ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്.
ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങിയതിനെ തുടർന്നാണ് അപകടം.
ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.30-ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയില്‍ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു അപകടം.
ആലുവയില്‍ നിന്നും ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്നു ബൈക്ക്. റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്നും വന്ന ബൈക്കില്‍ തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് പിന്നാലെ വന്ന കാർ ഇടിച്ച് മറിഞ്ഞു. റോഡില്‍ തലയടിച്ച് വീണതിനാലാണ് നന്ദനയുടെ ജീവൻ നഷ്ടപ്പെട്ടത്.
Related Post
സമയം അടുത്തു, ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും… ഞാൻ മാത്രമല്ല രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികളുമുണ്ട്- പെസെഷ്‌കിയാൻ
April 7, 2026
'ബൈ ബൈ പിണറായി' നിങ്ങളുടെ സമയം കഴിഞ്ഞു, അല്‍പ്പം വിശ്രമിക്കൂ, യുഡിഎഫ് ജയിച്ചാല്‍ കേരളത്തില്‍ മെസിയോ റൊണാള്‍ഡോയോ വരും, യുവാക്കളുമായി ഫുട്‌ബോള്‍ കളിക്കും, തെലങ്കാനയില്‍ മെസി വന്നത് കണ്ടില്ലേ?? വിജയന്റെ പ്രായത്തെ ബഹുമാനിക്കുന്നു, അത് കൊണ്ട് ഒന്നും പറയുന്നില്ലെന്ന് രേവന്ത് റെഡ്ഡി
April 7, 2026
പാക്കിസ്ഥാന്റെ മധ്യസ്ഥത അമ്പേ പാളി!! ഖത്തറിൻ്റെ രണ്ട് എല്‍എൻജി ടാങ്കറുകള്‍ ഹോർമൂസില്‍ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയില്‍
April 7, 2026
'ഇടതു ഭരണത്തോടുള്ള നീരസത്താല്‍ ആരും സർക്കാർ വിരുദ്ധ വോട്ടുകള്‍ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കില്‍ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്' - ശശി തരൂർ
April 7, 2026
അബോധാവസ്ഥയിലായിരുന്ന നന്ദനയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും 12.25-ഓടെ മരിച്ചു. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയാണ് നന്ദന. ഇടപ്പള്ളിയിലേക്ക് പോയ അശ്വിന്റെ ബൈക്കില്‍ നന്ദന ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു.
പിതാവ്: ഹരിപ്രദാസ് (സെൻട്രല്‍ ജി.എസ്.ടി. ഓഫീസില്‍ ജീവനക്കാരനാണ്). മാതാവ്: സാന്റി (ശ്രീമൂലനഗരം പി.എച്ച്.സി.യില്‍ നഴ്സ്). സഹോദരി: നിവേദ്യ. മൃതദേഹം ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
'കുഴല്‍നാടനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തത് മുൻ സ്റ്റാഫ് അംഗമാണല്ലോ?'- മാധ്യമപ്രവർത്തകർ, അയാള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു, ചെയ്യാൻ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാൻ കഴിയൂ, അയാള്‍ ഇപ്പോള്‍ പാർട്ടിയില്‍ ഇല്ല, പുറത്താക്കിയതാണ്… കുഴല്‍നാടൻ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം, നിയമ നടപടി സ്വീകരിക്കും- ആരോപണങ്ങള്‍ തള്ളി കെ. കൃഷ്ണൻകുട്ടി
Tags:Accident Deathaluva

