ടെഹ്റാൻ: ഇറാൻ- അമേരിക്ക സംഘർഷത്തിനിടെ നിർണായകമായ വഴിത്തിരിവായി രണ്ട് ആഴ്ച നീളുന്ന വെടിനിർത്തലിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ച പിന്നാലെ രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും ഉടൻ വെടിനിർത്താൻ നിർദേശം നല്‍കി ഇറാന്റെ സുപ്രീം നേതാവായ മൊജ്താബ ഖമനേയി.
ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും, താല്‍ക്കാലിക തന്ത്രപരമായ ഇടവേള മാത്രമാണെന്നും തെഹ്‌റാൻ വ്യക്തമായി മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി വഴി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍, "യുദ്ധം അവസാനിച്ചിട്ടില്ല. എങ്കിലും സുപ്രീം നേതാവിന്റെ നിർദ്ദേശപ്രകാരം എല്ലാ സൈനിക വിഭാഗങ്ങളും വെടിനിർത്തണം" എന്ന് ഖമേനി വ്യക്തമാക്കി. അതേസമയം വെടിനിർത്തല്‍ നിലവില്‍ വന്നിട്ടും, രാജ്യത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളില്‍ യാതൊരു കുറവും വരുത്തില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നല്‍കുന്നതെന്നും വിലയിരുത്തലുകളുണ്ട്.
ഇതോടൊപ്പം തന്നെ, അമേരിക്കയോ ഇസ്രയേലോ ചെറിയൊരു പിഴവെങ്കിലും നടത്തുകയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. "ഈ യുദ്ധവിരാമം യുദ്ധത്തിന്റെ അവസാനമെന്നർത്ഥമല്ല. ഞങ്ങളുടെ കൈകള്‍ ഇപ്പോഴും ട്രിഗറിലാണ്. ശത്രുക്കളുടെ ഏതൊരു നീക്കവും പൂർണ്ണശക്തിയില്‍ നേരിടും" എന്നായിരുന്നു സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രസ്താവനയിലെ വാക്കുകള്‍.
Related Post
സയണിസ്റ്റ് ശത്രുക്കളെ ഞങ്ങള്‍ ശിക്ഷിക്കും… വെടിനിർത്തല്‍ കരാർ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക്, സഖ്യകക്ഷിയെ നിലയ്ക്ക് നിർത്താൻ അമേരിക്കയ്ക്ക് പറ്റുന്നില്ല- ഇറാൻ!! ലെബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 254 ആയി, 1165 പേർക്ക് പരുക്ക്
April 9, 2026
വെടിനിർത്തല്‍ യുദ്ധത്തിന്റെ അവസാനമല്ല, മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധലക്ഷ്യങ്ങളും ഞങ്ങള്‍ കൈവരിക്കും!! ആക്രമിച്ചില്ലെങ്കില്‍ പണ്ടേക്കുപണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്താനുമുള്ള ആയിരക്കണക്കിന് മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കുമായിരുന്നു- നെതന്യാഹു
April 9, 2026
'ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ പിണറായി സർക്കാർ അസ്തമിക്കും; യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നത് പകല്‍ പോലെ വ്യക്തം; പത്തുവർഷത്തെ ജനദ്രോഹ നടപടികള്‍ക്ക് ജനം കണക്ക് ചോദിക്കും': എ.കെ. ആന്റണി
April 9, 2026
ആലുവയില്‍ നഴ്സ് ലെന കുഴഞ്ഞ് വീണ് മരിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ദുരൂഹത; 'ഡോക്ടർ' എന്ന വ്യാജേന എത്തിയ ഫോണ്‍ കോളിലൂടെയാണ് കുടുബം മരണ വാർത്ത അറിഞ്ഞത്; കുഴിമന്തി കഴിച്ച ശേഷം മരിച്ചെന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം
April 9, 2026
അതേസമയം ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തില്‍ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തില്‍ മുൻ സുപ്രീം നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടതോടെയാണ് സംഘർഷം ശക്തമായത്. കഴിഞ്ഞ 39 ദിവസമായി തുടരുന്ന ഈ യുദ്ധത്തില്‍ പല രാജ്യങ്ങളിലായി നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.
