പാലക്കാട്: 2018-ലെ പ്രളയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന മാത്യു കുഴല്‍നാടൻ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മന്ത്രി കെ.
കൃഷ്ണൻകുട്ടി. മാത്യു കുഴല്‍നാടനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാൻ വൈകിയതിനേക്കുറിച്ചും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതില്‍ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് കൃഷ്ണൻകുട്ടി ഒരു പാർട്ടി നേതാവിനോട് പറയുന്ന ശബ്ദരേഖ കുഴല്‍നാടൻ ഇന്ന് വാർത്താസമ്മേളനത്തില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശബ്ദ സന്ദേശം എഐ ആണോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി മന്ത്രി രംഗത്തെത്തിയത്.
മാത്യു കുഴല്‍നാടൻ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം- കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യു കുഴല്‍നാടനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തത് മുൻ സ്റ്റാഫ് അംഗമാണല്ലോ എന്ന ചോദ്യത്തിന്, അയാള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ചെയ്യാൻ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാൻ കഴിയൂ. അയാള്‍ ഇപ്പോള്‍ പാർട്ടിയില്‍ ഇല്ല. പുറത്താക്കിയതാണ്. അനാവശ്യമായ കാര്യങ്ങള്‍ ഉന്നയിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. എതിർഗ്രൂപ്പില്‍ പോയി. അപ്പോള്‍പിന്നെ പുറത്താക്കാതെ വയ്യല്ലോയെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
അതുപോലെ തോട്ടപ്പള്ളി സ്പില്‍വേ തുറക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് മന്ത്രിസഭാ തീരുമാനങ്ങളില്‍ യാതൊരു പാളിച്ചയുമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് ചീത്തപ്പേരുണ്ടാക്കാനുള്ള ശ്രമമാണ് കുഴല്‍നാടന്റേതെന്നും കൃഷ്ണൻകുട്ടി ആരോപിച്ചു.
Related Post
പാക്കിസ്ഥാന്റെ മധ്യസ്ഥത അമ്പേ പാളി!! ഖത്തറിൻ്റെ രണ്ട് എല്‍എൻജി ടാങ്കറുകള്‍ ഹോർമൂസില്‍ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയില്‍
April 7, 2026
'ഇടതു ഭരണത്തോടുള്ള നീരസത്താല്‍ ആരും സർക്കാർ വിരുദ്ധ വോട്ടുകള്‍ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കില്‍ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്' - ശശി തരൂർ
April 7, 2026
ഫേസ്ബുക്ക് വഴി പ്രണയം, വീട്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ മോഷ്ടിച്ച് യുവാവിനോടൊപ്പം ഒളിച്ചോടി, 29 കാരിയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്, കൊലപാതകം പൊലീസിന്റെ കണ്‍മുന്നില്‍ വച്ച്
April 7, 2026
ദോശ കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യവും ചര്‍ദ്ദിയും, നവജാത ശിശുവും നാലുവയസുകാരിയും മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍, ദേശമാവ് വാങ്ങിയത് വീടിന് സമീപത്തെ കടയില്‍നിന്ന്
April 7, 2026
"വെള്ളം എപ്പോള്‍ തുറക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ജോഷിയാണ്!! 200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്‌നാട്ടില്‍, ആ കരാറുകാരൻ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു, അപ്പോള്‍ എന്ത് ചെയ്തു, ആ വെള്ളത്തെ പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിട്ടു, അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവൻ പോയത്"… 2018 പ്രളയത്തിന് കാരണം അഴിമതി, കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുമായി കുഴല്‍നാടൻ
Tags:k krishnankutty

