപ്പിയിലുള്ള മദ്യം മാറി മാറി കുടിച്ച് യുവാക്കള്‍, ചോദ്യം ചെയ്ത സ്ത്രീകളെ ഭീഷണിപ്പെടുത്തി
May 7, 2026
ഒടുവില്‍ പ്രതികരണവുമായി പിണറായി വിജയൻ: 'തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി മാനിക്കുന്നു; തിരുത്തലുകള്‍ വരുത്തി ജനവിശ്വാസം വീണ്ടെടുക്കും; യുഡിഎഫിനെ അഭിനന്ദിക്കുന്നു; എൻഡിഎ മൂന്നു സീറ്റുകള്‍ നേടിയത് ഗൗരവതരം'
May 7, 2026
'ഇങ്ങനെയുള്ള തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുത്, നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം, അവരില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി, പിന്നെയും പിന്നെയും ചോദ്യങ്ങള്‍ ചോദിക്കുന്നു', നിങ്ങള്‍ക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ'- റിപ്പോർട്ടർ പ്രതിനിധിയോട് പൊട്ടിത്തെറിച്ച് ജി സുധാകരൻ
May 7, 2026
അതേസമയം, വിജയ് സർക്കാർ രൂപവത്കരിക്കുകയാണെങ്കില്‍ ശല്യപ്പെടുത്താനില്ലെന്നും അദ്ദേഹം സർക്കാർ രൂപവത്കരിക്കട്ടെ എന്നും ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞു. തന്റെ സർക്കാർ കൊണ്ടുവന്ന പദ്ധതികള്‍ പുതിയ സർക്കാരും തുടരുമെന്നാണ് പ്രതീക്ഷ. ഇതിനിടെ എഐഎഡിഎംകെയുമായി സഖ്യം ചേരുമെന്ന വാർത്തയും സ്റ്റാലിൻ തള്ളിക്കളഞ്ഞു. വിജയ്ക്ക് പിന്തുണ നല്‍കാനില്ലെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി കോഓർഡിനേറ്റർ കെ.പി. മുനുസാമിയും വ്യക്തമാക്കിയിട്ടുണ്ട്. എന്ത് സാഹചര്യമായാലും ടിവികെയെ എഐഎഡിഎംകെ പിന്തുണയ്ക്കില്ല, അദ്ദേഹം പറഞ്ഞു. രണ്ടു സീറ്റുകള്‍ നേടിയ വിസികെയേയും പിന്തുണയ്ക്കു വേണ്ടി സമീപിച്ചിരുന്നു. പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നും പാർട്ടി അധ്യക്ഷൻ തോല്‍ തിരുമാളവൻ തീരുമാനം എടുക്കുമെന്നും മുതിർന്ന നേതാക്കന്മാരില്‍ ഒരാള്‍ വ്യക്തമാക്കി.
ഒരു നടിക്കാണ് അവിഹിതബന്ധമെങ്കില്‍ കാണാമായിരുന്നു, പുരുഷവര്‍ഗം മുഴുവന്‍ രോക്ഷം കൊണ്ട് തിളച്ച് മറിഞ്ഞേനെ, ജയിക്കുന്നത് പോയിട്ട് അസഭ്യ വര്‍ഷം ഭയന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല, വിജയ്-തൃഷ ബന്ധത്തില്‍ വിമര്‍ശനവുമായി ഗായത്രി ശങ്കര്‍
Tags:TVK

