കണ്ണൂർ: കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന കടുംപിടുത്തവുമായി ഒറ്റക്കാലില്‍ നില്‍ക്കുമ്പോള്‍ എന്തുവന്നാലും പൊളിച്ച് കയ്യില്‍ കൊടുക്കുമെന്ന് ഇരിക്കൂറിലെ ഭൂരിഭാഗം കോണ്‍ഗ്രസുകാരും.
സജീവ് ജോസഫിനെക്കൊണ്ട് എംഎല്‍എ സ്ഥാനം രാജി വെപ്പിച്ച് ഇരിക്കൂറില്‍ വീണ്ടും മത്സരിപ്പിക്കാനാണ് കെസിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം ആലപ്പുഴയില്‍ നിന്ന് മത്സരിക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ആ ആഗ്രഹം എട്ടായി മടക്കി പോക്കറ്റിലിട്ടാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് അണികള്‍തന്നെ പറയുന്നത്. സോഷ്യല്‍ മീഡിയയിലടക്കം കെ സി മുഖ്യമന്ത്രിയാകുന്നതിരെ പലരും രംഗത്തെത്തിക്കഴിഞ്ഞു.
എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാല്‍… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും എന്നാണ് കോണ്‍ഗ്രസ് സൈബറിന്റെ പേരില്‍ വന്ന പോസ്റ്റ്.
MLA സംസ്ഥാന മന്ത്രി, MP കേന്ദ്ര മന്ത്രി, AICC സെക്രട്ടറി, അവസാനം രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ MP …. ഇതിന്റെ കാലാവധി 2 വർഷം ബാക്കിയുള്ളപ്പോള്‍ അത് രാജി വച്ചിട്ട് ആലപ്പുഴയില്‍ ലോകസഭയിലേക്ക് മത്സരത്തിനു വരുന്നു.. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ അതില്‍ മന്ത്രി ആകാൻ വേണ്ടി MP ആയി… ഇപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി ആകാൻ വേണ്ടി ശ്രമം നടത്തുന്നു… ഈ അധികാര മോഹിയെ കോണ്‍ഗ്രസുകാർ തിരിച്ചറിയണം.. സതീശന് ന്യായമായും ലഭിക്കേണ്ട മുഖ്യമന്ത്രി സ്ഥാനം വളഞ്ഞ വഴിയിലൂടെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് ശരികേടാണ്… രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ വരാൻ AICC അനുവദിക്കരുത്….
Related Post
അമേരിക്കൻ കപ്പലുകള്‍ക്ക് ഒരു കേടുപാടുമില്ല… എന്നാല്‍ ഇറാൻ കപ്പലുകള്‍ തകര്‍ന്നടിഞ്ഞു, ഹോര്‍മുസിലുണ്ടായത് സ്നേഹത്തല്ല്, ഇറാന്‍ ടാങ്കറിന് നേരെ ആക്രമണം നടത്തി യു എസ് സൈന്യം
May 8, 2026
"വി ഡിയെ മുഖ്യമന്ത്രിയാക്കണം, ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യും", ദേഹത്ത് പെട്രോളൊഴിച്ച് കയ്യില്‍ ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
May 8, 2026
കെസിയെ എംഎല്‍എമാരും കൈവിട്ടു?? എവിടെ മത്സരിച്ചാലും തോല്‍പ്പിക്കുമെന്ന് വിഡി അനുകൂലികള്‍, സൈബര്‍ ആക്രമമണത്തില്‍ അടിപതറി കെ സി വേണുഗോപാല്‍, മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മന്ത്രിയാകാനില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വി ഡി പക്ഷം
May 8, 2026
ആണ്‍സുഹൃത്തിന്റെ കണ്‍മുന്നില്‍ വച്ച് 24കാരിയെ വിവസ്ത്രയാക്കി, പിന്നാലെ കത്തിമുനയില്‍ നിര്‍ത്തി മണിക്കൂറുകളോളം ക്രൂര പീഡനം, പത്താം നിലിയില്‍ നിന്നും പൂര്‍ണ നഗ്നയായി ഇറങ്ങിയോടി യുവതി, മൂന്ന് പേര്‍ അറസ്റ്റില്‍
May 8, 2026
പണി എടുത്ത ആള്‍കാർ ഭരിക്കട്ടെ… അങ്ങനെ ആയിരുന്നെങ്കില്‍ എന്തിനാ MP മാർ മത്സരിക്കേണ്ട എന്ന നിലപാട് എടുത്തത്… തെമ്മാടിത്തരം കാണിക്കരുത്…. K. C എവിടെ ഇനി മത്സരിച്ചാലും തോല്‍പ്പിച്ചു വിടണം… അങ്ങനെ ഒരു മുഖ്യമന്ത്രി വേണ്ട ഇവിടെ… VD മതി മുഖ്യമന്ത്രി…KC ഇരിക്കൂറില്‍ വന്നാല്‍ തീർച്ചയായും തോല്‍പ്പ്പിക്കണം. വിതച്ചവൻ ആണു കൊയ്യേണ്ടത്. അല്ലാതെ വരമ്പത് നോക്കി നിന്നവനല്ല. വിതച്ചത് വി. ഡി. സതീശൻ എന്ന ചാണക്യൻ ആണങ്കില്‍ കൊയ്യേണ്ടത്തും സതീശൻ തന്നെ ആയിരിക്കണം… എന്നിങ്ങനെ നീളുന്നു കമെന്റുകള്‍.
'Give and take' പോളിസിയുമായി സുധാകരൻ!! എന്നെ പിന്തുണയ്ക്കുന്നവരെ ഞാനും പിന്തുണയ്ക്കും… കോണ്‍ഗ്രസില്‍ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്, ഒരു പ്രത്യേക ആളുടെ പേര് പറഞ്ഞിട്ടില്ല, പ്രത്യേക വ്യക്തിയെ തെരഞ്ഞെടുക്കാൻ ഒരു ഫോർമുല നിരീക്ഷകർക്ക് മുമ്പില്‍ ഞാൻ വെച്ചിട്ടുണ്ട്, അക്കാര്യം രഹസ്യമാണ്- കെ സുധാകരൻ
Tags:kc venugopal

