Dailyhunt
കളി കൈവിട്ടിടത്തുനിന്ന് രാജസ്ഥാനെ കരകയറ്റി പരാഗും ഫെരേരയും, പക്ഷെ ജയം തട്ടിയെടുത്ത് നിസ്സങ്കയും രാഹുലും രാജസ്ഥാനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 7 വിക്കറ്റ് ജയം

കളി കൈവിട്ടിടത്തുനിന്ന് രാജസ്ഥാനെ കരകയറ്റി പരാഗും ഫെരേരയും, പക്ഷെ ജയം തട്ടിയെടുത്ത് നിസ്സങ്കയും രാഹുലും രാജസ്ഥാനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 7 വിക്കറ്റ് ജയം

Pathram Online 1 week ago

ദ്യ രണ്ട് ഓവറിനുള്ളില്‍ ഓപ്പണർമാരെ നഷ്ടമായി പതറിയയിടത്തുനിന്ന് റിയാൻ പരാഗും ഡൊണൊവൻ ഫെരേരയും രാജസ്ഥാനെ കൈപിടിച്ചുയർത്തിയെങ്കിലും ജയം ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാൻ റോയല്‍സ് ഉയർത്തിയ 226 റണ്‍സ് എന്ന ലക്ഷ്യം ഡല്‍ഹി അഞ്ചുപന്ത് ബാക്കി നില്‍ക്കെ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ ഏഴുവിക്കറ്റിന്റെ അത്യുജ്വല ജയവുമായി പോയിന്റ് പട്ടികയില്‍ ചെന്നൈയെ പിൻതള്ളി ഡിസി ആറാം സ്ഥാനത്തേക്കുയർന്നു.

ഓപ്പണർമാരായ പാത്തും നിസ്സങ്കയുടെയും കെഎല്‍ രാഹുലിന്റെയും ഇന്നിങ്‌സാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തുണച്ചത്. 33 പന്തില്‍ 62 റണ്‍സെടുത്ത നിസ്സങ്ക, പുറത്താകുമ്പോള്‍ സ്‌കോർ ബോർഡ് നൂറ് പിന്നിട്ടിരുന്നു. കെഎല്‍ രാഹുല്‍ 40 പന്തില്‍ 75 റണ്‍സെടുത്തു. നിതീഷ് റാണ 33 റണ്‍സെടുത്തു. ട്രിസ്റ്റൻ സ്റ്റബ്‌സും (18), അശുതോഷ് ശർമയും (25) ചേർന്നാണ് ജയിപ്പിച്ചത്. രാഹുല്‍-നിസ്സങ്ക ഓപ്പണിങ് കൂട്ടുകെട്ട് 57 പന്തില്‍ 110 റണ്‍സെടുത്തു. പവർപ്ലേയില്‍ 70 റണ്‍സെടുത്ത ഡല്‍ഹി, മിഡില്‍ ഓവറുകളില്‍ 114 റണ്‍സെടുത്തു.

അതേസമയം ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് വേണ്ടി യശസ്വി ജയ്‌സ്വാളിനും വൈഭവ് സൂര്യവംശിക്കും തിളങ്ങാനായില്ല. ആദ്യ പന്തില്‍ സിക്‌സറടിച്ച്‌ തുടക്കമിട്ട യശസ്വി, അടുത്ത പന്തില്‍ ഔട്ടായി മടങ്ങി. സ്‌കോർ ബോർഡില്‍ 12 തെളിഞ്ഞപ്പോഴേക്ക് രണ്ടാം വിക്കറ്റും വീണു. നാലു റണ്‍സെടുത്ത് സൂപ്പർതാരം വൈഭവ് സൂര്യവംശി പുറത്തായി. പിന്നീടെത്തിയ റിയാൻ പരാഗ് 50 പന്തില്‍ അഞ്ചുസിക്‌സും എട്ടുഫോറും ഉള്‍പ്പടെ 90 റണ്‍സെടുത്ത് കളി രാജസ്ഥാന് അനുകൂലമാക്കി.

Related Post

'ഒരു സീറ്റ് പോയാല്‍ അങ്ങ് പോട്ടേന്നുവെക്കും, ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട'… 'എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാല്‍… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും'- കോണ്‍ഗ്രസ് സൈബർ
May 7, 2026

ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് പരസ്യ മദ്യപാനം, കുപ്പിയിലുള്ള മദ്യം മാറി മാറി കുടിച്ച്‌ യുവാക്കള്‍, ചോദ്യം ചെയ്ത സ്ത്രീകളെ ഭീഷണിപ്പെടുത്തി
May 7, 2026

ഒടുവില്‍ പ്രതികരണവുമായി പിണറായി വിജയൻ: 'തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി മാനിക്കുന്നു; തിരുത്തലുകള്‍ വരുത്തി ജനവിശ്വാസം വീണ്ടെടുക്കും; യുഡിഎഫിനെ അഭിനന്ദിക്കുന്നു; എൻഡിഎ മൂന്നു സീറ്റുകള്‍ നേടിയത് ഗൗരവതരം'
May 7, 2026

'ഇങ്ങനെയുള്ള തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുത്, നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം, അവരില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി, പിന്നെയും പിന്നെയും ചോദ്യങ്ങള്‍ ചോദിക്കുന്നു', നിങ്ങള്‍ക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ'- റിപ്പോർട്ടർ പ്രതിനിധിയോട് പൊട്ടിത്തെറിച്ച്‌ ജി സുധാകരൻ
May 7, 2026

ആദ്യമായാണ് പരാഗ് ഈ സീസണില്‍ അർധശതകം തികച്ചത്. മോശം ഫോമിലുള്ള താരം വ്യാപക വിമർശനം നേരിടവെയാണ് മികച്ച ഇന്നിങ്‌സ് പിറന്നത്. ധ്രുവ് ജുറല്‍ 30 പന്തില്‍ 42 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 20 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ഡൊണൊവൻ ഫെരേരയുടെ വെടിക്കെട്ടാണ് രാജസ്ഥാൻ സ്‌കോർ ബോർഡ് അതിവേഗത്തിലാക്കിയത്. 14 പന്തില്‍ ആറുസിക്‌സറുകളോടെ നേടിയത് 47 റണ്‍സ്. ശുഭം ദുബെ ആറ് റണ്‍സെടുത്തു പുറത്തായി. ജോഫ്ര ആർച്ചർ ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Tags:ipl dc

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online