അടൂർ: യുഡിഎഫ് സ്ഥാനാർഥിയായ സി.വി ശാന്തകുമാർ മാധ്യമങ്ങള്‍ക്കുമുന്നില്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞു. വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനും എല്‍ഡിഎഫ് ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതികരണം.
തനിക്കെതിരെ വ്യാജ നോട്ടീസ് പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി എത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശാന്തകുമാർ കൊലപാതക കേസിലെ പ്രതിയാണെന്നടക്കമുള്ള ആരോപണങ്ങളാണ് നോട്ടീസില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.
"എന്നെ ഇല്ലാതാക്കാനാണ് ശ്രമം. ഞാൻ ഒരിക്കലും പ്രതിയായിട്ടില്ല. വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനുമാണ് അവർ ശ്രമിക്കുന്നത്. ഞാനൊരിക്കലും പ്രതിയായിട്ടില്ല. എന്റെ ജീവന് ഭീഷണിയുണ്ട്. എന്റെ മൃതദേഹമായിരിക്കും ഇവിടെ നിന്ന് കൊണ്ടുപോകുക.കോണ്‍ഗ്രസ് പ്രവർത്തകരാണ് എനിക്ക് ആശ്രയം. വിശ്വസിക്കുന്ന കല്ലേലി അപ്പൂപ്പനാണേ സത്യം. എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല. എനിക്ക് അങ്ങനെയാകാനും കഴിയില്ല. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്' ശാന്തകുമാർ വിങ്ങിപ്പൊട്ടി. തനിക്കെതിരെ ഇത്തരം കേസുകളൊന്നുമില്ലെന്നും, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അസത്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Post
പോളിംഗ് പുരോഗമിക്കുന്നു; ബൂത്തുകളില്‍ നീണ്ട നിര; രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി സുരേഷ് ഗോപി, മോഹൻലാല്‍, പൃഥ്വിരാജ്, ജി.സുകുമാരൻ നായർ തുടങ്ങിയ പ്രമുഖർ
April 9, 2026
അന്ധവിശ്വാസത്തെ തിരുത്താൻ കോടതികള്‍ക്കാകുമെന്ന് സുപ്രീംകോടതി; അത് കോടതിയുടെ പരിധിയില്‍ വരുന്ന കാര്യമേയല്ലെന്നും നിയമനിർമ്മാണമാണ് പരിഹാരമെന്നും കേന്ദ്രം
April 9, 2026
വിനോദയാത്രയ്ക്കായി കുടുംബത്തോടൊപ്പം കർണ്ണാടകയിലെത്തിയ മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവില്‍ കാണാതായി; വ്യാപക തിരച്ചില്‍
April 9, 2026
രണ്ടുവള്ളത്തിലും കാലിടാനാകില്ല… വെടിനിർത്തല്‍ വേണോ, അതോ ഇസ്രയേല്‍ വഴിയുള്ള യുദ്ധം തുടരണമോ? രണ്ടിലൊന്ന് അമേരിക്ക തീരുമാനിക്കണം!! ഒരേസമയം വെടിനിർത്തലും ഇസ്രായേലിനെ മുൻനിർത്തിയുള്ള യുദ്ധവും മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കയ്ക്ക് കഴിയില്ല, വാഗ്ദാനങ്ങള്‍ പാലിക്കാൻ അവർ തയ്യാറാകുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്- ഇറാൻ
April 9, 2026
എം.സി. കണ്ണനെ ഇല്ലാതാക്കിയതുപോലെ തന്നെയും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ പ്രക്രിയയാണെന്നും, ജയപരാജയങ്ങള്‍ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പറഞ്ഞ് അദ്ദേഹം കണ്ണീരോടെ പ്രതികരിച്ചു. താൻ "കെട്ടിയിറക്കിയ" സ്ഥാനാർഥിയല്ലെന്നും വ്യക്തമാക്കി.
തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ ഉടൻ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന വെല്ലുവിളിയും അദ്ദേഹം ഉയർത്തി. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വോട്ടർമാരെ സ്വാധീനിക്കാൻ വ്യാജ നോട്ടീസുകള്‍ പ്രചരിപ്പിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.
നോട്ടീസ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് സി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, എല്‍ഡിഎഫ് പ്രതിഷേധത്തെ തുടർന്ന് അവരെ വിട്ടയച്ചു. അതേസമയം, നോട്ടീസുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്.
അതേസമയം, തിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍ നിശബ്ദ പ്രചാരണം നടത്തേണ്ട ഇന്ന് മാധ്യമപ്രവർത്തകർക്ക് മുന്നിലെത്തിയതിന് സിവി ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതായും വിവരമുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിനാലാണ് അത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങിയത്.
ഓടി ഓടി അവസാന ലാപ്പിലെത്തിയപ്പോള്‍ നോട്ടില്‍ കുടുങ്ങി ബിജെപി!! ഫ്ലയിങ് സ്‌ക്വാഡ് സ്ഥലത്ത്, കളക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
Tags:adoorcandidateudf

