Dailyhunt
ലൈഫ് ജാക്കറ്റും ധരിച്ച്‌ പൊന്നോമനയെ മാറോടണച്ചുള്ള അമ്മയുടെ മൃതദേഹ ചിത്രം: വ്യാജമെന്ന് കളക്ടര്‍; ചിത്രത്തിന് ബര്‍ഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ല; 'പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും'

ലൈഫ് ജാക്കറ്റും ധരിച്ച്‌ പൊന്നോമനയെ മാറോടണച്ചുള്ള അമ്മയുടെ മൃതദേഹ ചിത്രം: വ്യാജമെന്ന് കളക്ടര്‍; ചിത്രത്തിന് ബര്‍ഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ല; 'പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും'

Pathram Online 1 week ago

ബല്‍പൂർ: മധ്യപ്രദേശിലെ ജബല്‍പൂർ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിലേത് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ച്‌ ജില്ലാ ഭരണകൂടം.

തന്‍റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിന്‍റെ ഇരകളുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് ജബല്‍പൂർ കളക്ടർ ഔദ്യോഗികമായി അറിയിച്ചു.

പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച്‌ നിർമ്മിച്ചതോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്രോതസ്സുകളില്‍ നിന്ന് എടുത്തതോ ആകാമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് ജബല്‍പൂർ കളക്ടറുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടു. ദുരന്തബാധിതരായ കുടുംബങ്ങളെയും രക്ഷാപ്രവർത്തനത്തെയും ഇത്തരം തെറ്റായ വിവരങ്ങള്‍ ദോഷകരമായി ബാധിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

അപകടത്തില്‍പ്പെട്ട വിനോദസഞ്ചാര ബോട്ടില്‍ നിന്ന് ഒൻപത് മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തു കഴിഞ്ഞു. കാണാതായവർക്കായുള്ള തിരച്ചില്‍ എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങള്‍ക്കും ഇടയില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കാൻ വ്യാജ വാർത്തകള്‍ കാരണമാകുന്നുണ്ട്. ദുരന്തസമയങ്ങളില്‍ വൈകാരികമായ ഉള്ളടക്കങ്ങള്‍ വേഗത്തില്‍ പ്രചരിക്കാറുണ്ടെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും ജബല്‍പൂർ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

Related Post

'നിന്റെ അമ്മയാണെങ്കില്‍ നീ പറയുവോടാ അങ്ങനെ, നിന്റെ മുഖം ഞാൻ മറക്കില്ല'- സിനിമാ പ്രമോഷൻ പരിപാടിയ്ക്കിടെ മോശമായ കമന്റ് പറഞ്ഞയാളോട് കനത്തഭാഷയില്‍ പ്രതികരിച്ച്‌ രഞ്ജിനി ഹരിദാസ്
May 2, 2026

നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം 'എന്ന വിലൈ' ക്ക് ദാദാസാഹിബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാര നേട്ടം
May 2, 2026

'ഞങ്ങള്‍ ഒരുതരത്തില്‍ കടല്‍ക്കൊള്ളക്കാരെപ്പോലെതന്നെ… ഇറാനിയൻ തുറമുഖങ്ങള്‍ ഉപരോധിക്കുന്നത് ഞങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസ്'- ട്രംപ്
May 2, 2026

ആറാം ക്ലാസുകാരന്റെ കാലില്‍ കയറുകെട്ടി തല കീഴായി ഫാനിന്റെ ഹുക്കില്‍ കെട്ടിത്തൂക്കി, കൂടുതല്‍ ഉപദ്രവിച്ചത് പാചകക്കാരൻ, സൂപ്രണ്ട് കുട്ടിയുടെ ചെകിട്ടത്ത് അടിച്ചു!! മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്, 'കുട്ടിയെ നോക്കാൻ യാതൊരു നിവർത്തിയുമില്ലാത്തത് കൊണ്ടാണ് ഹോസ്‌റ്റലില്‍ നിർത്തുന്നത്'… കുട്ടിയുടെ പിതാവ്, വാർഡനും കുക്കും അറസ്റ്റില്‍, പ്രതിഷേധം
May 2, 2026

Tags:collectorphoto fake

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online