Dailyhunt
മൂന്നു ബൂത്തുകളുള്ള സ്കൂള്‍ മുറ്റത്ത് തലയുയര്‍ത്തി നില്ക്കുന്നു ചക്ക പറിക്കാൻ നില്‍ക്കുന്ന ആന! ഈ ചിഹ്നങ്ങളെ  വോട്ടര്‍മാരുടെ കാഴ്ചപരിധിയില്‍ നിന്നു മാറ്റാനുള്ള പരക്കം പാച്ചിലില്‍ പോളിങ് ഓഫീസര്‍മാര്‍

മൂന്നു ബൂത്തുകളുള്ള സ്കൂള്‍ മുറ്റത്ത് തലയുയര്‍ത്തി നില്ക്കുന്നു ചക്ക പറിക്കാൻ നില്‍ക്കുന്ന ആന! ഈ ചിഹ്നങ്ങളെ വോട്ടര്‍മാരുടെ കാഴ്ചപരിധിയില്‍ നിന്നു മാറ്റാനുള്ള പരക്കം പാച്ചിലില്‍ പോളിങ് ഓഫീസര്‍മാര്‍

Pathram Online 1 week ago

ന്നമനട (തൃശ്ശൂർ): രണ്ട് കാലും തുമ്പിക്കൈയും ഉയർത്തി ചക്ക പറിക്കാൻ നില്‍ക്കുന്ന ആനയുടെയും ചക്കയുടെയും ശില്പം അന്നമനടയിലെ സ്കൂള്‍ കവാടത്തിലെ ആകർഷണീയ കാഴ്ചയാണ്.

എന്നാല്‍, സ്‌കൂള്‍മുറ്റത്തെ ഈ ചക്കയും ആനയും ബാലറ്റില്‍ ഇടംപിടിച്ചതോടെ തിരഞ്ഞെടുപ്പ് അധികാരികള്‍ക്ക് ഈ ശില്പം പൊല്ലാപ്പായി . കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ മൂന്ന് ബൂത്തുകള്‍ പ്രവർത്തിക്കേണ്ട സ്‌കൂള്‍ കവാടത്തിലാണ് ഈ ചിഹ്നം തല ഉയർത്തിനില്‍ക്കുന്നത്. ഇതോടെ ഈ ആനയും ചക്കയും ആസ്വാദനത്തിനപ്പുറം വോട്ടുചെയ്യാനെത്തുന്ന വോട്ടർമാരെ ആകർഷിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും ചിഹ്നം അനുവദിച്ചുകിട്ടിയ രണ്ടുപേർ ഒഴികെയുള്ളവരും. ഇതോടെ ഈ ആനയെയും ചക്കയെയും എങ്ങനെ ബൂത്തിലെത്തുന്നവരുടെ കണ്ണെത്താതെ ഒളിപ്പിക്കാനാവുമെന്ന ചിന്തയിലായി പോളിങ് ഓഫീസർമാർ.

ചക്ക ചെറിയൊരു തുണിയിലോ സഞ്ചിയിലോ ആക്കി ഒളിപ്പിക്കാം പക്ഷേ, ഏതാണ്ട് ഒരാനയുടെ വലുപ്പമുള്ള ആനയുടെ ശില്പം എങ്ങനെ ഒളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവർ. തിരഞ്ഞെടുപ്പ് ബാലറ്റിലുള്ള ചിഹ്നം നിശ്ചിതപരിധിക്കപ്പുറത്തേ പ്രദർശിപ്പിക്കാവൂവെന്നാണ് ചട്ടം. എന്നാല്‍, ഈ ആനയും ചക്കയുമാകട്ടെ സ്‌കൂള്‍വളപ്പിലെ ഗേറ്റില്‍ത്തന്നെയാണ്. നിയമപ്രകാരം വോട്ടുചെയ്യാനെത്തുന്നവരെ ആകർഷിക്കാത്ത നിലയില്‍ ഈ ആനയും ചക്കയും ഒളിപ്പിച്ചേ മതിയാകൂ. അടുത്തകാലത്താണ് സ്‌കൂളില്‍ സിമന്റ് ഉപയോഗിച്ച്‌ ഈ ശില്പം നിർമിച്ചത്.

പോളിംഗ് പുരോഗമിക്കുന്നു; ബൂത്തുകളില്‍ നീണ്ട നിര; രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി സുരേഷ് ഗോപി, മോഹൻലാല്‍, പൃഥ്വിരാജ്, ജി.സുകുമാരൻ നായർ തുടങ്ങിയ പ്രമുഖർ


Related Post


വെടിനിർത്തല്‍ യുദ്ധത്തിന്റെ അവസാനമല്ല, മറിച്ച്‌ ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധലക്ഷ്യങ്ങളും ഞങ്ങള്‍ കൈവരിക്കും!! ആക്രമിച്ചില്ലെങ്കില്‍ പണ്ടേക്കുപണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്താനുമുള്ള ആയിരക്കണക്കിന് മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കുമായിരുന്നു- നെതന്യാഹു
April 9, 2026


'ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ പിണറായി സർക്കാർ അസ്തമിക്കും; യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നത് പകല്‍ പോലെ വ്യക്തം; പത്തുവർഷത്തെ ജനദ്രോഹ നടപടികള്‍ക്ക് ജനം കണക്ക് ചോദിക്കും': എ.കെ. ആന്റണി
April 9, 2026


ആലുവയില്‍ നഴ്സ് ലെന കുഴഞ്ഞ് വീണ് മരിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ദുരൂഹത; 'ഡോക്ടർ' എന്ന വ്യാജേന എത്തിയ ഫോണ്‍ കോളിലൂടെയാണ് കുടുബം മരണ വാർത്ത അറിഞ്ഞത്; കുഴിമന്തി കഴിച്ച ശേഷം മരിച്ചെന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം
April 9, 2026


ഇന്ന് ഏറ്റവും വേദനയുള്ള ദിവസം, പണി തീരാത്ത സിവില്‍ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു, ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ? പണി തീരാത്ത സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരിടണോ? അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി… ഒരു സംശയവും വേണ്ട പുതുപ്പള്ളിയുടെ മനസി, കേരളത്തിന്റെ മനസിനേറ്റ മുറിവാണത്… കറുപ്പണിഞ്ഞെത്തി ചാണ്ടി ഉമ്മൻ
April 9, 2026

Tags:elephent and jackfruit symbols Annamanada SchoolPolling Booththrissur

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online