കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നടന്ന 'അതിരടി' സിനിമയുടെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട രഞ്ജിനി ഹരിദാസിന്റെ വിഡിയോയാണ് ചർച്ചയാകുന്നത്.
ടൊവിനോ തോമസും ബേസില്‍ ജോസഫുമടക്കമുളള താരങ്ങളെ കാണാൻ ആയിരങ്ങളാണ് ബീച്ചില്‍ തടിച്ചു കൂടിയത്. രഞ്ജിനിയായിരുന്നു പരിപാടിയുടെ അവതാരക. വൻ ജനാവലി വന്നതോടെ തിക്കിലും തിരക്കിലും കുറച്ച് കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു.
കുട്ടികളെ കാണാനില്ലെന്ന മാതാപിതാക്കളുടെ ആശങ്ക സിനിമയുടെ അണിയറ പ്രവർത്തകരോട് പങ്കുവച്ചതോടെ അവതാരകയായ രഞ്ജിനി ഹരിദാസ് ഇടപെടുകയായിരുന്നു
ഷോ നടക്കുന്നതിന്റെ ഇടയില്‍ കുട്ടികളെ കാണാനില്ലെന്ന അറിയിപ്പ് രഞ്ജിനി മൈക്കിലൂടെ നല്‍കി. എന്നാല്‍ കാണികളില്‍ ചിലർ ഈ അറിയിപ്പ് വെറും പരിഹാസമാക്കി. അതില്‍ നിന്നൊരാള്‍ മോശം കമന്റ് പറഞ്ഞതോടെ രഞ്ജിനി കടുത്ത രീതിയില്‍ തന്നെ പ്രതികരിച്ചു.
Related Post
വളരെയധികം സന്തോഷത്തോടെയാണ് വന്നത്, മകനോടു പോലും പറഞ്ഞിട്ടില്ല, പക്ഷേ ഇവിടെ ഒന്നുമില്ല, സഹിക്കാനാകുന്നില്ല, വിജയ്‌യുടെ സത്യപ്രതിജ്ഞ കാണാനെത്തി സങ്കടത്തോടെ മടങ്ങി ആരാധകര്‍
May 7, 2026
'Give and take' പോളിസിയുമായി സുധാകരൻ!! എന്നെ പിന്തുണയ്ക്കുന്നവരെ ഞാനും പിന്തുണയ്ക്കും… കോണ്‍ഗ്രസില്‍ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്, ഒരു പ്രത്യേക ആളുടെ പേര് പറഞ്ഞിട്ടില്ല, പ്രത്യേക വ്യക്തിയെ തെരഞ്ഞെടുക്കാൻ ഒരു ഫോർമുല നിരീക്ഷകർക്ക് മുമ്പില്‍ ഞാൻ വെച്ചിട്ടുണ്ട്, അക്കാര്യം രഹസ്യമാണ്- കെ സുധാകരൻ
May 7, 2026
അയാളെ എനിക്കിനി കാണണ്ട…നിഷ്കളങ്കയായ ഒരു കുരുന്നിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയർ പോരാ, ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തു തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്റെയുള്ളിലെ കനല്‍ അടങ്ങില്ല… ഭോർ പീഡനക്കേസ് പ്രതിയുടെ ഭാര്യ, അയാളെ പിതാവെന്നു വിളിക്കാൻ പോലും ഞാൻ ലജ്ജിക്കുന്നു- മകൻ
May 7, 2026
'മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ ഒന്നും വേണ്ട; മറ്റ് ഉപാധികള്‍ക്ക് വഴങ്ങില്ല; എംഎല്‍എയായി തുടരും' - നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ; വിട്ടുവീഴ്ചയ്ക്കില്ലാതെ കെ.സിയും
May 7, 2026
''നിന്റെ അമ്മയാണെങ്കില്‍ നീ പറയുവോടാ, അങ്ങനെ? എന്തുവാഡേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോള്‍ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്ത് പേർ ചാവുമ്പോള്‍ കിടന്ന് ചിരിക്കും. നിങ്ങള്‍ ഇത്രയും മനോഹരമായി നില്‍ക്കുമ്പോള്‍ ഇടയ്ക്ക് ഒരെണ്ണം. അവന്റെ മുഖം ഞാൻ മറക്കില്ല.''-രഞ്ജിനിയുടെ വാക്കുകള്‍.
രഞ്ജിനിയുടെ ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇങ്ങനെ വേണം അവതാരകരെന്നും രഞ്ജിനി അല്ലാതെ മറ്റേതെങ്കിലും അവതാരകർ ആയിരുന്നെങ്കില്‍ ഈ പ്രശ്നം കൈവിട്ടുപോകുമായിരുന്നുവെന്നും പരിപാടിയില്‍ പങ്കെടുത്തവർ തന്നെ കമന്റുകളായി കുറിച്ചു.
'ഞങ്ങള്‍ ഒരുതരത്തില്‍ കടല്‍ക്കൊള്ളക്കാരെപ്പോലെതന്നെ… ഇറാനിയൻ തുറമുഖങ്ങള്‍ ഉപരോധിക്കുന്നത് ഞങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസ്'- ട്രംപ്
Tags:Ranjini HaridasReaction

