തിരുവനന്തപുരം: അധികാരത്തില്‍ തിരിച്ചെത്തിയ യുഡിഎഫിനെ ആര് നയിക്കണമെന്ന ചർച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുമ്പോള്‍ ഘടകകക്ഷികളും നിലപാട് വ്യക്തമാക്കി.
കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതില്‍ റിപ്പോർട്ട് നല്‍കാനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും മുന്നിലാണ് ഘടകകക്ഷികള്‍ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. സിറ്റിംഗ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എഐസിസി നിരീക്ഷകരെ അറിയിച്ചത്. അതുപോലെ കേരളത്തിൻറെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നും പാർട്ടി വ്യക്തമാക്കി.
അതേസമയം ഹൈക്കമാൻഡിനുള്ള ഈ സന്ദേശം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള കെസി വേണുഗോപാല്‍ പക്ഷത്തിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ജോസഫ് ഗ്രൂപ്പിൻറെ നിലപാട് നല്‍കുന്നത്.
10 വർഷത്തിനു ശേഷം അധികാരം കയ്യിലെത്തി നില്‍ക്കുമ്പോഴും ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാൻ എഐസിസി നിരീക്ഷകരുടെ നേതൃത്വത്തില്‍ നിർണായക ചർച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തിനായി കെസി വേണുഗോപാല്‍, വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ കടുംപിടിത്തവുമായി രംഗത്തുണ്ട്. എംഎല്‍എമാരുടെ പിന്തുണ കെസി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകള്‍. എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോള്‍, കെസി പക്ഷത്തിൻറെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വിഡി പക്ഷവും ആർസി പക്ഷവും പറയുന്നത്.
Related Post
'ഉളുപ്പില്ലേ കെസി?… ഒരു സീറ്റ് പോയാല്‍ അങ്ങ് പോട്ടേന്നുവെക്കും, ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട'… 'എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാല്‍… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും'- കോണ്‍ഗ്രസ് സൈബർ
May 7, 2026
ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് പരസ്യ മദ്യപാനം, കുപ്പിയിലുള്ള മദ്യം മാറി മാറി കുടിച്ച് യുവാക്കള്‍, ചോദ്യം ചെയ്ത സ്ത്രീകളെ ഭീഷണിപ്പെടുത്തി
May 7, 2026
ഒടുവില്‍ പ്രതികരണവുമായി പിണറായി വിജയൻ: 'തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി മാനിക്കുന്നു; തിരുത്തലുകള്‍ വരുത്തി ജനവിശ്വാസം വീണ്ടെടുക്കും; യുഡിഎഫിനെ അഭിനന്ദിക്കുന്നു; എൻഡിഎ മൂന്നു സീറ്റുകള്‍ നേടിയത് ഗൗരവതരം'
May 7, 2026
'ഇങ്ങനെയുള്ള തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുത്, നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം, അവരില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി, പിന്നെയും പിന്നെയും ചോദ്യങ്ങള്‍ ചോദിക്കുന്നു', നിങ്ങള്‍ക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ'- റിപ്പോർട്ടർ പ്രതിനിധിയോട് പൊട്ടിത്തെറിച്ച് ജി സുധാകരൻ
May 7, 2026
കെസിക്ക് കൂട്ടമായി പിന്തുണ നല്‍കിയിരുന്ന എംഎല്‍എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പില്‍ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷവും വാദിക്കുന്നത്. 40 ലധികം പേരുടെ പിന്തുണ എന്ന കെസി പക്ഷത്തിൻറെ കണക്ക് തെറ്റാണെന്ന് വിഡി - ആർസി പക്ഷങ്ങള്‍ വ്യക്തമാക്കി. 30 മുതല്‍ 35 വരെ എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കാണെന്നാണ് വിഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല പക്ഷവും അവകാശപ്പെടുന്നു.
Tags:kc venugopal

