വാഷിങ്ടണ്‍: ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യം യുഎസ്, ഇസ്രായേലി സൈന്യങ്ങള്‍ 'ക്യത്യമായി നേടിയിട്ടുണ്ട്' എന്ന് യുഎസ് സെൻട്രല്‍ കമാൻഡിന്റെ തലവൻ അഡ്മിറല്‍ ബ്രാഡ് കൂപ്പർ.
സ്വന്തം അതിർത്തികള്‍ക്കപ്പുറത്തേക്ക് ശക്തി വ്യാപിപ്പിക്കാനുള്ള ഇറാന്റെ കഴിവ് തകർക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം, ഈ ദൗത്യം തങ്ങള്‍ വ്യക്തമായി പൂർത്തിയാക്കിയതായും എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയില്‍ കൂപ്പർ പറഞ്ഞു.
'ഇറാന് തലമുറകളോളം നീണ്ടുനില്‍ക്കുന്ന ഒരു സൈനിക പരാജയം സംഭവിച്ചിരിക്കുന്നു, വരും വർഷങ്ങളില്‍ വലിയ തോതിലുള്ള സൈനിക പ്രവർത്തനങ്ങള്‍ നടത്താനുള്ള ഇറാനിയൻ ശേഷി യുഎസും ഇസ്രായേലും ക്യത്യതയോടെ നശിപ്പിച്ചു. ഇറാൻ 40 വർഷം കൊണ്ട് കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നിർമ്മിച്ച പരമ്പരാഗത സൈനിക ശേഷിയെ ആണ് ഞങ്ങള്‍ ഇല്ലാതെയാക്കിയത്' യുഎസ് സൈനിക കമാൻഡർ പറഞ്ഞു.
എന്നിരുന്നാലും, അമേരിക്ക സന്നിഹിതരായിരിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യും. ഏത് സമയത്തും വിളിപ്പാടകലെ ഞങ്ങള്‍ ഒരുങ്ങിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Post
മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സംഭവം നടന്നത് മൂന്നുമണിക്കെന്ന് അമ്മ; തനുശ്രീയുടെ മരണത്തില്‍ ദൂരൂഹത
April 11, 2026
ഇക്കുറി ഓറഞ്ച് ക്യാപ് കുഞ്ഞെടുക്കൻ തൂക്കി… ചെക്കന് 15 നോടുള്ള പ്രിയം പോകുന്നില്ല, രണ്ടാം തവണയും 50 അടിച്ചെടുത്തത് 15 ബോളില്‍!! റണ്‍ വേട്ടന്മാരുടെ പട്ടികയില്‍ ചേട്ടന്മാരെ മലർത്തിയടിച്ച് 'വണ്ടർ കിഡി'ന്റെ തേരോട്ടം, 200 റണ്‍സുമായി വൈഭവ്, രണ്ടാം സ്ഥാനത്ത് ജയ്സ്വാള്‍ (183)
April 11, 2026
ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല, കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നത്, രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്, എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ല- ദീപിക
April 11, 2026
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്!! ശരീരത്തില്‍ ഉടനീളം പരുക്ക്, പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയില്‍… പരുക്കുകള്‍ വീഴ്ചയില്‍ സംഭവിച്ചത്, മരണത്തില്‍ ദുരൂഹതയില്ല,- പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സംസ്കാരം ഇന്ന്
April 11, 2026
'ഇറാനില്‍ 13,000-ത്തിലധികം ആക്രമണങ്ങള്‍ വിജയകരമായി നടത്തി. ആയിരക്കണക്കിന് തവണ യുദ്ധ വിമാനങ്ങള്‍ പറത്തി. നിലവിലുള്ള വെടിനിർത്തലിന് അനുസൃതമായി യുഎസ് സേന ആക്രമണ പ്രവർത്തനങ്ങള്‍ നിർത്തിവെച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും വലുതുമായ വ്യോമ പ്രതിരോധ കുട നിവർത്തിക്കൊണ്ട് ഞങ്ങളുടെ പ്രാദേശിക പങ്കാളികളുമായി തോളോട് തോള്‍ ചേർന്ന് നില്‍ക്കുന്നു'യുഎസ് സെൻട്രല്‍ കമാൻഡ് തലവൻ കൂട്ടിച്ചേർത്തു.
Tags:iran warUS central Command head

