അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിൻ്റെ 2026, ജൂലൈ 3 ന് ആണ് ആഗോള തലത്തില്‍ തീയേറ്ററുകളില്‍ എത്തുക.
റിലീസ് തീയതി ഒരിക്കല്‍ കൂടി ഉറപ്പിച്ചു കൊണ്ടുള്ള, ചിത്രത്തിന്റെ ഗംഭീരമായ പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.
ഓരോ മുഖവും ഓരോ കഥകള്‍ ഒളിപ്പിക്കുമ്പോള്‍, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ മിസ്റ്ററി മൂഡ് പ്രേക്ഷകരിലെത്തിക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. യോദ്ധാക്കള്‍ മുതല്‍ സഞ്ചാരികള്‍ വരെയും, വിശുദ്ധർ മുതല്‍ അതിജീവിച്ചവർ വരെയും അടങ്ങുന്ന നാഗബന്ധത്തിന്റെ ലോകം ഒരു അവിശ്വസനീയ ഫ്രെയിമില്‍ സജീവമാകുന്നു എന്നും പോസ്റ്റർ പുറത്തു വിട്ടു കൊണ്ട് അണിയറ പ്രവർത്തകർ കുറിച്ചു.
വമ്പൻ നിർമ്മാണ സ്കെയിലും ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാൻ-ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമയിലെ പുരാണ സാഹസിക വിഭാഗത്തെ ഈ ചിത്രം പുനർനിർവചിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദൃശ്യപരമായി അതിമനോഹരവും ,സാങ്കേതികമായി തീവ്രവുമായ സ്റ്റണ്ട് സീക്വൻസുകള്‍ രൂപകല്‍പ്പന ചെയ്തതിന് പേരുകേട്ട അന്താരാഷ്ട്ര പ്രശസ്തി നേടിയ ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകള്‍ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്‌എക്സ് ജോലികള്‍ എന്നിവ നിലവില്‍ പൂർണ്ണ വേഗതയില്‍ പുരോഗമിക്കുന്നു. പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും മുതല്‍ വലിയ യുദ്ധ രംഗങ്ങളും ഉള്‍പ്പെടുത്തി, ആഗോള സിനിമാറ്റിക് അനുഭവം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള അത്യാധുനിക വിഷ്വല്‍ ഇഫക്റ്റുകള്‍ ഉപയോഗിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.