വെടിനിർത്തല്‍ ചർച്ചകള്‍ക്ക് വഴിതെളിച്ച നിർണായക ഘടകമായി ഇരുരാജ്യങ്ങളും തമ്മില്‍ കൈമാറിയ പ്രമേയങ്ങള്‍ വിലയിരുത്തപ്പെടുന്നു. അമേരിക്ക ആദ്യം 15 നിർദ്ദേശങ്ങളടങ്ങിയ പ്രമേയം സമർപ്പിച്ചപ്പോള്‍, ഇറാൻ 10 നിർദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭേദഗതി പ്രമേയവും മുന്നോട്ടുവച്ചു. ഹോർമുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം ഇറാന്റെ നിയന്ത്രണത്തില്‍ സുരക്ഷിതമാക്കുക, മിഡില്‍ ഈസ്റ്റിലെ അമേരിക്കൻ സൈനിക സാന്നിധ്യം പിൻവലിക്കുക, ഇറാനെതിരായ എല്ലാ സാമ്പത്തിക ഉപരോധങ്ങളും നീക്കം ചെയ്യുക, വിദേശത്ത് തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്റെ ആസ്തികള്‍ തിരിച്ചുകിട്ടുക, യുദ്ധത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പൂർണ്ണ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
ഈ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി അന്തിമ ധാരണയിലേക്ക് എത്താൻ പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ ഏപ്രില്‍ 10 മുതല്‍ സമാധാന ചർച്ചകള്‍ ആരംഭിക്കും. രണ്ട് ആഴ്ച നീളുന്ന ഈ ചർച്ചകള്‍ ആവശ്യമായാല്‍ ദീർഘിപ്പിക്കാനാകുമെന്നും അറിയിച്ചിട്ടുണ്ട്. ചർച്ചകള്‍ക്കിടെ രാജ്യത്ത് ഐക്യം നിലനിർത്തുകയും വിജയാഘോഷങ്ങള്‍ ശക്തമായി തുടരുകയും ചെയ്യണം എന്ന സന്ദേശവും ഇറാൻ സർക്കാർ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് വെടിനിർത്തല്‍ പ്രഖ്യാപനം നടത്തി. "ഇത് ഇരുവിഭാഗങ്ങള്‍ക്കും അനുകൂലമായ യുദ്ധവിരാമമാണ്. അമേരിക്ക ഇതിനകം തന്നെ സൈനിക ലക്ഷ്യങ്ങള്‍ കൈവരിച്ചുകഴിഞ്ഞു. ഇറാനുമായി ദീർഘകാല സമാധാന കരാറിലേക്ക് നാം വളരെ അടുത്തിരിക്കുകയാണ്" എന്ന് ട്രംപ് പറഞ്ഞു. ഇറാനില്‍ നിന്ന് ലഭിച്ച 10 നിർദ്ദേശങ്ങള്‍ ചർച്ചകള്‍ക്ക് പ്രാവർത്തികമായ അടിത്തറ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കണമെന്ന കർശന വ്യവസ്ഥയോടെയാണ് അമേരിക്ക യുദ്ധവിരാമത്തിന് സമ്മതം നല്‍കിയിരിക്കുന്നത്. ഈ വ്യവസ്ഥ നിറവേറ്റുന്നതാണ് അന്തിമ സമാധാന കരാറിലേക്ക് നീങ്ങുന്നതിലെ നിർണായക ഘടകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാൻ ഈ വെടിനിർത്തലിനെ യുദ്ധഭൂമിയിലെ ശത്രുവിന്റെ കീഴടങ്ങല്‍ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. ചർച്ചകള്‍ വിജയകരമായി അവസാനിച്ചാല്‍ അത് ചരിത്രപരമായ വിജയം ആയി പ്രഖ്യാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത പക്ഷം യുദ്ധം തുടരുമെന്ന ശക്തമായ മുന്നറിയിപ്പും ഇറാൻ വീണ്ടും ആവർത്തിച്ചു.
ഇറാഖില്‍ ഭീകരർ തട്ടികൊണ്ടുപോയ അമേരിക്കൻ പത്രപ്രവർത്തകയെ മോചിപ്പിച്ചെന്ന് അമേരിക്ക; അതിയായ സന്തോഷമെന്നും ഇറാഖിലെ ഉദ്യോഗസ്ഥർക്ക് നന്ദിയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Tags:iran

