Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇടിമിന്നലില്‍ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളല്‍, മുറ്റത്ത് വൻഗര്‍ത്തം

ഇടിമിന്നലില്‍ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളല്‍, മുറ്റത്ത് വൻഗര്‍ത്തം

Pathram Online 1 month ago

പെരുമ്പാവൂർ/പാലക്കാട്: ശക്തമായ ഇടിമിന്നലില്‍ എറണാകുളം പെരുമ്പാവൂരിലും പാലക്കാട്ടും വ്യാപക നാശനഷ്ടം. പെരുമ്പാവൂർ വെങ്ങോല പാലായിക്കുന്ന് മേഖലയില്‍ പത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ലക്ഷക്കണക്കിന് രൂപയുടെ വീട്ടുപകരണങ്ങളും വൈദ്യുതി ഉപകരണങ്ങളും നശിച്ചു. ഇടിമിന്നലിന്റെ ആഘാതത്തില്‍ കട്ടിലില്‍ തീപ്പൊരി വീണ് കുട്ടിയുടെ കൈയ്ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് വെങ്ങോലിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത്. അമ്പാട്ട് സാറാമ്മയുടെ വീടിന്റെ മുറ്റത്തെ തറയും ടൈലുകളും ഇടിമിന്നലിന്റെ ആഘാതത്തില്‍ ചിതറിത്തെറിച്ചു. വീടിന്റെ ഭിത്തിയിലും വിള്ളലുണ്ടായി. തറയില്‍നിന്ന് ഇളകിത്തെറിച്ച കല്ലും മണ്ണും സമീപത്തെ വീടിന്റെ മേല്‍ക്കൂരയിലേക്കും പതിച്ചു.

ഇടിമിന്നലിനെ തുടർന്ന് പല വീടുകളിലെയും വൈദ്യുതി വയറിങ്ങും ഇലക്‌ട്രോണിക് ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു. ഫാൻ, എസി, ഫ്രിഡ്ജ്, ഇൻവർട്ടർ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുണ്ടായി. ചില വീടുകളുടെ മേല്‍ക്കൂരയ്ക്കും കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online