Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേന്ദ്ര നിര്‍ദേശം തള്ളി പോരിനുറച്ച്‌ ശോഭ; വിഷയം അജന്‍ഡയിലില്ലെന്ന് സുരേന്ദ്രന്‍

കേന്ദ്ര നിര്‍ദേശം തള്ളി പോരിനുറച്ച്‌ ശോഭ; വിഷയം അജന്‍ഡയിലില്ലെന്ന് സുരേന്ദ്രന്‍

Pathram Online 5 years ago

കൊച്ചി : ബിജെപി സംസ്ഥാന നേതൃയോഗം ബഹിഷ്കരിച്ച്‌ ശോഭ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിയാണ് ശോഭയുടെ നിലപാട്. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നു യോഗത്തിനു മുന്‍പ് വ്യക്തമാക്കിയ പാര്‍ട്ടി പ്രഭാരി സി.പി.രാധാകൃഷ്ണന്‍ പിന്നീട് മാധ്യമങ്ങളെ കാണാതെ മടങ്ങി.

ശോഭയുടെ വിഷയം അജന്‍ഡയിലേ ഇല്ലെന്ന സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ആവര്‍ത്തിച്ചുള്ള പ്രതികരണവും പാര്‍ട്ടിയിലെ ഭിന്നത ഒരിക്കല്‍കൂടി മറനീക്കി. സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്ത സി.പി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ആദ്യ യോഗമാണ് കൊച്ചിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയിലെ ഭിന്നത മുമ്ബെങ്ങുമില്ലാത്ത വിധം രൂക്ഷമായ പശ്ചാത്തലത്തില്‍കൂടി ചേര്‍ന്ന യോഗത്തിലേക്കു ശോഭയെ ക്ഷണിച്ചിരുന്നു.

സി.പി.രാധാകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നും നിലവിലെ പ്രശ്നം സംസ്ഥാന നേതൃയോഗത്തില്‍ പരിഹരിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് ശോഭ. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശം അവഗണിച്ച്‌ യോഗത്തില്‍നിന്നു വിട്ടുനിന്നതിനു പിന്നാലെ, ശോഭ സുരേന്ദ്രന്‍ വിഷയം അജന്‍ഡയിലേ ഇല്ലെന്ന് പ്രതികരിച്ച കെ.സുരേന്ദ്രന്‍ യോഗശേഷവും നിലപാട് ആവര്‍ത്തിച്ചു.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റിനെതിരെ നിരന്തരം കേന്ദ്രത്തിന് കത്തയച്ച ശോഭ സുരേന്ദ്രന്‍ പലതവണ എതിര്‍പ്പ് പരസ്യമാക്കിക്കഴിഞ്ഞു. പ്രശ്ന പരിഹാരത്തിന് ദേശീയ തലത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യമാണ് ശോഭ മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാന ട്രഷറര്‍ ജെ.ആര്‍.പത്മകുമാറിന്റെ അഭാവവും യോഗത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online