Dailyhunt
ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ല, അതിനിടയില്‍ രണ്ടാമത്തെ കുഞ്ഞും. ജനിച്ചയുടൻ ഷംന ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറുത്തു, പിന്നാലെ മുഖത്ത് കൈകൊണ്ടമര്‍ത്തി ശ്വാസം മുട്ടിച്ച്‌ മരണം ഉറപ്പാക്കി.

ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ല, അതിനിടയില്‍ രണ്ടാമത്തെ കുഞ്ഞും. ജനിച്ചയുടൻ ഷംന ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറുത്തു, പിന്നാലെ മുഖത്ത് കൈകൊണ്ടമര്‍ത്തി ശ്വാസം മുട്ടിച്ച്‌ മരണം ഉറപ്പാക്കി.

Pathram Online 1 week ago

വെള്ളറട: നവജാത ശിശുവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ കേസില്‍‌ ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറത്തു. പിന്നാലെ മരണം ഉറപ്പാക്കാൻ മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് പ്രതിയായ മാതാവ് പോലീസിന് മൊഴി നല്‍കു.

കേസില്‍ മാതാവായ ഷംനയെ (23) പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍വച്ച്‌ ഷംന പ്രസവിച്ചത്. മൂന്നുവർഷം മുൻപായിരുന്നു അല്‍ത്താഫുമായുള്ള ഇവരുടെ വിവാഹം. രണ്ടുവയസുള്ള മറ്റൊരു കുഞ്ഞുണ്ട്. ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ലെന്നതാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് ഷംന പോലീസിനോട് പറഞ്ഞു.

അതേസമയം ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അല്‍ത്താഫ് ജോലികഴിഞ്ഞ് ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തുമ്പോള്‍ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാനായി അല്‍ത്താഫും ബന്ധുവും ചേർന്ന് ഷംനയെ എടുത്ത് ഓട്ടോറിക്ഷയില്‍ കയറ്റി. തുടർന്ന് ഷംനയുടെ ചെരുപ്പെടുക്കാനായി അല്‍ത്താഫ് മുറിയില്‍ കയറിയപ്പോഴാണ് കട്ടിലിനടിയില്‍ രക്തം പുരണ്ട തുണിയില്‍ ചോരക്കുഞ്ഞിനെ കണ്ടത്. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടതിനെ തുടർന്ന് ഡോക്ടറാണ് പോലീസില്‍ വിവരം അറിയിച്ചത്.

അതേസമ.ം ഭാര്യ ഗർഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് അല്‍ത്താഫ് മൊഴി നല്‍കി. സംഭവത്തെ തുടർന്ന് പോലീസിന്റെ നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടർന്നിരുന്ന ഷംനയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ ഉടൻ കസ്റ്റഡില്‍ വാങ്ങുമെന്ന് ആര്യങ്കോട് എസ്‌എച്ച്‌ഒ കെ.പി. വിനോദ് പറഞ്ഞു.


Related Post


'ലെബനനുമായി ചർച്ചകള്‍ക്ക് ഇസ്രയേല്‍ റെഡി; ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് മുൻഗണന'- നെതന്യാഹു
April 10, 2026


'ഇറാൻ 40 വർഷം കൊണ്ട് കോടിക്കണക്കിന് ഡോളർ ചെലവഴിച്ച്‌ നിർമ്മിച്ച പരമ്പരാഗത സൈനിക ശേഷിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഞങ്ങള്‍ കൃത്യമായി നേടി; ഇനിയും അമേരിക്ക സദാ ജാഗ്രതയോടെ തയ്യാറായിരിക്കും': യുഎസ് സെൻട്രല്‍ കമാൻഡ് തലവൻ
April 10, 2026


'പ്രതികാരം ചെയ്യും, ഓരോ തുള്ളി ചോരയ്ക്കും നഷ്ടപരിഹാരം ഈടാക്കും; ഇത് ഇറാന്റെ നയതന്ത്രത്തിലെ നിർണ്ണായകമായ ഒരു പുതിയ അധ്യായം '- മൊജ്‌തബ ഖമേനി
April 10, 2026


വത്തിക്കാൻ പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത്, പെന്റഗണ്‍ മാർപ്പാപ്പയുടെ പ്രസംഗങ്ങള്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ ഇഴകീറി പരിശോധിച്ചു!! 'ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ട്, കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്'…14-ാം നൂറ്റാണ്ടിലെ 'അവിഗ്നൻ പാപ്പസി' പരാമർശിച്ച്‌ ഭീഷണി, യുഎസ് സന്ദർശനം റദ്ദാക്കി മാർപ്പാപ്പ, പകരം പോവുക ലാംപെഡൂസ ദ്വീപിലേക്ക്
April 9, 2026

Tags:arrestmurder

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online