Dailyhunt
എനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടി. കണ്ണാടിയില്‍ ഞാൻ എത്തിയത് ക്യാൻസര്‍ രോഗിയെ കാണാൻ, കാറിലെത്തിയയാള്‍ സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചു. ഇതാണ് ഞാൻ ചോദ്യം ചെയ്തത്, സത്യം തെളിയിച്ച ശേഷം മാത്രമേ ഇതില്‍ നിന്ന് പിന്മാറൂ. ആരോപണം തള്ളി ശോഭ സുരേന്ദ്രൻ

എനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടി. കണ്ണാടിയില്‍ ഞാൻ എത്തിയത് ക്യാൻസര്‍ രോഗിയെ കാണാൻ, കാറിലെത്തിയയാള്‍ സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചു. ഇതാണ് ഞാൻ ചോദ്യം ചെയ്തത്, സത്യം തെളിയിച്ച ശേഷം മാത്രമേ ഇതില്‍ നിന്ന് പിന്മാറൂ. ആരോപണം തള്ളി ശോഭ സുരേന്ദ്രൻ

Pathram Online 1 month ago

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്ത്.

ഇപ്പോള്‍ നടക്കുന്നത് തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പ‍ഞ്ചായത്തില്‍ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതില്‍ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണ്. കണ്ണാടിയില്‍ താൻ എത്തിയത് ക്യാൻസർ രോഗിയെ കാണാനാണ്. തൻ്റെ കാർ കോണ്‍ഗ്രസ് പ്രവർത്തകർ പിന്തുടരുകയായിരുന്നു. അത് ചോദ്യം ചെയ്യുകയാണ് ചെയ്തത്.

കാർ വിനേഷ് എന്നയാളാണ്. ഒപ്പം ഉണ്ടായിരുന്നയാള്‍ സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചു. ഇതാണ് താൻ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാല്‍ വേദനിക്കുന്ന രീതിയില്‍ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവർക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അവർ പറഞ്ഞു.

Related Post

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തിന് ട്രംപിന്റെ പിൻതുണ, ഹോർമുസ് കടലിടുക്ക് അടച്ച്‌ ഇറാന്റെ മറുപടി, യുഎസ്- ഇറാൻ വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്ന് 48 മണിക്കൂർ തികയും മുൻപ്തന്നെ പുതിയ സംഘർഷം
April 9, 2026

ശോഭ സുരേന്ദ്രനായി പണം കൈമാറിയ സിമി സജീവൻ ചില്ലറക്കാരിയല്ല, ബിജെപി നേതാക്കളുമായി അടുത്ത ബന്ധം, കേന്ദ്രമന്ത്രിക്കും ശോഭ സുരേന്ദ്രനും പിന്നാലെ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോകളും പുറത്ത്
April 9, 2026

ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ല, അതിനിടയില്‍ രണ്ടാമത്തെ കുഞ്ഞും… ജനിച്ചയുടൻ ഷംന ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറുത്തു, പിന്നാലെ മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിച്ച്‌ മരണം ഉറപ്പാക്കി…
April 9, 2026

അതുപോലെ ദൃശ്യങ്ങളില്‍ കാണുന്ന വയോധികയ്ക്ക് പണം നല്‍കിയ വെള്ള ചുരിദാർ ഇട്ട സ്ത്രീ തൻ്റെ കാറില്‍ കയറിയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, പാലക്കാട് ബി ജെ പിക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തില്‍ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യല്‍ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. വെള്ള ചുരിദാർ ഇട്ട സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെടുകയായിരുന്നു. ബിജെപി പ്രവർത്തക പണം നല്‍കിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പരിശോധനയില്‍ പറഞ്ഞതെന്ന് വീട്ടിലെത്തി അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൈസയൊന്നും തന്നിട്ടില്ലെന്നും ദൃശ്യങ്ങളില്‍ കാണുന്ന പണം അവരുടെ കയ്യില്‍ ഉണ്ടായിരുന്നതാണെന്നും വീട്ടുകാർ വിവരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ'ഡാഷ് മോനെ' പരാമർശം കേരളത്തിനാകെ അപമാനകരം; രേവന്ദ് റെഡ്ഡി തമാശയ്ക്ക് ഒരു പരാമർശം നടത്തിയപ്പോള്‍ അതേതീതിയില്‍ സിനിമാ ഡയലോഗില്‍ തന്നെ പിണറായി വിജയനും മറുപടിയേകാമായിരുന്നു'- കെ. മുരളീധരൻ

Tags:sobha surendran

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online