Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഇന്ത്യൻ അതിര്‍ത്തിയില്‍ 200 കി.മീ ഉള്ളിലേക്ക് കടക്കാൻ പോലും 'സുദര്‍ശൻ ചക്ര' അനുവദിച്ചില്ല. പാക്കിസ്ഥാൻ ആകാശത്തേക്ക് ഉയര്‍ന്നപ്പോഴെല്ലാം അവരെ വെടിവെച്ചു വീഴ്ത്തി. എസ്-400 കണ്ടെത്താല്‍ അവര്‍ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ത്യയ്ക്കുള്ളിലെ ചാരന്മാരെയും സ്ലീപ്പര്‍ സെല്ലുകളെയും സജീവമാക്കി, മറ്റ് രാജ്യങ്ങളില്‍നിന്നും ഉപഗ്രഹ സഹായം അവര്‍ക്ക് ലഭിച്ചു'. എയര്‍ മാര്‍ഷല്‍

Pathram Online 2 weeks ago

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഇന്ത്യൻ അതിർത്തിയില്‍ നിന്ന് 200 കിലോമീറ്ററിനുള്ളിലേക്ക് കടക്കാൻ പോലും കഴിയാതിരുന്നതിന് പ്രധാന കാരണം ഇന്ത്യയുടെ റഷ്യൻ നിർമിത എസ്-400 വ്യോമ പ്രതിരോധ സംവിധാനമായിരുന്നുവെന്ന് എയർ മാർഷല്‍ ജീതേന്ദ്ര മിശ്ര.

എഎൻഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓപ്പറേഷൻ സിന്ദൂറിനിടെ എസ്-400 വഹിച്ച നിർണായക പങ്കിനെക്കുറിച്ച്‌ അദ്ദേഹം വെളിപ്പെടുത്തിയത്.

പാക്കിസ്ഥാൻ തങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായി കണ്ടത് എസ്-400 സംവിധാനത്തെയായിരുന്നുവെന്നും അത് എവിടെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ പാക്കിസ്ഥാൻ എല്ലാ വഴികളും പരീക്ഷിച്ചെന്നും മിശ്ര പറഞ്ഞു. ഇന്ത്യയ്ക്കുള്ളില്‍ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും സജീവമാക്കിയതായും മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹ സഹായം തേടിയതായും അദ്ദേഹം വ്യക്തമാക്കി.

എസ്-400 സംവിധാനങ്ങളുടെ സ്ഥാനം കണ്ടെത്താൻ പാക്കിസ്ഥാൻ അതീവ താല്‍പര്യത്തിലായിരുന്നുവെന്ന് മിശ്ര പറഞ്ഞു. "അവർ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചു. ഇന്ത്യയ്ക്കുള്ളിലെ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും സജീവമാക്കി. മറ്റ് രാജ്യങ്ങളില്‍നിന്നും ഉപഗ്രഹ സഹായം ഇതിനായി അവർക്ക് ലഭിച്ചിരുന്നു," അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online