മധുര: തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി കൊലപാതകത്തില്‍ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി.
2020 ജൂണിലാണ് പോലീസ് കസ്റ്റഡിയിലിരിക്കെയാണ് പിതാവ് ജയരാജും മകൻ ബെനിക്‌സും മരിച്ചത്. ലോക്ക്ഡൗണില്‍ കട അടച്ചില്ല എന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആറുവർഷം മുമ്പ് തമിഴ്‌നാട്ടില്‍ നടന്ന ഈ കൊലപാതകം രാജ്യത്ത് മുഴുവൻ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് മൊബൈല്‍ കട നടത്തിയിരുന്ന ജയരാജനെയും ബെനിക്‌സണെന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ മർദനത്തിന് ഇരയായ ഇരുവരും മൂന്നാംദിവസം മരണത്തിന് കീഴടങ്ങി. ആദ്യം മരണത്തിനു കീഴടങ്ങിയത് ജയരാജനാണ്, പിന്നാലെ ബെനിക്‌സണിന്റേയുെ ജീവൻ നഷ്ടപ്പെട്ടു. കേസില്‍ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ വിചാരണ കാലയളവില്‍ മരിച്ചു. ബാക്കി ഒമ്പത് പ്രതികള്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
അതേസമയം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം എന്ന തരത്തിലാണ് കോടതിയും കേസിനെ പരിഗണിച്ചത്. ഗൗരവം ഒട്ടുംകുറയാതെ കേസിനെ സമീപിക്കണം എന്ന് തീരുമാനിച്ചിരുന്നതായി ജഡ്ജി വിധിക്കു ശേഷം വ്യക്തമാക്കി. ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതല്‍ ദേഹോപദ്രവം ഏല്‍പിച്ചത് ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
Related Post
ചെക്കനെന്ത് ബുംറ, എന്ത് ബോള്‍ട്ട്, എന്ത് താക്കൂർ… ആദ്യ ബോള്‍ തന്നെ അടിച്ച് അതിർത്തി കേറ്റുക, അത്രതന്നെ… എണ്ണം പറഞ്ഞ മൂന്ന് ബോളർമാരുടേയും ആദ്യ ബോളില്‍ തന്നെ സിക്സർ പായിച്ച് വണ്ടർ കിഡ്… അഞ്ച് സിക്സർ, ഒരു ഫോർ… 39 റണ്‍സില്‍ 34 റണ്‍സും നേടിയത് ബൗണ്ടറികളിലൂടെ- Video
April 8, 2026
വീടുവിട്ടുപോയ ഭാര്യയെ തിരഞ്ഞിറങ്ങിയ യുവാവിനെ ഭാര്യയുടെ കാമുകനും കൂട്ടുകാരും ചേർന്ന് അഞ്ചുവയസുകാരൻ മകന്റെ മുന്നിലിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, വനത്തിനുള്ളില്‍ പിതാവിന്റെ മൃതദേഹത്തിനു മുന്നില്‍ പേടിച്ച് കുരുന്ന് കാവലിരുന്നത് ഒരു രാത്രി മുഴുവൻ, മൂന്നുപേർ കസ്റ്റഡിയില്‍
April 8, 2026
വീട്ടിലെത്തി വോട്ടര്‍മാര്‍ക്ക് പണം നല്‍കി ബിജെപി പ്രവര്‍ത്തകര്‍, വീഡിയോ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, ബിജെപി പ്രതിരോധത്തില്‍
April 8, 2026
സംഭവം കെട്ടിച്ചമച്ചത്, രക്ഷാപ്രവർത്തനത്തിന്റെ പേരില്‍ സർക്കാരിന് നഷ്ടം വരുത്തി…ശരണ്യയെ കാണാതായ സംഭവത്തില്‍ സംശയങ്ങളുണ്ട്- പോലീസിനെ സമീപിച്ച് ബിജെപി!! ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മൊഴികളും പരാതിയില്‍ പറഞ്ഞ കാര്യങ്ങളും പരിശോധിക്കും- പോലീസ്
April 8, 2026
ഈ ക്രൂരതയ്ക്ക് നേതൃത്വം നല്‍കിയ ഇൻസ്‌പെക്ടർ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും ഏഴുവർഷം തടവും 84 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. രണ്ട് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹെഡ് കോണ്‍സ്റ്റബിളുമാർ, നാല് കോണ്‍സ്റ്റബിളുമാർ എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഭാവിയില്‍ ഇത്തരം കസ്റ്റഡി കൊലപാതകങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള താക്കീതായി ഈ ശിക്ഷാവിധി മാറണമെന്നും കോടതി നിരീക്ഷിച്ചു.
വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികർ, വൻതോതില്‍ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും സന്നാഹങ്ങളും…ട്രംപിന്റെ ആ നീക്കത്തിനു പിന്നിലെ ലക്ഷ്യം പൈലറ്റിന്റെ ജീവനോ, അതോ മലയിടുക്കില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയമോ?
Tags:9-police-officers-sentenced-to-deaththoothukudi-custodial-death

