തിരുപ്പതി: ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്താനിറങ്ങിയ യുവാവിനെ ഭാര്യയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു.
ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധിയെ(45) ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുവും കൂട്ടാളികളും തലക്കടിച്ച് കൊലപ്പെടുത്തിയത്.അഞ്ച് വയസുകാരനായ മകന്റെ മുന്നിലിട്ടാണ് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് സംഭവം. അഞ്ച് വയസുകാരനായ മകന്‍ സന്ദീപിന്റെ മുന്നിലിട്ടായിരുന്നു കൊലപാതകം നടന്നത്. പിതാവിനെ ആക്രമിക്കുന്നത് കണ്ട് ഭയന്ന കുട്ടി ഓടി കുറ്റിക്കാട്ടില്‍ ഒളിച്ചതിനാലാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പിതാവ് മരിച്ചതോടെ തനിച്ചായ കുട്ടി ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിനൊപ്പം കാട്ടില്‍ കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ കാട്ടില്‍ നിന്നും പുറത്തെത്തി ഗ്രാമവാസികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികളെത്തി പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതി നരസിംഹലുവിനെയും രണ്ടുകൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അടുത്തിടെയാണ് ഭര്‍ത്താവിനേയും മകനേയും ഉപേക്ഷിച്ച് രാസാത്തി കാമുകനായ നരസിംഹലുവിനൊപ്പം പോയത്. വീടുവിട്ടിറങ്ങിയ ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ഗാന്ധി. ഇതിനിടെയാണ് രാസാത്തി അന്നമയ്യ ജില്ലയില്‍ ഉണ്ടെന്ന വിവരം അറിഞ്ഞത്. പിന്നാലെ മകനേയും കൂട്ടി അവിടെ എത്തി.അന്വേഷണത്തിനൊടുവില്‍ ഗാന്ധി ഭാര്യയുടെ കാമുകനായ നരസിംഹലുവിനെ കാണുകയും ഭാര്യയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഭാര്യയെ കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ നരസിംഹലു ഗാന്ധിയെ മദ്യപിക്കാന്‍ ക്ഷണിച്ചു.
Related Post
'ലെബനനുമായി ചർച്ചകള്‍ക്ക് ഇസ്രയേല്‍ റെഡി; ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് മുൻഗണന'- നെതന്യാഹു
April 10, 2026
'ഇറാൻ 40 വർഷം കൊണ്ട് കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നിർമ്മിച്ച പരമ്പരാഗത സൈനിക ശേഷിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഞങ്ങള്‍ കൃത്യമായി നേടി; ഇനിയും അമേരിക്ക സദാ ജാഗ്രതയോടെ തയ്യാറായിരിക്കും': യുഎസ് സെൻട്രല്‍ കമാൻഡ് തലവൻ
April 10, 2026
'പ്രതികാരം ചെയ്യും, ഓരോ തുള്ളി ചോരയ്ക്കും നഷ്ടപരിഹാരം ഈടാക്കും; ഇത് ഇറാന്റെ നയതന്ത്രത്തിലെ നിർണ്ണായകമായ ഒരു പുതിയ അധ്യായം '- മൊജ്‌തബ ഖമേനി
April 10, 2026
വത്തിക്കാൻ പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത്, പെന്റഗണ്‍ മാർപ്പാപ്പയുടെ പ്രസംഗങ്ങള്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ ഇഴകീറി പരിശോധിച്ചു!! 'ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ട്, കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്'…14-ാം നൂറ്റാണ്ടിലെ 'അവിഗ്നൻ പാപ്പസി' പരാമർശിച്ച് ഭീഷണി, യുഎസ് സന്ദർശനം റദ്ദാക്കി മാർപ്പാപ്പ, പകരം പോവുക ലാംപെഡൂസ ദ്വീപിലേക്ക്
April 9, 2026
മദ്യപിച്ചശേഷം അവര്‍ പിതാവിനേയും മകനേയും സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് നരസിംഹലു ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ മരണം നേരില്‍ കണ്ടതിന്റെ നടുക്കത്തില്‍ നിന്ന് കുട്ടി ഇതുവരെ മോചിതനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Tags:murder

