Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു'. രാഹുലിന്റെ നിലപാട് ശരിവച്ച്‌ ചെന്നിത്തല, 'ഭാവിയില്‍ അത് സംഭവിക്കും!! തെര‍ഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ എല്‍ഡിഎഫ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും നാടകം!! ലൈഫ് പദ്ധതിയില്‍ പകുതിയും പൂര്‍ത്തിയാകാത്ത വീടുകള്‍'

'കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു'. രാഹുലിന്റെ നിലപാട് ശരിവച്ച്‌ ചെന്നിത്തല, 'ഭാവിയില്‍ അത് സംഭവിക്കും!! തെര‍ഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ എല്‍ഡിഎഫ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും നാടകം!! ലൈഫ് പദ്ധതിയില്‍ പകുതിയും പൂര്‍ത്തിയാകാത്ത വീടുകള്‍'

Pathram Online 2 months ago

ത്തനംതിട്ട: എല്‍ഡിഎഫ് സർക്കാർ ഇന്നു പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും നാടകം മാത്രമാണെന്ന് കോണ്‍ഗ്രസ്‌ പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല.

ജനവിധിക്ക് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ, ആർക്കും മറുപടി പറയാൻ കഴിയില്ലെന്ന തെറ്റിദ്ധാരണയിലാണ് സർക്കാർ ഈ കള്ള റിപ്പോർട്ട് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന് കടലാസിന്റെ വിലപോലും കേരളത്തിലെ ജനങ്ങള്‍ നല്‍കില്ലെന്ന് അദ്ദേഹം പത്തനംതിട്ടയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ പകുതിയും പൂർത്തിയാകാത്ത വീടുകളാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

നാല് ലക്ഷം രൂപയ്ക്ക് പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ കഴിയില്ലെന്നത് വാസ്തവം. ചൂരല്‍മലയിലെ ദുരന്തബാധിതർക്ക് വീട് നല്‍കുന്ന കാര്യത്തില്‍ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ക്കായി ഭൂമി കണ്ടെത്തിക്കഴിഞ്ഞു. എത്രയും വേഗത്തില്‍ ഈ വീടുകള്‍ നിർമ്മിച്ച്‌ നല്‍കുമെന്നും ഇതിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ
ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക മലയോര മേഖലയിലെ കർഷകർക്ക് കനത്ത പ്രഹരമാണ്. വനാതിർത്തിയില്‍ ബഫർ സോണ്‍ നിശ്ചയിക്കുമെന്ന നിലപാട് വലിയ പ്രതിഷേധത്തിന് ഇടയാക്കിയപ്പോഴാണ് ഇപ്പോള്‍ തിരുത്തലുമായി സർക്കാർ രംഗത്തെത്തിയത്.

തമിഴ്നാട് സർക്കാർ സീറോ ബഫർ സോണ്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളം കർഷകരെ ദ്രോഹിക്കുകയായിരുന്നു. മാനിഫെസ്റ്റോ പുറത്തിറക്കുന്നതിന് മുൻപ് അത് ഒന്ന് വായിച്ചു നോക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല എന്നത് ഗുരുതര വീഴ്ചയാണെന്നും ചെന്നിത്തല കുറ്റപ്പെ‌ടുത്തി.
അതുപോലെ ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ പാകത്തില്‍ കുറ്റപത്രം വൈകിപ്പിച്ചത് സർക്കാരിന്റെ ഗൂഢലക്ഷ്യമാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്വർണ്ണ കൊള്ളയിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം വാക്കുനല്‍കി.

Related Post

നിങ്ങള്‍ക്കു വേണ്ടി ശബ്ദമുയർത്താന്‍ അഖില്‍ മാരാറിനെ വിജയിപ്പിക്കണം, ശോഭ സുരേന്ദ്രന്റെയൊക്കെ വംശത്തില്‍ പെടുന്ന ചീറ്റപ്പുലിയാണ് മാരാര്‍, മാറേണ്ടതല്ലൊം മാറിയേ പറ്റൂ… ചക്കയാണ് ചിഹ്നം, വിജയം മാത്രം അഖിലിന് സമ്മാനിക്കണം- സുരേഷ് ഗോപി
April 7, 2026

ഒടുവില്‍ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയില്‍ ചികിത്സയില്‍!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയില്‍ കഴിയുന്നത് ഇറാനിലെ ഖോമില്‍
April 7, 2026

'അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണം; സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കള്‍ വോട്ടർമാരെ തടയാൻ ശമിക്കുന്നു; എന്നെ ഏതു വിധേനയും തോല്പ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നു': ജി. സുധാകരൻ ഹൈക്കോടതിയില്‍
April 7, 2026

ലിഫ്റ്റ് ചോദിച്ചുള്ള ആ യാത്ര മരണത്തിലേയ്ക്ക്… ബൈക്കില്‍ ലോറിയിടിച്ച്‌ അപകടം; റോഡില്‍ തലയിടിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം
April 7, 2026

അതുപോലെ കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ചെന്നിത്തല സ്വാഗതം ചെയ്തു. കെ.ആർ ഗൗരിയമ്മയെയും സുശീല ഗോപാലിനെയും പോലുള്ള സമുന്നതരായ വനിതാ നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അകറ്റിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. ജെൻഡർ തുല്യതയുടെ കാലത്ത് ഭാവിയില്‍ ഒരു വനിതാ മുഖ്യമന്ത്രിയെ കൊണ്ടുവരുന്നതിനെക്കുറിച്ച്‌ കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസവും രമേശ് ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടർമാരുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മെസേജുകള്‍ അയക്കുന്നത് ഡേറ്റാ നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പറയാനുളളത് പാർട്ടിക്കുള്ളില്‍ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങള്‍ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച്‌ ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രംഗത്ത്

Tags:chennithalacpim

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online