Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോക ക്രിക്കറ്റിലെ തലമൂത്ത കാര്‍ന്നോന്മാരുടെ ചര്‍ച്ചകള്‍ മുഴുവൻ വൈഭവെന്ന 15 കാരനെ ചുറ്റിപ്പറ്റി, എതിര്‍ ടീം അവനെ കുരുക്കാൻ മാത്രം പ്ലാൻ എ, ബി, സി. എന്ന ക്രമത്തില്‍ തന്ത്രങ്ങള്‍ മെനയുന്നു!! വൈഭവിനെ ഭയന്ന് ബൗളര്‍മാര്‍ ഇനി അവൻറെ ബാറ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒപ്പിട്ട് പരാതി നല്‍കേണ്ടി വരും, അങ്ങനെയൊരു പരാതി നല്‍കിയാലും അതിശയിക്കാനില്ല, അവനെ ബോളര്‍മാര്‍ അത്രമാത്രം ഭയപ്പെടുന്നു- മുൻ ഇന്ത്യൻ താരം

Pathram Online 1 week ago

മുള്ളൻപൂർ: ഐപിഎല്ലിലെ എലിമിനേറ്റർ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയല്‍സിൻറെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി നടത്തിയ ബാറ്റിംഗ് താണ്ഡവത്തിന്റെ ഞെട്ടലില്‍ തന്നെയാണ് ക്രിക്കറ്റ് ലോകമിപ്പോള്‍.

29 പന്തില്‍ 97 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ് നിരവധി റെക്കോർഡുകളും സ്വന്തം പേരിലാക്കികഴിഞ്ഞു. ഇതിനിടെ വൈഭവിൻറെ ബാറ്റിംഗിനെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി.

വൈഭവ് സൂര്യവംശിയെന്ന 15 കാരന്റെ പ്രഹരശേഷി ബൗളർമാരില്‍ ഭയമുണ്ടാക്കുന്നതാണെന്നും, അവൻറെ ബാറ്റ് ഒന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എതിർ ബൗളർമാരെല്ലാം ഒപ്പിട്ട് പരാതി നല്‍കിയാലും അത്ഭുതപ്പെടാനില്ലെന്നും മനോജ് തിവാരി ക്രിക്‌ബസിനോട് പ്രശംസ പോലെ പറഞ്ഞു.

ബുധനാഴ്ച മുള്ളൻപൂരില്‍ നടന്ന മത്സരത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡിന് വെറും 3 റണ്‍സ് അകലെയാണ് വൈഭവ് പുറത്തായത്. 5 ഫോറുകളും 12 സിക്സറുകളും അടങ്ങുന്നതായിരുന്നു വൈഭവിൻറെ വെടിക്കെട്ട് ഇന്നിംഗ്സ്. ഈ പ്രകടനത്തോടെ ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോർഡും ഈ വൈഭവ് സ്വന്തം പേരിലാക്കിയിരുന്നു. 14 വർഷമായി ക്രിസ് ഗെയ്ല്‍ പൊന്നുപോലെ കൊണ്ടുനടന്ന റെക്കോർഡാണ് 15 കാരൻ പുഷ്പം പോലെ തൂക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online