ആലപ്പുഴ: മുൻ എംഎല്‍എ യു പ്രതിഭയുടെ ആരോപണത്തെക്കുറിച്ചുള്ള റിപ്പോർട്ടർ പ്രതിനിധിയുടെ ചോദ്യത്തിനോട് ക്ഷുഭിതനായി പ്രതികരിച്ച് അമ്പലപ്പുഴ നിയുക്ത എംഎല്‍എജി സുധാകരനും ഭാര്യയും.
ചോദ്യത്തോട് 'തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെ'ന്നായിരുന്നു സുധാകരന്റെ മറുപടി. തന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.
'ആവശ്യമില്ലാത്ത പേര് പറയരുത്. നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം. അത് കയ്യില്‍ വെച്ചാല്‍ മതി. അനാവശ്യ കാര്യങ്ങള്‍ ചോദിക്കരുത്. അവരില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി. പിന്നെയും പിന്നെയും ചോദ്യങ്ങള്‍ ചോദിക്കുന്നു. നിങ്ങള്‍ക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ', ജി സുധാകരൻ പറഞ്ഞു.
അതേസമയം ജി സുധാകരന്റെ ഭാര്യയും പ്രതികരിച്ചു. 'മനീഷ് മഹിപാല്‍ അധികം വേണ്ട, എന്റെ സ്റ്റുഡന്റായിരുന്നു, തേർഡ് റേറ്റ്', എന്നിങ്ങനെയായിരുന്നു ഭാര്യയുടെ പ്രതികരണം. പിന്നാലെ തേർഡ് റേറ്റിനും താഴെയാണെന്ന് പറഞ്ഞായിരുന്നു ജി സുധാകരൻറെ മറുപടി. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപം സിപിഐഎമ്മിന്റേത് അല്ലെന്നും മണ്ഡപത്തില്‍ ആർക്കും പുഷ്പാർച്ചന നടത്താമെന്നും ജി സുധാകരൻ പറഞ്ഞു.
Related Post
17 കാരിയെ കാണാതായ സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്യുന്നതിടെ യുവാവ് ലോക്കപ്പിന്റെ താക്കോല്‍ വിഴുങ്ങി, പുറത്തെടുക്കാൻ മൂന്നു ദിവസം തച്ചിനിരുത്തി തീറ്റിച്ചത് പത്ത് കിലോ പഴം… ഒടുവില്‍ താക്കോല്‍ പുറത്ത്
May 8, 2026
കടക്കൂ പുറത്ത്!! തോറ്റിട്ടും രാജിവെക്കാതെ കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന മമത സർക്കാരിനെ പുറത്താക്കി ഗവർണർ, കെയർടേക്കർ മുഖ്യമന്ത്രിയില്ല, പകരം രാഷ്ട്രപതി ഭരണം
May 8, 2026
'ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചാല്‍ തീരുന്ന പ്രശ്നങ്ങള്‍ മാത്രമേ ഞങ്ങള്‍ തമ്മിലുളളൂ; തിരികെ വന്നാല്‍ മുടിയനായ പുത്രനെ വരവേറ്റതുപോലെ സ്വീകരിക്കും'- കേരള കോണ്‍ഗ്രസ് (എം) നെക്കുറിച്ച് തൊടുപുഴ എംഎല്‍എ അപു ജോണ്‍ ജോസഫ്
May 8, 2026
എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം? അതികാരത്തിനായി രാഷ്ട്രീയ എതിരാളികളുമായി ചേർന്ന് പുതിയ തന്ത്രങ്ങള്‍ നെയ്ത് അണ്ണാ ഡിഎംകെ- ഡിഎംകെ നേതാക്കള്‍!! അധികാരം കിട്ടിയില്ലെങ്കില്‍ മുഴുവൻ എംഎല്‍എമാരേയും രാജി വെപ്പിക്കാനൊരുങ്ങി ടിവികെ
May 8, 2026
'ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ കുടുംബമാണ് എത്തിയത്. ആരെങ്കിലും പറയുന്ന വർത്തമാനം ആണോ ബിനു പറഞ്ഞത്. പാർട്ടി സമ്മേളനത്തില്‍ ബഹളമുണ്ടാക്കി സെക്രട്ടറിയായവനാണ് ബിനു. ഇവൻ എന്ത് അർഹതയാണ് പറയാൻ. ഭുവനേശ്വരനെ അടക്കിയിരിക്കുന്നത് കശുവണ്ടി തൊഴിലാളി യൂണിയന്റെ ഭൂമിയില്‍. അന്ന് തന്നോട് അനുമതി ചോദിച്ച ശേഷമാണ് അവിടെ അടക്കിയത്', ജി സുധാകരൻ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അഭിപ്രായം പറയണ്ട ആളല്ല താനെന്നും ജി സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് തന്നോട് ചോദിച്ചിട്ടില്ല. തന്നോട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'എന്നെ പ്രകീർത്തിച്ചും ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം': പി. ജയരാജൻ
Tags:G. SUDHAKARAN

