ഹരിപ്പാട്: രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചു പുറത്തിറക്കിയ എഐ വീഡിയോയ്ക്കെതിരെ കേസെടുത്ത് സൈബർ പോലീസ്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങള്‍ ചേർത്താണ് വീഡിയോ നിർമിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി.
ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനില്‍ ബി കളത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റേറ്റ്‌മെന്റുകള്‍ ചേര്‍ത്ത ഈ വീഡിയോ രമേശ് ചെന്നിത്തലയുടെയും എതിര്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെയും എഐ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്‌ആപ്പ്, യൂട്യൂബ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വന്‍തോതില്‍ ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ആരോപണമുണട്.
എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ബി കളത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനപ്പെടുത്താന്‍ ശ്രമിച്ചതിന് എതിര്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നോട്ടീസ് നല്‍കി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
Related Post
സംഭവം കെട്ടിച്ചമച്ചത്, രക്ഷാപ്രവർത്തനത്തിന്റെ പേരില്‍ സർക്കാരിന് നഷ്ടം വരുത്തി…ശരണ്യയെ കാണാതായ സംഭവത്തില്‍ സംശയങ്ങളുണ്ട്- പോലീസിനെ സമീപിച്ച് ബിജെപി!! ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മൊഴികളും പരാതിയില്‍ പറഞ്ഞ കാര്യങ്ങളും പരിശോധിക്കും- പോലീസ്
April 8, 2026
ഒരു സെല്‍ഫി എടുത്തോട്ടെ?- ശബരീഷ് പിന്നെന്താ… ഇതു നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേപോയതല്ലേ'… സെല്‍ഫി എടുക്കുന്നതിനിടെ ഡിസ്പ്ലെ പൊട്ടിയ ഫോണ്‍ കണ്ട് ആരാധകന് ഫോണ്‍ സമ്മാനിച്ച് സഞ്ജു സാംസണ്‍
April 8, 2026
'ഞങ്ങളുടെ കൈകള്‍ ഇപ്പോഴും ട്രിഗറിലാണ്, ഈ വെടിനിർത്തല്‍ കരാർ യുദ്ധത്തിന്റെ അവസാനമെന്നർത്ഥമല്ല, ശത്രുക്കളുടെ ഏതൊരു നീക്കവും പൂർണ്ണശക്തിയില്‍ നേരിടും…ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത പക്ഷം യുദ്ധം തുടരും'- മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ
April 8, 2026
കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞുപോയ വാഹനം കായികതാരങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ വെൻ്റിലേറ്ററില്‍; നെയ്യാറ്റിൻകര സ്വദേശിയ്ക്കെതിരെ കേസ്
April 8, 2026
Tags:chennithala

