Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഓപ്പറേഷൻ തൂഫാൻ'; സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, മഞ്ചേരിയില്‍ 10 കോടി രൂപ വിപണിമൂല്യം വരുന്ന 12 കിലോ ലഹരിമരുന്ന് പിടികൂടി;  മൂന്ന് പേര്‍ അറസ്റ്റില്‍

'ഓപ്പറേഷൻ തൂഫാൻ'; സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, മഞ്ചേരിയില്‍ 10 കോടി രൂപ വിപണിമൂല്യം വരുന്ന 12 കിലോ ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Pathram Online 1 week ago

ലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയില്‍ 10 കോടിയോളം രൂപ വിപണിമൂല്യം വരുന്ന 12 കിലോ എംഡിഎംഎ പിടികൂടി.

സംഭവത്തില്‍ ലഹരി സംഘത്തിലെ പ്രധാനികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നേരത്തെ 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് മൂന്ന് പേർ കൂടി പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച കാറില്‍നിന്നാണ് ഇന്നലെ വൻതോതിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

വലിയ തോതില്‍ മയക്കുമരുന്ന് എത്തിച്ച്‌ വിതരണം ചെയ്യുന്ന സംഘത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പിടിയിലായവരെ കേന്ദ്രീകരിച്ച്‌ മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തതില്‍ ഏറ്റവും വലിയ എംഡിഎംഎ കേസാണ് മഞ്ചേരിയിലേതെന്ന് പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online