Dailyhunt
കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞുപോയ വാഹനം കായികതാരങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ വെൻ്റിലേറ്ററില്‍; നെയ്യാറ്റിൻകര സ്വദേശിയ്ക്കെതിരെ കേസ്

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞുപോയ വാഹനം കായികതാരങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ വെൻ്റിലേറ്ററില്‍; നെയ്യാറ്റിൻകര സ്വദേശിയ്ക്കെതിരെ കേസ്

Pathram Online 1 month ago

കൊല്ലം: കൊല്ലത്ത് യുഡിഎഫിന്റെ കലാശക്കൊട്ടില്‍ പങ്കെടുത്തു മടങ്ങിയവർ സഞ്ചരിച്ച കാറിടിച്ച്‌ കായിക താരങ്ങളായ രണ്ട് വിദ്യാർഥികള്‍ക്ക് പരുക്കേറ്റു.

കൊല്ലം വള്ളിക്കീഴ് ഗവ.എച്ച്‌എസ്‌എസിലെ 8ാം ക്ലാസ് വിദ്യാർഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14) എന്നിവർക്കാണു പരുക്കേറ്റത്. കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാറാണ് കുട്ടികളെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാള്‍ വെൻ്റിലേറ്ററിലാണ്.

കോണ്‍ഗ്രസ് നേതാവും കൊല്ലം സ്ഥാനാർത്ഥിയുമായ ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനമോടിച്ച നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെ കേസെടുത്തു. ദേവനന്ദൻ അടക്കം 4 കെ.എസ്.യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തില്‍ ചിന്നുലക്ഷ്മി കായലിലേക്കു തെറിച്ചു വീണു. ധനലക്ഷ്മി ഫുട്പാത്തിലെ സംരക്ഷണ കമ്പിയില്‍ കുടുങ്ങിക്കിടന്നു. ഇരുവരെയും ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് 6.30ന് ആശ്രാമം ലിങ്ക് റോഡില്‍ കെഎസ്‌ആർടിസി ഡിപ്പോയ്ക്കു സമീപമാണ് അപകടമുണ്ടായത്.

Related Post

സയണിസ്റ്റ് ശത്രുക്കളെ ഞങ്ങള്‍ ശിക്ഷിക്കും… വെടിനിർത്തല്‍ കരാർ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക്, സഖ്യകക്ഷിയെ നിലയ്ക്ക് നിർത്താൻ അമേരിക്കയ്ക്ക് പറ്റുന്നില്ല- ഇറാൻ!! ലെബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 254 ആയി, 1165 പേർക്ക് പരുക്ക്
April 9, 2026

വെടിനിർത്തല്‍ യുദ്ധത്തിന്റെ അവസാനമല്ല, മറിച്ച്‌ ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധലക്ഷ്യങ്ങളും ഞങ്ങള്‍ കൈവരിക്കും!! ആക്രമിച്ചില്ലെങ്കില്‍ പണ്ടേക്കുപണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്താനുമുള്ള ആയിരക്കണക്കിന് മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കുമായിരുന്നു- നെതന്യാഹു
April 9, 2026

'ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ പിണറായി സർക്കാർ അസ്തമിക്കും; യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നത് പകല്‍ പോലെ വ്യക്തം; പത്തുവർഷത്തെ ജനദ്രോഹ നടപടികള്‍ക്ക് ജനം കണക്ക് ചോദിക്കും': എ.കെ. ആന്റണി
April 9, 2026

ആലുവയില്‍ നഴ്സ് ലെന കുഴഞ്ഞ് വീണ് മരിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ദുരൂഹത; 'ഡോക്ടർ' എന്ന വ്യാജേന എത്തിയ ഫോണ്‍ കോളിലൂടെയാണ് കുടുബം മരണ വാർത്ത അറിഞ്ഞത്; കുഴിമന്തി കഴിച്ച ശേഷം മരിച്ചെന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം
April 9, 2026

വാഹനം ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി ദേവനന്ദിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലേടുത്തു. ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ ഹോക്കി സമ്മർ ക്യാംപില്‍ പങ്കെടുത്ത ശേഷം ചിന്നുലക്ഷ്മിയും ധനലക്ഷ്മിയും രക്ഷിതാക്കളോടൊപ്പം ഫുട്പാത്തിലൂടെ നടക്കുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ എത്തിയ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം.

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. മകൻ ആ സമയത്ത് ആശ്രമം മൈതാനത്തായിരുന്നു. കാർ ഓടിച്ചിരുന്നത് സുഹൃത്തുക്കളാണ്. അപകടം ആർക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ പേരില്‍ തന്നെ ടാർഗറ്റ് ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. സായിയില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇത് ഏറെ വേദനാജനകമായ വാർത്തയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

'ഞങ്ങളുടെ കൈകള്‍ ഇപ്പോഴും ട്രിഗറിലാണ്, ഈ വെടിനിർത്തല്‍ കരാർ യുദ്ധത്തിന്റെ അവസാനമെന്നർത്ഥമല്ല, ശത്രുക്കളുടെ ഏതൊരു നീക്കവും പൂർണ്ണശക്തിയില്‍ നേരിടും…ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത പക്ഷം യുദ്ധം തുടരും'- മുന്നറിയിപ്പ് ആവർത്തിച്ച്‌ ഇറാൻ

Tags:athlete-on-ventilator-after-crash-with-bindu-krishna-s-son

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online