Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാൻ നാവിക- വ്യോമ സേനകള്‍ ഉള്‍പ്പെടെയുള്ള സൈനിക ശേഷി അമേരിക്ക പൂര്‍ണ്ണമായും തകര്‍ത്തു, ഹോര്‍മൂസ് ഉടൻ തുറക്കും- ട്രംപ്!! ‌ഹോര്‍മുസ് കടലിടുക്കില്‍ ഇറാൻ സ്ഥാപിച്ച മൈനുകള്‍ നീക്കംചെയ്യാൻ യുഎസ് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍

ഇറാൻ നാവിക- വ്യോമ സേനകള്‍ ഉള്‍പ്പെടെയുള്ള സൈനിക ശേഷി അമേരിക്ക പൂര്‍ണ്ണമായും തകര്‍ത്തു, ഹോര്‍മൂസ് ഉടൻ തുറക്കും- ട്രംപ്!! ‌ഹോര്‍മുസ് കടലിടുക്കില്‍ ഇറാൻ സ്ഥാപിച്ച മൈനുകള്‍ നീക്കംചെയ്യാൻ യുഎസ് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍

Pathram Online 3 months ago

വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കില്‍ ഇറാൻ സ്ഥാപിച്ച കടല്‍ മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അമേരിക്കൻ സൈന്യം.

മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഇന്നലെ അമേരിക്കൻ സൈനികർ ആരംഭിച്ചതായി യുഎസ് സെൻട്രല്‍ കമാൻഡ് (CENTCOM) അറിയിച്ചു. ഇസ്ലാമാബാദില്‍ അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ്, യുഎസ് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ മൈനുകള്‍ നീക്കം ചെയ്യാനുള്ള ദൗത്യത്തില്‍ ഏർപ്പെട്ടിരിക്കുന്നത്.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുൻപ് സ്ഥാപിച്ച കടല്‍ മൈനുകള്‍ പൂർണ്ണമായും നീക്കം ചെയ്ത് ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി രണ്ട് കപ്പലുകള്‍ ഗള്‍ഫിലെത്തിയതെന്ന് യുഎസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ സന്നാഹങ്ങള്‍ ഈ ദൗത്യത്തില്‍ പങ്കുചേരുമെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം, അമേരിക്കയുടെ ഈ നീക്കത്തോട് ഇറാന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ഹോർമുസിലെ കടല്‍ മൈനുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച സൈന്യത്തിന്റെ പ്രസ്താവന പുറത്തുവന്നത്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ കുറിച്ചു. അതുപോലെ ഇറാന്റെ നാവിക-വ്യോമ സേനകള്‍ ഉള്‍പ്പെടെയുള്ള സൈനിക ശേഷി അമേരിക്ക പൂർണ്ണമായും തകർത്തുവെന്നും അവരുടെ നേതൃത്വം ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു.


Related Post


'തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോളിംഗിനെ സംബന്ധ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല; വിവരങ്ങള്‍ അടിയന്തരമായി പരസ്യപ്പെടുത്തണം'; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ച്‌ വി.ഡി സതീശൻ
April 13, 2026


'രാഷ്ട്രീയക്കാരനാകാതെ സഭയുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കൂ; കോമണ്‍ സെൻസ് ഉപയോഗിക്ക്; വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദു സമീപനമാണല്ലോ? തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേത് ': മാർപാപ്പയ്ക്കെതിരെ ട്രംപ്
April 13, 2026


മകള്‍ക്ക് ഭർത്താവില്‍ നിന്നും സ്ഥിരം മർദ്ദനം; നിരന്തരം താക്കീത് നല്കിയിട്ടും മാറ്റമുണ്ടായില്ല; മരുമകനെ വെട്ടി വീഴ്ത്തി പിതാവ്
April 13, 2026


വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയ്ക്ക് രക്ഷിക്കാനെത്തിയ ആളില്‍ നിന്നും ലൈംഗീകാതിക്രമം: 'വേദനയാല്‍ ഞാൻ നിലവിളിക്കുകയായിരുന്നു; നടന്നത് പുറത്തുപറയരുതെന്ന് ഭീഷണി; പിന്നീട് 25 ലക്ഷം രൂപവരെ വാഗ്ദനം ചെയ്തു'
April 13, 2026

ഇതിനിടെ 1979-ന് ശേഷം ഇതാദ്യമായി ഇറാനും യുഎസും മുഖാമുഖം വരുന്ന ഉന്നതതല നയതന്ത്ര ചർച്ചകള്‍ ഇസ്ലാമാബാദില്‍ നടക്കുകയാണ്. പാക്കിസ്ഥാൻ ഇടനിലക്കാരായുള്ള ത്രികക്ഷി ചർച്ചകളാണ് നടക്കുന്നത്. യുഎസിന്റെ ഭാഗത്ത് നിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരുള്‍പ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. ഒരു ദിവസത്തെ ചർച്ചയാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും, ഒരു ദിവസം കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online