Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഇല്ല, നിങ്ങളെ ഇവിടെ ആവശ്യമില്ല, നിങ്ങള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങണം, എൻ്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ; ഇന്ത്യ അത്രയധികം മഹത്തായ രാജ്യമാണെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ അവിടെത്തന്നെ നില്‍ക്കാത്തത്'-  ഇന്ത്യൻ ദമ്പതികളോട് അമേരിക്കൻ യുവാവിന്റെ ആക്രോശം

'ഇല്ല, നിങ്ങളെ ഇവിടെ ആവശ്യമില്ല, നിങ്ങള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങണം, എൻ്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ; ഇന്ത്യ അത്രയധികം മഹത്തായ രാജ്യമാണെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ അവിടെത്തന്നെ നില്‍ക്കാത്തത്'- ഇന്ത്യൻ ദമ്പതികളോട് അമേരിക്കൻ യുവാവിന്റെ ആക്രോശം

Pathram Online 4 months ago

ന്യൂയോർക്ക്: അമേരിക്കയില്‍ ഇന്ത്യൻ ദമ്പതികളെ വംശീയ അധിക്ഷേപം നടത്തി വീഡിയോയെടുത്ത് സോഷ്യമീഡിയയില്‍ പ്രചരിപ്പിച്ച്‌ അമേരിക്കകാരൻ.

'ടോണ്‍' എന്ന എക്സ് യൂസർ പങ്കുവെച്ച വീഡിയോയില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളെ ഇയാള്‍ തൻ്റെ കാറിലിരുന്ന് ക്യാമറയില്‍ പകർത്തിക്കൊണ്ട് അനാവശ്യമായി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ? എന്ന ചോദ്യത്തോടെയാണ് ഇയാള്‍ ദമ്പതികളെ സമീപിച്ചത്. അവർ ആണെന്ന് മറുപടി നല്‍കിയപ്പോള്‍, നിങ്ങള്‍ക്ക് അമേരിക്ക ഇഷ്ടമാണോ എന്നും അമേരിക്കയും ഇന്ത്യയും തമ്മില്‍ ഏതാണ് കൂടുതല്‍ മികച്ച രാജ്യമെന്നും ഇയാള്‍ ചോദിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും അതിൻ്റേതായ നല്ല വശങ്ങളുണ്ടെന്നും ഓരോ സ്ഥലത്തിനും അതിൻ്റേതായ മൂല്യമുണ്ടെന്നും ദമ്പതികള്‍ മറുപടി നല്‍കി. എന്നാല്‍ ഈ മറുപടിക്ക് തൊട്ടുപിന്നാലെ ഇയാളുടെ പെരുമാറ്റം പ്രകോപനപരയായി മാറി.

ഇന്ത്യ അത്രയധികം മഹത്തായ രാജ്യമാണെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ അവിടെത്തന്നെ നില്‍ക്കാത്തത്, എന്തിനാണ് അമേരിക്കയിലേക്ക് വരുന്നത്? എന്ന് ഇയാള്‍ ദമ്പതികളോട് ചോദിച്ചു. ലോകം ചുറ്റിക്കാണാനും പര്യവേക്ഷണം ചെയ്യാനുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ദമ്പതികള്‍ വ്യക്തമാക്കിയപ്പോള്‍, ഇല്ല, നിങ്ങളെ ഇവിടെ ആവശ്യമില്ല, നിങ്ങള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങണം, എൻ്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ എന്ന് ഇയാള്‍ ആക്രോശിക്കുകയായിരുന്നു.

താൻ കുറച്ച്‌ എച്ച്‌ 1ബി ഇന്ത്യക്കാരെ കണ്ടുമുട്ടിയെന്നും അവരോട് ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടി വന്നുവെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഇയാള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഈ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. തികച്ചും അനാവശ്യവും വിവേചനപരവുമായ പെരുമാറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online