പാലക്കാട്: ഏറെ ആരാധിക്കുന്ന ക്രിക്കറ്റ് താരം സഞ്ജു സാംസണില്‍ നിന്നു മൊബൈല്‍ ഫോണ്‍ സമ്മാനമായി കിട്ടിയ സന്തോഷത്തിലാണു പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി.
ശബരീഷ് ഇപ്പോള്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടമ്പഴിപ്പുറം പുഞ്ചപ്പാടം ബസ് സ്റ്റോപ്പിനു സമീപത്ത് വച്ചായിരുന്നു ശബരീഷിന് അപ്രതീക്ഷിത സമ്മാനമെത്തിയത്..
ജോലികഴിഞ്ഞ് വൈകിട്ട് പതിവുപോലെ കടമ്പഴിപ്പുറം പുഞ്ചപ്പാടത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോകുകയായിരുന്നു ശബരീഷും കൂട്ടുകാരും. ഈ സമയം ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ആരാധകനായ ശബരീഷ് മഞ്ഞ ജഴ്സിയും ധരിച്ചാണ് കളിക്കാനിറങ്ങിയത്. കയ്യില്‍ ബാറ്റുമുണ്ടായിരുന്നു. ഡിഷ് ആന്റിന ടെക്നീഷ്യനായ ശബരീഷ് കടമ്പഴിപ്പുറം ക്ലബില്‍ ക്രിക്കറ്റ് കളിക്കാരാനാണ്. വിക്കറ്റ് കീപ്പറും.
പുഞ്ചപ്പാടം സ്കൂള്‍ ബസ് സ്റ്റോപ്പിനു സമീപം കറുത്ത റേഞ്ച് റോവർ കാർ കിടക്കുന്നതു കണ്ടു വെറുതേ നോക്കി. കാറിനു സമീപത്തു മൊബൈല്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നയാളെ കണ്ടു ഞെട്ടിപ്പോയി, താൻ ഏറെ ആരാധിക്കുന്ന ഈ ലോകകപ്പിലെ തന്നെ സൂപ്പർ ഹീറോ, സാക്ഷാല്‍ സഞ്ജു സാംസണ്‍.
Related Post
'ഞങ്ങളുടെ കൈകള്‍ ഇപ്പോഴും ട്രിഗറിലാണ്, ഈ വെടിനിർത്തല്‍ കരാർ യുദ്ധത്തിന്റെ അവസാനമെന്നർത്ഥമല്ല, ശത്രുക്കളുടെ ഏതൊരു നീക്കവും പൂർണ്ണശക്തിയില്‍ നേരിടും…ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത പക്ഷം യുദ്ധം തുടരും'- മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ
April 8, 2026
കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞുപോയ വാഹനം കായികതാരങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ വെൻ്റിലേറ്ററില്‍; നെയ്യാറ്റിൻകര സ്വദേശിയ്ക്കെതിരെ കേസ്
April 8, 2026
ഇറാഖില്‍ ഭീകരർ തട്ടികൊണ്ടുപോയ അമേരിക്കൻ പത്രപ്രവർത്തകയെ മോചിപ്പിച്ചെന്ന് അമേരിക്ക; അതിയായ സന്തോഷമെന്നും ഇറാഖിലെ ഉദ്യോഗസ്ഥർക്ക് നന്ദിയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി
April 8, 2026
വെടിനിർത്തലില്‍ സ്കോർ ചെയ്യാനിറങ്ങിയ പാക്കിസ്ഥാനെ 'ശശി'യാക്കി ഇസ്രയേല്‍!! ലെബനനിലടക്കം വെടിനിർത്തല്‍ കരാർ ഉടനടി പ്രാബല്യത്തില്‍ എത്തിയിട്ടുണ്ട്- പാക് പ്രധാനമന്ത്രി, രണ്ടാഴ്ചത്തെ വെടിനിർത്തല്‍ ലെബനാൻ ഉള്‍ക്കൊള്ളുന്നില്ല…ഇറാൻ ഭീകര ഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രായേലും പിന്തുണയ്ക്കുന്നു- നെതന്യാഹു
April 8, 2026
ഉടനെ ഒരു സെല്‍ഫി എടുത്തോട്ടെ എന്നു ശബരീഷ് സഞ്ജുവിനോട്. "പിന്നെന്താ… എന്നു സഞ്ജുവിന്റെ മറുപടി. സെല്‍ഫി എടുക്കുമ്പോഴാണു ശബരീഷിന്റെ ഫോണിന്റെ ഡിസ്പ്ലേയില്‍ പൊട്ടലുള്ളതു സഞ്ജുവിന്റെ ശ്രദ്ധയില്‍പെട്ടത്. ഫോണില്‍ പതിഞ്ഞ ചിത്രത്തിനു വ്യക്തതയുമുണ്ടായിരുന്നില്ല. ഉടനെ കാറിന്റെ ഡിക്കി തുറന്ന് സഞ്ജു ഒരു മൊബൈല്‍ ഫോണ്‍ എടുത്തു ശബരീഷിനു നല്‍കി. "ഇതു നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേപോയതല്ലേ'.
പിന്നീട് ഈ മൊബൈല്‍ ഫോണിലാണു ശബരീഷ്, സഞ്ജുവിനോടൊപ്പ മുള്ള സെല്‍ഫി പകർത്തിയത്. കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കോയമ്പത്തൂർ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു സഞ്ജു അപ്പോള്‍. ചെന്നൈയില്‍ ഐപിഎല്‍ മത്സരത്തില്‍ കളിക്കാനാണു പോകുന്നത്.
Tags:sanju samson

