ലക്നൗ: ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 കാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായി പരാതി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അംഗത്തിന്റെ ഇടപെടലിനെത്തുടർന്നാണ് കുറ്റക്കാരെ കണ്ടെത്താൻ നടപടി ആരംഭിച്ചത്.
ഏപ്രില്‍ 26 നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. മുതിർന്ന ഡോക്ടർമാരുടെ മേല്‍നോട്ടത്തില്‍ നടന്ന ശസ്ത്രക്രിയയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടങ്ങുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്. സംഭവം ഗുരുതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൗശാംബി പോലീസ് സൂപ്രണ്ട് സത്യനാരായണ്‍ പ്രജാപത് പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് ശിവങ്ക് സിങ്ങിനാണ് അന്വേഷണ ചുമതല.
അതേസമയം സ്ഥാപനത്തിന്റെ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഗ്രൂപ്പിലാണ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ഈ ചിത്രങ്ങള്‍ പങ്കുവച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജില്ലാ ഇൻഫർമേഷൻ ഓഫിസർ, മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍, ഡോക്ടർമാർ എന്നിവരടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോർന്നത്. വിവരം പുറത്തായതോടെ ഗ്രൂപ്പുകളില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തു.
Related Post
ചോറില്‍ നിന്ന് പാറ്റയെയും ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക്കും കിട്ടി, കോഴിക്കറിയിലാണെങ്കില്‍ തൂവലും ചോരയും, മെസ് ഫീസായി വാങ്ങുന്നത് 80,000 രൂപ, ചോദ്യം ചെയ്താല്‍ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറക്കും, മൈസൂരില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍
May 2, 2026
'പ്രസിഡന്റിന്റെ നിർദ്ദേശങ്ങള്‍ക്ക് വേണ്ടത്ര വില നല്കുന്നില്ല;സൈന്യം പറയുന്നത് അനുസരിക്കുന്നു ': വിദേശകാര്യ മന്ത്രി അരാഗ്ചിയെ പുറത്താക്കാൻ ഇറാൻ ഭരണകൂട നീക്കം
May 2, 2026
ഒടുവില്‍ ട്രംപ് ആ തീരുമാനത്തിലെത്തി; 'ഇറാനുമായുള്ള യുദ്ധം അവസാനിച്ചു'വെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു
May 2, 2026
അമ്പിനും വില്ലിനുമടുക്കാതെ ട്രംപ്; ഇറാന്റെ നിർദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ല; 'യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരാൻ എനിക്ക് അധികാരമുണ്ട്'; യുദ്ധ ഭീഷണിയില്‍ പശ്ചിമേഷ്യ
May 2, 2026
സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. ഹരിയോം കുമാർ സിങ് ഖേദം പ്രകടിപ്പിക്കുകയും ഇത് വലിയൊരു വീഴ്ചയാണെന്ന് സമ്മതിക്കുകയും ചെയ്തു. ഓപ്പറേഷൻ തിയേറ്ററില്‍ ആരെല്ലാം ഉണ്ടായിരുന്നുവെന്നും ആരാണ് ചിത്രങ്ങള്‍ പകർത്തിയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസുള്ളത്.
Tags:patient-private-pics-shared

