Dailyhunt
കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ, ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍, കോണ്‍ഗ്രസിനെ  അധികാരത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ രഹസ്യ ധാരണയുണ്ട്,  ബിജെപി ഏറ്റവും വലിയ കുറ്റവാളി പാര്‍ട്ടിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ, ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍, കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ രഹസ്യ ധാരണയുണ്ട്, ബിജെപി ഏറ്റവും വലിയ കുറ്റവാളി പാര്‍ട്ടിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Pathram Online 1 month ago

ടുക്കി: കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും കേരളത്തില്‍ പിണറായി വിജയനും പിന്തുടരുന്നത് അധികാരം സ്വന്തം കൈകളില്‍ കേന്ദ്രീകരിക്കുന്ന ഒരേ ഭരണശൈലിയാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഇടുക്കി ഏലപ്പാറയില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ എന്ന് ജനങ്ങള്‍ക്കിടയില്‍ സംസാരമുണ്ടെന്നും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റിനിർത്താൻ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രസംഗത്തിന് പിന്നാലെ തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയും ഖാർഗെ ഇതേ വിമർശനങ്ങള്‍ ആവർത്തിച്ചു.

രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഏറ്റവും വലിയ കുറ്റവാളി പാർട്ടിയാണ് ബി.ജെ.പിയെന്നും അവരുടെ നിലപാടുകളെയും പ്രത്യയശാസ്ത്രത്തെയും ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. പിണറായിയും മോദിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും കോണ്‍ഗ്രസിനെ തകർക്കാനുള്ള ബി.ജെ.പി-ഇടതുപക്ഷ ഒത്തുകളിക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഖാർഗെ ആഹ്വാനം ചെയ്തു.

Related Post

ഒടുവില്‍ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയില്‍ ചികിത്സയില്‍!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയില്‍ കഴിയുന്നത് ഇറാനിലെ ഖോമില്‍
April 7, 2026

'അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണം; സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കള്‍ വോട്ടർമാരെ തടയാൻ ശമിക്കുന്നു; എന്നെ ഏതു വിധേനയും തോല്പ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നു': ജി. സുധാകരൻ ഹൈക്കോടതിയില്‍
April 7, 2026

ലിഫ്റ്റ് ചോദിച്ചുള്ള ആ യാത്ര മരണത്തിലേയ്ക്ക്… ബൈക്കില്‍ ലോറിയിടിച്ച്‌ അപകടം; റോഡില്‍ തലയിടിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം
April 7, 2026

'കുഴല്‍നാടനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തത് മുൻ സ്റ്റാഫ് അംഗമാണല്ലോ?'- മാധ്യമപ്രവർത്തകർ, അയാള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു, ചെയ്യാൻ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാൻ കഴിയൂ, അയാള്‍ ഇപ്പോള്‍ പാർട്ടിയില്‍ ഇല്ല, പുറത്താക്കിയതാണ്… കുഴല്‍നാടൻ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം, നിയമ നടപടി സ്വീകരിക്കും- ആരോപണങ്ങള്‍ തള്ളി കെ. കൃഷ്ണൻകുട്ടി
April 7, 2026

Tags:Mallikarjun Kharge

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online