Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെഞ്ചില്‍ മറ്റൊരു യുവാവിന്റെ പേര് ടാറ്റു അടിച്ച്‌ റീലിട്ടു, 19 കാരിയെ പിന്തുടര്‍ന്ന് വെടിവച്ച്‌ കൊന്ന് മുന്‍ കാമുകന്‍, പിന്നാലെ ,സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

നെഞ്ചില്‍ മറ്റൊരു യുവാവിന്റെ പേര് ടാറ്റു അടിച്ച്‌ റീലിട്ടു, 19 കാരിയെ പിന്തുടര്‍ന്ന് വെടിവച്ച്‌ കൊന്ന് മുന്‍ കാമുകന്‍, പിന്നാലെ ,സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

Pathram Online 2 weeks ago

മീററ്റ്: പ്രണയപ്പകയില്‍ 19-കാരിക്ക് നേരെ വെടിയുതിർത്ത ശേഷം 22-കാരൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിലെ കങ്കർഖേഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ അനുഷ്ക ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ ആദിത്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴിഞ്ഞ ബുധനാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനുഷ്കയെ ആദിത്യ ബൈക്കില്‍ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു.

ഇൻസ്റ്റഗ്രാമില്‍ അനുഷ്ക പങ്കുവെച്ച റീലില്‍ നെഞ്ചില്‍ 'ആര്യൻ' എന്നെഴുതിയ ടാറ്റൂവിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. 'ആര്യൻ' ആരാണെന്ന് ആദിത്യ ആവർത്തിച്ച്‌ ചോദിച്ചെങ്കിലും അനുഷ്ക മറുപടി നല്‍കാൻ തയ്യാറായില്ല. തുടർന്ന് പ്രകോപിതനായ ആദിത്യ കൈവശമുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച്‌ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വെടിയൊച്ച കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പിടിയിലാകുമെന്ന ഭയത്തില്‍ ആദിത്യ സ്വന്തം നെഞ്ചിലേക്ക് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ അനുഷ്കയെ ഉടൻ സുഭാർത്തി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഗോവിന്ദ്പുരി സ്വദേശിയായ അനുഷ്കയും ശിവലോക്പുര കോളനി സ്വദേശിയായ ആദിത്യയും മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. എന്നാല്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ ആദിത്യ ജയിലിലായതോടെ അനുഷ്ക ബന്ധത്തില്‍ നിന്ന് അകന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആദിത്യയ്‌ക്കെതിരെ പത്തിലധികം ക്രിമിനല്‍ കേസുകളുണ്ടെന്നും അനധികൃത ആയുധം കൈവശം വെച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ പത്ത് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയതെന്നും പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online