തിരുവനന്തപുരം: സി.എം.ആർ.എല്‍ - എക്സലോജിക് കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടില്‍ ഇ.ഡി നടത്തിയ റെയ്‌ഡില്‍ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്ത കേസില്‍ പ്രതി ചേർക്കപ്പെട്ടവരുടെ വീടുകള്‍ മുൻ വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി സന്ദർശിച്ചതില്‍ പരിഹാസവുമായി ബിഗ് ബോസ് താരം അഖില്‍ മാരാർ. ശിവകുട്ടി പങ്കുവെച്ച ചിത്രത്തില്‍ പ്രതികളുടെ വീടിന്റെ അവസ്ഥയുമായി ബന്ധപ്പെട്ടാണ് അഖില്‍ മാരാരിന്റെ പരിഹാസം.
മകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ അടിമകളെ ഇറക്കിയ പിണറായി വിജയന്റെ കൊല ചിരി നിറഞ്ഞ ഒരു മറുപടി കണ്ടിട്ടെങ്കിലും ഈ പാർട്ടിക്ക് വേണ്ടി കുടുംബം തകർത്തു സ്വന്തം ജീവിതം കളയുന്നവന്മാർ ചിന്തിക്കട്ടെ എന്ന് അഖില്‍ ചോദിക്കുന്നുണ്ട്. ഇതാണ് തനിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിരോധമെന്നും അഖില്‍ വ്യക്തമാക്കി. ഇ ഡിയെ ആക്രമിച്ച കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട അടിമകളുടെ വീട്ടില്‍ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു.. ഈ വീടിന്റെ കാഴ്ച പറയും സഖാക്കളും തമ്പ്രാൻമാരും തമ്മിലുള്ള യഥാർഥ ബന്ധത്തിന്റെ കഥ.. ഈ കേസില്‍ കേരള പോലീസ് അക്രമം നടത്തിയ പാവങ്ങളെ ജയിലില്‍ അടച്ചപ്പോള്‍ അവരെ അവിടെ വിളിച്ചു വരുത്തി വിപ്ലവ വിഷം കുത്തി കയറ്റി അക്രമത്തിനു ഇറക്കി വിട്ടു അവരുടെ ജീവിതം ഇല്ലാതാക്കിയ ഈ ശിവൻ കുട്ടി ഉള്‍പ്പെടെ ഒറ്റ ഒരുത്തന്റെ പേരിലും കേസില്ല..
കളെ ചോദ്യം ചെയ്തതിന്റെ പേരില്‍ അടിമകളെ ഇറക്കിയ പിണറായി വിജയന്റെ കൊല ചിരി നിറഞ്ഞ ഒരു മറുപടി കണ്ടിട്ടെങ്കിലും ഈ പാർട്ടിക്ക് വേണ്ടി കുടുംബം തകർത്തു സ്വന്തം ജീവിതം കളയുന്നവന്മാർ ചിന്തിക്കട്ടെ… എനിക്കെന്താ ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് വിരോധം എന്ന് പലരും ചോദിക്കാറുണ്ട് അതിന്റെ കാരണം ഇത് തന്നെയാണ്.. പാവങ്ങളെയും, ദളിതരെയും ഇല്ലാതാക്കി, ചെറുപ്പക്കാരെ ജയിലില്‍ അടച്ചു അവരുടെ ഭാവി ഇല്ലാതാക്കി, പാർട്ടി അടിമകള്‍ ആക്കി പാർട്ടി വളർത്തുന്ന ഇവരെ കണ്ടു വളർന്നതാണ് എന്റെ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ കാരണം.. അഖില്‍ മാരാര്‍ പോസ്റ്റില്‍ പറയുന്നു.

