Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കായലില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവം;  മുങ്ങി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ജീവനോടെ കെട്ടിത്താഴ്ത്തിയതോ? മോഷണശ്രമത്തിനിടെ നടത്തിയ കൊലപാതകമെന്ന് പോലീസ്

കായലില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മുങ്ങി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ജീവനോടെ കെട്ടിത്താഴ്ത്തിയതോ? മോഷണശ്രമത്തിനിടെ നടത്തിയ കൊലപാതകമെന്ന് പോലീസ്

Pathram Online 4 months ago

മുതുകുളം (ആലപ്പുഴ): മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതില്‍ തങ്കമ്മ(80)യുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാക്കി പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

തങ്കമ്മയെ ജീവനോടെ കായലില്‍ കെട്ടിത്താഴ്ത്തിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടില്‍ മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, തലയുടെ പിന്നില്‍ അടിയേറ്റ പരിക്ക് കണ്ടെത്തിയിട്ടുണ്ട്.

പരിക്കേറ്റ് അബോധാവസ്ഥയിലായ ശേഷമാണ് തങ്കമ്മയെ കെട്ടിത്താഴ്ത്തിയതാകാമെന്നാണ് പോലീസിന്റെ സംശയം. പ്രതിയെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. എസ്.പി.യുടെ മേല്‍നോട്ടത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

മോഷണലക്ഷ്യത്തോടെ നടത്തിയ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തങ്കമ്മയെയും വീടിനെയുംക്കുറിച്ച്‌ വ്യക്തമായ അറിവുള്ളവരാണ് സംഭവത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഒന്നിലധികം പേർ സംഭവത്തില്‍ പങ്കാളികളായിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. നാട്ടുകാരില്‍ ചിലരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online