Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോഷ്ടിക്കാനെത്തിയ വീടിന്റെ ടെറസില്‍ കയറി; വിശപ്പ് സഹിക്കാനാവുന്നില്ല; കയ്യില്‍ കരുതിയ ഇഡ്ഡലി പൊതി തുറന്ന് തീറ്റ ആരംഭിച്ചു! എല്ലാം മണത്തറിഞ്ഞ നായ താഴെ നിന്ന് നിര്‍ത്താതെ കുരച്ചു;  വീട്ടുകാര്‍ ഉണര്‍ന്നതോടെ ഓടി; പായും വഴി സീലിങ്ങും തകര്‍ന്നു,  പ്ലാനും പൊളിഞ്ഞു

Pathram Online 5 days ago

റ്റപ്പാലം: മോഷ്ടിക്കാനെത്തിയപ്പോള്‍ വിശന്നു. ഇഡ്ഡലി കഴിക്കാൻ ഇരുന്നതോടെ മോഷണശ്രമം പാളി. പാലപ്പുറം കൊട്ടാരപ്പാട്ടില്‍ ശ്രീനിവാസന്റെ വീട്ടില്‍ വെള്ളിയാഴ്ച പുലർച്ചെയെത്തിയ കള്ളന്റെ ലക്ഷ്യം പാതിവഴിയില്‍ മുടങ്ങി.

പുലർച്ചെ മൂന്നോടെ വീട്ടില്‍ കയറിയ മോഷ്ടാവ് ടെറസിലെത്തി കയ്യില്‍ കരുതിയിരുന്ന ഇഡ്ഡലിപ്പൊതി തുറന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇതിനിടെയാണ് വീട്ടിലെ നായ കുരച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളംവച്ചതോടെ മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ഓടിരക്ഷപ്പെടുന്നതിനിടെ ടെറസിനോട് ചേർന്നുള്ള സീലിങ്ങിന്റെ ഒരു ഭാഗം തകർന്നു. പിന്നീട് വീടിന് സമീപത്തുനിന്ന് മോഷ്ടാവ് ഉപേക്ഷിച്ച നിലയില്‍ ഭക്ഷണപ്പൊതി കണ്ടെത്തി.

വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ലുങ്കിയും ഷർട്ടുമാണ് ഇയാളുടെ വേഷം. ഗേറ്റ് തുറന്ന് അകത്ത് കടന്ന ശേഷം സമീപത്തുണ്ടായിരുന്ന കോണി ഉപയോഗിച്ചാണ് രണ്ടാംനിലയ്ക്ക് മുകളിലുള്ള ടെറസിലെത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online