Dailyhunt
ഓടി ഓടി അവസാന ലാപ്പിലെത്തിയപ്പോള്‍ നോട്ടില്‍ കുടുങ്ങി ബിജെപി!! ഫ്ലയിങ് സ്‌ക്വാഡ് സ്ഥലത്ത്, കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഓടി ഓടി അവസാന ലാപ്പിലെത്തിയപ്പോള്‍ നോട്ടില്‍ കുടുങ്ങി ബിജെപി!! ഫ്ലയിങ് സ്‌ക്വാഡ് സ്ഥലത്ത്, കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

Pathram Online 2 days ago

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നല്‍കുന്നതായി ആരോപണത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ.

സംഭവത്തില്‍ പാലക്കാട്‌ ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഫ്ലയിങ് സ്‌ക്വാഡ് ഉടൻ സ്ഥലത്ത് എത്തിയെന്നും അധികൃതർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പണം വിതരണം ചെയ്യുന്നതിൻറെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസാണ് പുറത്ത് വിട്ടത്. കണ്ണാടി പ‍ഞ്ചായത്തില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻറെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിൻറെ തൊട്ടടുത്ത് ഒരാള്‍ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.


Related Post


ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തിത്തരാമെന്ന് പറഞ്ഞ് യുവാവിനെയും മകനെയും കാട്ടിലെത്തിച്ചു, പിന്നാലെ മദ്യം കൊടുത്ത് മയക്കി കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു, ഭാര്യയുടെ രഹസ്യ കാമുകനും കൂട്ടാളികളും അറസ്റ്റില്‍, ക്രൂരകൊലപാതകം അഞ്ചുവയസുകാരന്റെ കണ്‍മുന്നില്‍ വച്ച്‌, കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
April 8, 2026


എനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടി… കണ്ണാടിയില്‍ ഞാൻ എത്തിയത് ക്യാൻസർ രോഗിയെ കാണാൻ, കാറിലെത്തിയയാള്‍ സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചു. ഇതാണ് ഞാൻ ചോദ്യം ചെയ്തത്, സത്യം തെളിയിച്ച ശേഷം മാത്രമേ ഇതില്‍ നിന്ന് പിന്മാറൂ… ആരോപണം തള്ളി ശോഭ സുരേന്ദ്രൻ
April 8, 2026


മുഖ്യമന്ത്രിയുടെ'ഡാഷ് മോനെ' പരാമർശം കേരളത്തിനാകെ അപമാനകരം; രേവന്ദ് റെഡ്ഡി തമാശയ്ക്ക് ഒരു പരാമർശം നടത്തിയപ്പോള്‍ അതേതീതിയില്‍ സിനിമാ ഡയലോഗില്‍ തന്നെ പിണറായി വിജയനും മറുപടിയേകാമായിരുന്നു'- കെ. മുരളീധരൻ
April 8, 2026


'കല്ലേലി അപ്പൂപ്പനാണേ സത്യം എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല; എനിക്ക് അങ്ങനെയാകാനും കഴിയില്ല; എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്?'- കണ്ണുനീരോടെ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി; മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് പെരുമാറ്റ ചട്ടലംഘനമാണെന്നും കേസെടുക്കാനും ഉത്തരവിട്ട് കളക്ടർ
April 8, 2026

അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നല്‍കുകയുമായിരുന്നു. ഈ സമയം കാറില്‍ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഈ സമയം പണം കൊടുക്കുന്നതിൻറെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻറെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഫോണ്‍ തല്ലിപ്പൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

'അടിച്ച്‌ നിന്റെ കരണക്കുറ്റി പൊളിക്കും, ഫോണ്‍ നുറുക്കും'; വീഡിയോ എടുത്തയാള്‍ക്കെതിരെ ശോഭാ സുരേന്ദ്രന്റെ ഭീഷണി, വെട്ടിലായി ബിജെപി

Tags:sobha surendran

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online