Dailyhunt
എംഎല്‍എമാരും നിരീക്ഷകരും തമ്മിലുളള കൂടിക്കാഴ്ചയില്‍ നിന്ന് ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണം, സതീശന്‍ പക്ഷം ഹൈക്കമാന്‍ഡിനോട്  ആവശ്യപ്പെട്ടതായി വിവരം

എംഎല്‍എമാരും നിരീക്ഷകരും തമ്മിലുളള കൂടിക്കാഴ്ചയില്‍ നിന്ന് ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണം, സതീശന്‍ പക്ഷം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതായി വിവരം

Pathram Online 1 week ago

തിരുവനന്തപുരം: കോണ്‍ഗ്രസിലെ നേതൃത്വപരമായ മാറ്റസൂചനകള്‍ ശക്തമാകുന്നതിനിടെ, വി.ഡി. സതീശൻ ക്യാമ്പ് തങ്ങളുടെ പിന്തുണ വർധിപ്പിക്കാൻ സജീവ നീക്കങ്ങള്‍ ആരംഭിച്ചു.

കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്ന എംഎല്‍എമാരില്‍ ചിലരെങ്കിലും തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാനാണ് ശ്രമം. നിരീക്ഷകരുടെ മുന്നില്‍ ഗ്രൂപ്പ് നേതാവിന്റെ പേരിനൊപ്പം രണ്ടാമത്തെ ഓപ്ഷനായി സതീശന്റെ പേരും ഉയർത്തിപ്പറയിക്കാൻ എംഎല്‍എമാരെ പ്രേരിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുവെന്നാണ് വിവരം.

ഇതിനൊപ്പം, എംഎല്‍എമാരും നിരീക്ഷകരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയില്‍ സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷിയെ ഒഴിവാക്കണമെന്ന ആവശ്യവും സതീശൻ പക്ഷം ഹൈക്കമാൻഡിന് മുന്നില്‍ ഉന്നയിച്ചിരിക്കുകയാണ്. ദീപാദാസ് മുൻഷിയുടെ സാന്നിധ്യം എംഎല്‍എമാരുടെ നിലപാടിനെ സ്വാധീനിക്കാമെന്ന ആശങ്കയാണ് ഇതിന് പിന്നില്‍ പറയപ്പെടുന്നത്.

അതേസമയം, സതീശന്റെ പിന്തുണയുടെ കണക്ക് കൂട്ടുമ്പോള്‍ 63 എംഎല്‍എമാരില്‍ പത്തില്‍ താഴെ പേരാണ് ഉറച്ച പിന്തുണയുമായി ഒപ്പമുണ്ടെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ പേരെ ഒപ്പമാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയത്. വേണുഗോപാലും ചെന്നിത്തലയും പിന്തുണയ്ക്കുന്ന പക്ഷങ്ങളില്‍ നിന്ന് ചിലരെങ്കിലും മാറ്റിക്കൊണ്ടുവരാനാകുമോയെന്നതിലാണ് ശ്രദ്ധ.

Related Post

വളരെയധികം സന്തോഷത്തോടെയാണ് വന്നത്, മകനോടു പോലും പറഞ്ഞിട്ടില്ല, പക്ഷേ ഇവിടെ ഒന്നുമില്ല, സഹിക്കാനാകുന്നില്ല, വിജയ്‌യുടെ സത്യപ്രതിജ്ഞ കാണാനെത്തി സങ്കടത്തോടെ മടങ്ങി ആരാധകര്‍
May 7, 2026

'Give and take' പോളിസിയുമായി സുധാകരൻ!! എന്നെ പിന്തുണയ്ക്കുന്നവരെ ഞാനും പിന്തുണയ്ക്കും… കോണ്‍ഗ്രസില്‍ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്, ഒരു പ്രത്യേക ആളുടെ പേര് പറഞ്ഞിട്ടില്ല, പ്രത്യേക വ്യക്തിയെ തെരഞ്ഞെടുക്കാൻ ഒരു ഫോർമുല നിരീക്ഷകർക്ക് മുമ്പില്‍ ഞാൻ വെച്ചിട്ടുണ്ട്, അക്കാര്യം രഹസ്യമാണ്- കെ സുധാകരൻ
May 7, 2026

അയാളെ എനിക്കിനി കാണണ്ട…നിഷ്കളങ്കയായ ഒരു കുരുന്നിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയർ പോരാ, ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തു തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്റെയുള്ളിലെ കനല്‍ അടങ്ങില്ല… ഭോർ പീഡനക്കേസ് പ്രതിയുടെ ഭാര്യ, അയാളെ പിതാവെന്നു വിളിക്കാൻ പോലും ഞാൻ ലജ്ജിക്കുന്നു- മകൻ
May 7, 2026

'മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ ഒന്നും വേണ്ട; മറ്റ് ഉപാധികള്‍ക്ക് വഴങ്ങില്ല; എംഎല്‍എയായി തുടരും' - നിലപാട് കടുപ്പിച്ച്‌ വി.ഡി സതീശൻ; വിട്ടുവീഴ്ചയ്ക്കില്ലാതെ കെ.സിയും
May 7, 2026

ഇതിനിടെ, നെയ്യാറ്റിൻകര എംഎല്‍എ എൻ. ശക്തൻ സോഷ്യല്‍ മീഡിയയില്‍ സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ തന്റെ പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ അടുത്ത വൃത്തത്തില്‍പ്പെടുന്ന ടി.ജെ. വിനോദും, എ ഗ്രൂപ്പിലെ കെ. ബാബുവിന്റെ വിശ്വസ്തനായ ദീപക് ജോയിയും ആലുവയിലെ സതീശന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായി. എന്നാല്‍ ഇത് സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

Tags:demands high command to exclude deepa das munshiVD satheeshan team

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online