Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒരു നടിക്കാണ് അവിഹിതബന്ധമെങ്കില്‍ കാണാമായിരുന്നു, പുരുഷവര്‍ഗം മുഴുവന്‍ രോക്ഷം കൊണ്ട് തിളച്ച്‌ മറിഞ്ഞേനെ,  ജയിക്കുന്നത് പോയിട്ട് അസഭ്യ വര്‍ഷം ഭയന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല, വിജയ്-തൃഷ ബന്ധത്തില്‍ വിമര്‍ശനവുമായി ഗായത്രി ശങ്കര്‍

Pathram Online 1 month ago

ചെന്നൈ: വിജയ് തെരഞ്ഞെടുപ്പ് ജയിച്ചതിന് തൃഷയെ അഭിനന്ദിക്കുന്നവര്‍ക്കിടയില്‍ വിമര്‍ശനവുമായി എത്തുകയാണ് നടി ഗായത്രി ശങ്കര്‍.

വിജയ്ക്ക് പകരം ഒരു നടിയായിരുന്നുവെങ്കില്‍ പുരുഷവര്‍ഗം അവരെ തെറി വിളിച്ച്‌, വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചേനെ എന്നാണ് ഗായത്രി പറയുന്നത്.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അവരുടെ പ്രതികരണം."തന്റെ സഹനടനുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത് ഒരു നടിയായിരുന്നെങ്കില്‍, അവളുടെ പങ്കാളിയുമായുള്ള ബന്ധം അതുകാരണം തകര്‍ച്ചയുടെ വക്കിലാണെങ്കില്‍, അതിനെ ഇങ്ങനെ ലളിതവത്കരിക്കുകയോ തമാശയായി അവതരിപ്പിക്കുകയോ ചെയ്യില്ലായിരുന്നു.

പുരുഷവര്‍ഗം മുഴുവന്‍ രോക്ഷം കൊണ്ട് തിളച്ച്‌ മറിഞ്ഞേനെ. അവളുടെ മേല്‍ അസഭ്യം ചൊരിഞ്ഞേനെ. ജയിക്കുന്നത് പോയിട്ട് രോക്ഷാകുലരായ ആള്‍ക്കൂട്ടത്തെ ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായേനെ" എന്നാണ് ഗായത്രി ശങ്കറിന്റെ പ്രതികരണം.

Related Post

Tags:vijay-trisha

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online