Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴക്കെടുതി രൂക്ഷം; മൂന്ന് ജില്ലകളിലായി അഞ്ച് മരണം, റാന്നിയില്‍ സ്ഥിതി അതീവ ഗുരുതരം

മഴക്കെടുതി രൂക്ഷം; മൂന്ന് ജില്ലകളിലായി അഞ്ച് മരണം, റാന്നിയില്‍ സ്ഥിതി അതീവ ഗുരുതരം

Pathram Online 2 weeks ago
*pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]" data-testid="conversation-turn-750" data-turn="assistant" data-turn-id="request-6a635cf6-c6ac-83e8-a98c-2fa1050613d2-11" data-turn-id-container="request-6a635cf6-c6ac-83e8-a98c-2fa1050613d2-11" dir="auto">

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു.

മൂന്ന് ജില്ലകളിലായി ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും അഞ്ച് പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകർന്നുവീണ് 24കാരനായ ജോസഫിൻ ജോണിയും അമ്മ റെജീനയും മരിച്ചു.

ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് കുടയത്തൂർ സ്വദേശി സുമതി മരിച്ചത്. അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.

അതേസമയം, പത്തനംതിട്ടയിലെ റാന്നിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. വീടുകളും റോഡുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി. പമ്പ ഉള്‍പ്പെടെയുള്ള നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക തുടരുന്നു.

ഭരണം കിട്ടിയതോടെ പിഎം ശ്രീയില്‍ യുഡിഎഫ് മലക്കം മറിഞ്ഞു, എല്‍ഡിഎഫ് എംഒയു ഒപ്പിട്ടത് പദ്ധതി നടപ്പിലാക്കാനായിരുന്നില്ല, സ്വന്തം അണികളെ പിന്നില്‍നിന്ന് കുത്തുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്, സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്ന ബ്ലഡ് മണി, വിമര്‍ശനവുമായി പിണറായി വിജയന്‍

Tags:heavy rainupdates

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online