ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയി അബോധാവസ്ഥയില്‍ ചികിത്സയിലാണെന്ന് റിപ്പോർട്ട്.
ഇറാനിലെ പുണ്യനഗരമായ ഖോമില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും യുഎസ്- ഇസ്രയേല്‍ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് 'ദി ടൈംസ്' റിപ്പോർട്ട് ചെയ്തു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ ഫെബ്രുവരി 28 ലെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റെന്ന തരത്തില്‍ വാർത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഇറാൻ നിഷേധിക്കുകയായിരുന്നു.
യുഎസ്- ഇസ്രയേല്‍ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സഖ്യകക്ഷികളുമായി പങ്കുവെച്ച ഒരു നയതന്ത്ര കുറിപ്പിലാണ് മൊജ്താബയുടെ ആരോഗ്യനിലയെക്കുറിച്ചും വിശദീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായതിനാല്‍ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിട്ടും അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും റിപ്പോർട്ടില്‍ പറയുന്നു.ഇറാനിലെ ഖോമിലാണ് മൊജ്താബ ഖമനേയി ചികിത്സയില്‍ കഴിയുന്നതെന്നാണ് നയതന്ത്ര കുറിപ്പില്‍ സൂചിപ്പിക്കുന്നത്.
Related Post
സമയം അടുത്തു, ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും… ഞാൻ മാത്രമല്ല രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികളുമുണ്ട്- പെസെഷ്‌കിയാൻ
April 7, 2026
'ബൈ ബൈ പിണറായി' നിങ്ങളുടെ സമയം കഴിഞ്ഞു, അല്‍പ്പം വിശ്രമിക്കൂ, യുഡിഎഫ് ജയിച്ചാല്‍ കേരളത്തില്‍ മെസിയോ റൊണാള്‍ഡോയോ വരും, യുവാക്കളുമായി ഫുട്‌ബോള്‍ കളിക്കും, തെലങ്കാനയില്‍ മെസി വന്നത് കണ്ടില്ലേ?? വിജയന്റെ പ്രായത്തെ ബഹുമാനിക്കുന്നു, അത് കൊണ്ട് ഒന്നും പറയുന്നില്ലെന്ന് രേവന്ത് റെഡ്ഡി
April 7, 2026
പാക്കിസ്ഥാന്റെ മധ്യസ്ഥത അമ്ബേ പാളി!! ഖത്തറിൻ്റെ രണ്ട് എല്‍എൻജി ടാങ്കറുകള്‍ ഹോർമൂസില്‍ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയില്‍
April 7, 2026
'ഇടതു ഭരണത്തോടുള്ള നീരസത്താല്‍ ആരും സർക്കാർ വിരുദ്ധ വോട്ടുകള്‍ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കില്‍ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്' - ശശി തരൂർ
April 7, 2026
അതേസമയം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്‌കാരത്തിനായുള്ള ഒരുക്കങ്ങളും ഇവിടെ പുരോഗമിക്കുന്നതായും നയതന്ത്ര കുറിപ്പിലുണ്ട്. ഖോമില്‍ അലി ഖമനേയിക്കായി വലിയ ശവകുടീരമാണ് നിർമിക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇവിടെ ഒന്നിലധികം ശവകുടീരങ്ങള്‍ ഉണ്ടായേക്കാമെന്നും ഖമനേയി കുടുംബത്തിലെ കൂടുതല്‍ അംഗങ്ങളെയോ അല്ലെങ്കില്‍ മൊജ്താബ മരിച്ചാല്‍ അദ്ദേഹത്തെയോ ഇവിടെ സംസ്‌കരിക്കാനാണ് നീക്കമെന്നും റിപ്പോർട്ടില്‍ പറയുന്നു. മൊജ്താബ ഖമനേയി എവിടെയുണ്ടെന്ന് സംബന്ധിച്ച് യുഎസ്- ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജൻസികള്‍ക്ക് കുറച്ചുകാലമായി വിവരം ലഭിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.
ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ ഞങ്ങള്‍ക്ക് കഴിയും, ചിലപ്പോള്‍ ആ രാത്രി നാളെയായേക്കാം…ഹോർമുസ് പൂർണമായും തുറക്കണമെന്ന അന്ത്യശാസനം ഇനി നീട്ടില്ല…ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും!! പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍
Tags:iranmojtaba-khamenei

