Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇവിടെയൊരു മാറാടും ഉണ്ടാകാൻ പോകുന്നില്ല, വെള്ളാപ്പള്ളിക്ക് ഭ്രാന്ത്, ചികിത്സയാണ് ആവശ്യം!! കോണ്‍ഗ്രസിനകത്ത് ഉണ്ടാകുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം, അത് അണഞ്ഞുപോകും.മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമ്പോള്‍ ഒറ്റ അഭിപ്രായമേ ഉണ്ടാകു, ഇതിനൊപ്പം മുസ്‌ലിം ലീഗ് ഉണ്ടാകും, തീരുമാനമെടുക്കുമ്പോള്‍ ഘടകക്ഷികളോടുകൂടി ആലോചിക്കണം എന്നു മാത്രം- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

ഇവിടെയൊരു മാറാടും ഉണ്ടാകാൻ പോകുന്നില്ല, വെള്ളാപ്പള്ളിക്ക് ഭ്രാന്ത്, ചികിത്സയാണ് ആവശ്യം!! കോണ്‍ഗ്രസിനകത്ത് ഉണ്ടാകുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം, അത് അണഞ്ഞുപോകും.മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമ്പോള്‍ ഒറ്റ അഭിപ്രായമേ ഉണ്ടാകു, ഇതിനൊപ്പം മുസ്‌ലിം ലീഗ് ഉണ്ടാകും, തീരുമാനമെടുക്കുമ്പോള്‍ ഘടകക്ഷികളോടുകൂടി ആലോചിക്കണം എന്നു മാത്രം- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

Pathram Online 1 month ago

ലപ്പുറം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മാറാട് പരാമർശത്തിനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റർ.

വെള്ളാപ്പള്ളി നടേശന് ഭ്രാന്താണ്. വെള്ളാപ്പള്ളി നടേശന് ചികിത്സയാണ് ആവശ്യം. പൊതുസമൂഹത്തിനിടയിലെ ലീഗിന്റെ സ്വീകാര്യത അദ്ദേഹത്തിന് ദഹിക്കുന്നില്ല. കഴിഞ്ഞ 10 വർഷമായി വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ വക്താവായി പ്രവർത്തിക്കുന്നുവെന്നും ഹമീദ് മാസ്റ്റർ പറഞ്ഞു.

കേരളത്തില്‍ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ വേണ്ടിയുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നത്. ഇവിടെ ഒരു മാറാടും ഒന്നും ആവർത്തിക്കാൻ പോകുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വർഗീയ ശക്തികളെ പിടിച്ചുകെട്ടും. കോണ്‍ഗ്രസിനകത്ത് ഉണ്ടാകുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. അത് അണഞ്ഞുപോകും.

കോണ്‍ഗ്രസ് വലിയ ജനാധിപത്യ പാർട്ടിയാണ്. അതില്‍ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. എങ്കിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന സമയത്ത് ഒറ്റ അഭിപ്രായമേ ഉണ്ടാകു. ആ അഭിപ്രായത്തിന് ഒപ്പം മുസ്‌ലിം ലീഗ് ഉണ്ടാകും. ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികളോട് ആലോചിച്ച്‌ മാത്രമേ തീരുമാനങ്ങള്‍ എടുക്കൂ എന്നും ഹമീദ് മാസ്റ്റർ കൂട്ടിച്ചേർത്തു.

Related Post

ക്രിമിനല്‍ കേസ് പ്രതിയുടെ വിവാഹ സത്ക്കാരത്തിന് മുഖ്യാതിഥികളായി പൊലീസുകാര്‍, രണ്ട് സിപിഒമാര്‍ക്ക് സസ്പെന്‍ഷന്‍
May 1, 2026

പാലം കടക്കുവോളം നാരായണാ… തെരഞ്ഞടുപ്പിന് പിന്നാലെ എല്‍പിജി സിലിണ്ടർ വില സർവകാല റെക്കോർഡില്‍!! വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ കൂട്ടി, വോ‌ട്ടിനു പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയില്ല, എല്‍പിജി വിതരണത്തിലെ നിയന്ത്രണം… ഹോട്ടലുകള്‍- തട്ടുകട പ്രവർത്തനം അവതാളത്തില്‍
May 1, 2026

ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആംബുലൻസിന്റെ ചില്ല് തകർത്ത് പുറത്തേക്കോടി, പേവിഷബാധയേറ്റയാള്‍ ഓടയില്‍ മരിച്ച നിലയില്‍
May 1, 2026

ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ട്രംപിന്റെ കരച്ചില്‍? ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സഹായം തേടുന്നു, പശ്ചിമേഷ്യയിലെ യുദ്ധം ആദ്യം അവസാനിപ്പിക്ക്, എന്നിട്ട് സഖ്യമുണ്ടാക്കാമെന്ന് ഫ്രാൻസും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍!! ഇറാനെ സമ്മർദത്തിലാക്കാൻ പുതുവഴി തേടി ട്രംപ്
May 1, 2026

അതേസമയം മുസ്‌ലിം ലീഗിനെതിരെ വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. യുഡിഎഫ് വന്നാല്‍ മുസ്‌ലിം ലീഗില്‍ നിന്നായിരിക്കും മുഖ്യമന്ത്രിയെന്നും അങ്ങനെയെങ്കില്‍ മാറാട് ആവർത്തിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. എന്തൊക്കെ സംഭവിക്കുമെന്ന് കാണാം. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

'കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് ലീഗ് പറയരുത്. യുഡിഎഫ് വന്നാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണിത്. യുഡിഎഫ് വന്നാല്‍ ലീഗ് ആയിരിക്കും ഭരിക്കുന്നത്. യുഡിഎഫ് വന്നാല്‍ ഇടിയുടെ പടയണിയായിരിക്കും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റു. മതാധിപത്യം ജയിച്ചു. എല്‍ഡിഎഫ് അണികള്‍ ഈ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നില്ല. പത്ത് വർഷത്തെ ഭരണത്തിന്റെ ആലസ്യമാണ് ഉണ്ടായത്', എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻറെ വാക്കുകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online