Dailyhunt
ഇന്ത്യയെ കാത്തിരിക്കുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ അപമാനം, അവരുടെ മണ്ണില്‍ കടന്നുകയറി വീടുകള്‍ക്കുള്ളില്‍ വരെ പ്രഹരമേല്‍പ്പിക്കും, ഇനിയുള്ള  സംഘര്‍ഷങ്ങളൊന്നും അതിര്‍ത്തിയില്‍ ഒതുങ്ങില്ല, വെല്ലുവിളിച്ച്‌ പാകിസ്ഥാന്‍, ഓപ്പറേഷന്‍ സിന്ദൂര്‍ തുടക്കം മാത്രമെന്ന് രാജ്നാഥ് സിങ്

ഇന്ത്യയെ കാത്തിരിക്കുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ അപമാനം, അവരുടെ മണ്ണില്‍ കടന്നുകയറി വീടുകള്‍ക്കുള്ളില്‍ വരെ പ്രഹരമേല്‍പ്പിക്കും, ഇനിയുള്ള സംഘര്‍ഷങ്ങളൊന്നും അതിര്‍ത്തിയില്‍ ഒതുങ്ങില്ല, വെല്ലുവിളിച്ച്‌ പാകിസ്ഥാന്‍, ഓപ്പറേഷന്‍ സിന്ദൂര്‍ തുടക്കം മാത്രമെന്ന് രാജ്നാഥ് സിങ്

Pathram Online 2 weeks ago

റാച്ചി: ഭാവിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സംഘർഷങ്ങള്‍ക്ക് മറുപടി അതിർത്തിയില്‍ ഒതുങ്ങില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ മുന്നറിയിപ്പ്.

കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള വിദൂര നഗരങ്ങളില്‍വരെ കടന്നുകയറി തിരിച്ചടിക്കുമെന്നാണ് ഭീഷണി.

സിയാല്‍കോട്ടില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് ഭീഷണിക്ക് ഓപ്പറേഷൻ സിന്ദൂർ ഓർമിപ്പിച്ച്‌ ഇന്ത്യ മറുപടി നല്‍കി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചെന്നാണ് ഖവാജ ആസിഫ് ആരോപിച്ചത്. തടവിലുള്ള പാകിസ്താൻ പൗരന്മാരേയോ അല്ലെങ്കില്‍ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച്‌ മൃതദേഹങ്ങള്‍ സൃഷ്ടിച്ച്‌ ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ഇന്ത്യ ശ്രമിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതിനാവശ്യമായ തെളിവുകളൊന്നും ആസിഫ് ഹാജരാക്കിയില്ല. കഴിഞ്ഞ വർഷത്തേക്കാള്‍ വലിയ അപമാനമായിരിക്കും ഇത്തവണ ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ആസിഫ് പറഞ്ഞു.

യുദ്ധമുണ്ടായാല്‍ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവില്‍ പരിമിതപ്പെടുത്തില്ല. ഇന്ത്യൻ മണ്ണില്‍ കയറി വീടുകള്‍ക്കുള്ളില്‍ വരെ പ്രഹരമേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാകിസ്താന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ അതിശക്തവും നിർണായകവുമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് നല്‍കി. 2025 ഏപ്രിലില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടി ഒരു തുടക്കം മാത്രമാണെന്നും അത് അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Related Post


'സംഭവ സമയം കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം; സെറ്റിലുള്ളവർക്ക് സംഭവം അറിയാം; അതിക്രമത്തിന് പിന്നാലെ നടിയെ ഫോണില്‍ വിളിക്കാൻ സംവിധായകന്റെ നിരന്തര ശ്രമം'- കൊച്ചി സിറ്റി പോലീസ് കമ്മിഷണർ
April 6, 2026


'ഹോർമുസ് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം തുറക്കണം; അല്ലാത്തപക്ഷം, ഇത്രയും നാള്‍ കാണാത്ത ആക്രമണത്തിനിരയാവാൻ തയ്യാറെടുത്തോളൂ': ഇറാനോട് ട്രംപ്
April 6, 2026


ബേപ്പൂരിലെ സുല്‍ത്താനായി നമ്മുടെ പി വി അൻവർ നിയമസഭയിലേക്ക് വരും, വെറും എംഎല്‍എ ആയിട്ടായിരിക്കില്ല അദ്ദേഹം വരുന്നത്… അൻവറിനെ ജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും- വി ഡി സതീശൻ
April 6, 2026


600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂർത്തിയാക്കി… ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകള്‍, മത്സ്യത്തൊഴിലാളികള്‍ക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും…4,006 കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചു… പത്തുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി
April 6, 2026

Tags:india-pakistan

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online