Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെൻസ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച്‌  സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തുന്നത് പതിവ്, ഗ്രാമിന് 4,000 രൂപ നിരക്കില്‍ വില്പ്പന; കണ്ണൂര്‍ ഇരിട്ടിയില്‍ നടത്തിയ പരിശോധനയില്‍ കണ്ണുവെട്ടിച്ചു;  94 ഗ്രാം ലഹരിയുമായി എറണാകുളത്ത് നിന്നും യുവതിയെയും സുഹൃത്തിനെയും പിടിച്ചു

മെൻസ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച്‌ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തുന്നത് പതിവ്, ഗ്രാമിന് 4,000 രൂപ നിരക്കില്‍ വില്പ്പന; കണ്ണൂര്‍ ഇരിട്ടിയില്‍ നടത്തിയ പരിശോധനയില്‍ കണ്ണുവെട്ടിച്ചു; 94 ഗ്രാം ലഹരിയുമായി എറണാകുളത്ത് നിന്നും യുവതിയെയും സുഹൃത്തിനെയും പിടിച്ചു

Pathram Online 1 week ago

കൊച്ചി: മെൻസ്ട്രല്‍ കപ്പിനുള്ളില്‍ എംഡിഎംഎ ഒളിപ്പിച്ച്‌ കടത്തിയ സംഘത്തെ എക്സൈസ് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് അറസ്റ്റിലായത്.

വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ ഇവരില്‍നിന്ന് പിടിച്ചെടുത്തു.

എറണാകുളം സൗത്ത് ഭാഗത്തെ ഒരു ലോഡ്ജില്‍നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആദ്യം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍നിന്ന് വലിയ തോതില്‍ ലഹരിവസ്തുക്കള്‍ എത്തിച്ച്‌ എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

മെൻസ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച്‌ ഒരു ഭാഗം അടച്ചശേഷം ശരീരത്തില്‍ ഒളിപ്പിച്ചാണ് സരിത ലഹരി കടത്തിയിരുന്നതെന്ന് എക്സൈസ് കണ്ടെത്തി. ബെംഗളൂരുവില്‍നിന്ന് എംഡിഎംഎയുമായി ഇരുവരും ബസില്‍ വരുന്നതിനിടെ കണ്ണൂർ ഇരിട്ടിയില്‍ പരിശോധന നടന്നിരുന്നു. പരിശോധനയ്ക്കിടെ ഷാഫി കൈവശമുണ്ടായിരുന്ന ലഹരിവസ്തു ഉപേക്ഷിച്ചെങ്കിലും സരിത ഒളിപ്പിച്ചിരുന്ന ലഹരി കണ്ടെത്താനായില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online