Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെസിയെ എംഎല്‍എമാരും കൈവിട്ടു?? എവിടെ മത്സരിച്ചാലും തോല്‍പ്പിക്കുമെന്ന് വിഡി അനുകൂലികള്‍, സൈബര്‍ ആക്രമമണത്തില്‍ അടിപതറി കെ സി വേണുഗോപാല്‍, മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മന്ത്രിയാകാനില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വി ഡി പക്ഷം

കെസിയെ എംഎല്‍എമാരും കൈവിട്ടു?? എവിടെ മത്സരിച്ചാലും തോല്‍പ്പിക്കുമെന്ന് വിഡി അനുകൂലികള്‍, സൈബര്‍ ആക്രമമണത്തില്‍ അടിപതറി കെ സി വേണുഗോപാല്‍, മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മന്ത്രിയാകാനില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വി ഡി പക്ഷം

Pathram Online 2 weeks ago

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തം. സതീശൻ അനുകൂലികള്‍ പോസ്റ്റുകളായും കെസിയുടെ ഫേസ്ബുക്ക് പേജിലെ കമന്‍റുകളായും ആക്ഷേപിക്കലും വിമര്‍ശനവും തുടരുകയാണ്.

മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോല്‍പ്പിക്കുമെന്നാണ് ഒരുപാട് കമന്‍റുകളില്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും ഒരുപാട് കമന്‍റുകള്‍ വരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാല്‍, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ അരയും തലയും മുറുക്കിയിരിക്കുകയാണ്.

എംഎല്‍എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകള്‍. എന്നാല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും എം എല്‍ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോള്‍, കെ സി പക്ഷത്തിന്‍റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത്. കെ സിക്ക് കൂട്ടമായി പിന്തുണ നല്‍കിയിരുന്ന എം എല്‍ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പില്‍ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന്‍റെയും വാദം. 40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്ന് വി ഡി - ആർ സി പക്ഷങ്ങള്‍ വ്യക്തമാക്കി. 30 മുതല്‍ 35 വരെ എം എല്‍ എ മാരുടെ പിന്തുണ തങ്ങള്‍ക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ അവകാശ വാദം. അതിനിടയിലാണ് വി ഡി പക്ഷത്ത് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത്.

മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ സതീശൻ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകള്‍ വി ഡി ചേരി നിഷേധിച്ചു. മുഖ്യമന്ത്രി ആയില്ലെങ്കില്‍ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് വി ഡി പക്ഷം ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. അത്തരം നിലപാടുകള്‍ നിരീക്ഷകർക്ക് മുന്നില്‍ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം. രാവിലെ താജ് ഹോട്ടലില്‍ എത്തിയ സതീശൻ, മുഖ്യമന്ത്രിയായില്ലെങ്കില്‍ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകള്‍ പുറത്തുവന്നത്. എം എല്‍ എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന്‍ അറിയിച്ചിട്ടുണ്ട്.

Related Post

'പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നു, ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു; പാർട്ടിക്കുള്ളിലെ ഐക്യത്തിനും അച്ചടക്കവും മുൻനിർത്തിയാണ് അതിനു മുതിരാതിരുന്നത്'- മുഖ്യമന്ത്രി പദവി വിഷയത്തില്‍ ചെന്നിത്തല വിഭാഗം
May 9, 2026

മുഖ്യമന്ത്രി സ്ഥാനത്തേക്ക് താങ്കളുടെ പേരില്ലാത്തത് എന്താകും? അത് അവർ വിട്ടുപോയതാണ്… മാധ്യമങ്ങള്‍ക്കു തഗ് മറുപടിയുമായി കെ മുരളീധരൻ!! ഇതൊരു സിംഗിള്‍ പാർട്ടി ഗവണ്‍മെന്റല്ല, ഇതൊരു കെയ്നീഷ്യൻ ഗവണ്‍മെന്റാ, സീനിയോറിട്ടിയൊന്നും പാർട്ടിക്ക് പ്രശ്നമല്ല, എംഎല്‍എമാരുടെ അഭിപ്രായം, ഘടകകക്ഷികളുടെ തീരുമാനം നോക്കണം…ഫ്ലക്സില്‍ തുപ്പുന്നവരും കീറുന്നവരും കോണ്‍ഗ്രസുകാരല്ല
May 9, 2026

'തീക്കൊള്ളികൊണ്ട് തല ചൊറിയരുത്; തെരുവിലെ കളി പ്രവർത്തകർ അവസാനിപ്പിക്കണം': മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള പ്രതിഷേധ സമരങ്ങളെ വിമർശിച്ച്‌ രാജ്‌മോഹൻ ഉണ്ണിത്താൻ; ലീഗിനെതിരെ തിരിഞ്ഞ മാത്യു കുഴല്‍നാടനും വിമർശനം
May 9, 2026

വിവാഹിതയായത് കഴിഞ്ഞമാസം, ഹണിമൂണാഘോഷിക്കാൻ തിരുവനന്തപുരത്തെത്തി, ഭർത്താവിന്റെ കൈപിടിച്ച്‌ നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ അമിതവേഗത്തില്‍ പാഞ്ഞെത്തിയ കാറിടിച്ച്‌ തെറുപ്പിച്ചു, ദാരുണാന്ത്യം!! ഭർത്താവടക്കം ആറുപേർക്ക് ഗുരുതര പരുക്ക്
May 9, 2026

Tags:k c venugopal- v d satheesan

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online